ഇസ്രായേല്‍ ജനത്തിന്റെ വീണ്ടെടുപ്പുകാരനായി ആദരിക്കപ്പെടുന്ന മോശയെന്ന പ്രവാചകനെ പോലെ യാണ് ബ്രിട്ടീഷ് ജനതയ്ക്ക് രാജ്ഞിയും രാജാവും. ഇവിടുത്തെ രാജഭരണം പ്രജകള്‍ക്ക് ഒരു കുളിരുപോലെ അല്ലെങ്കില്‍ തളിരുപോലെയാണ്. രാജാവിന്റെ മരണത്തില്‍ ഈ ജനത ആഗ്രഹിക്കുന്നത് രാജാവ് അല്ലെങ്കില്‍ രാജ്ഞിയുടെ മരണം നീണാള്‍ വാഴട്ടെ എന്നാണ്. നമ്മള്‍ ലോകമെങ്ങുമുള്ള പല രാജാക്കന്മാരെ കാണുന്നത് കാലത്തിന്റെ കാലൊച്ച കേള്‍ക്കാത്ത ബധിരന്മാരായിട്ടാണ്. അവരുടെ രാജസിംഹാസനമണിമാളികകളില്‍ നിന്നും വ്യത്യസ്തമാണ് എലിസബത്ത് രാജ്ഞി. ആരോടും സംസാരിക്കുന്നത് പുഞ്ചിരിപൊഴിച്ചുകൊണ്ടാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിപോലും രാജ്ഞിയെ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ 'എത്ര ഊഷ്മളവും സ്‌നേഹം നിറഞ്ഞ പെരുമാറ്റം ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നാണ്'. ധാര്‍ഷ്ട്യക്കാരായവരുടെ മുന്നിലും രാജ്ഞി പുഞ്ചിരിതൂകി ധാര്‍മ്മിക ശക്തിയായി നിലകൊണ്ടിരിന്നു. വിവേകബുദ്ധി നഷ്ടപ്പെട്ട ജനാധിപത്യത്തിലെ ചില പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാരുടെ മുന്നില്‍ ഒരു സാധാരണക്കാരന്‍ ഭയന്നിട്ടെന്നോ പോലെ നില്‍ക്കു മ്പോള്‍ ലോകം കീഴടക്കി ഭരിച്ച രാജ്ഞി എത്ര ആദരപൂര്‍വ്വം ഹൃദയസ്പര്‍ശിയായി സമചിത്തതയോടെയാണ് ജനങ്ങളോട് സംസാരിക്കുന്നത്. ജനാധിപത്യ അധികാര പ്രേതം ഇവരില്‍ ജീവിക്കുന്നതുകൊണ്ടാണ് സഹജീവി കളോട് സഹാനുഭൂതിയില്ലാത്തത്. ബ്രിട്ടീഷ് രാജ്ഞി ജനാധിപത്യത്തെ ശുദ്ധികരിക്കുക മാത്രമല്ല പുറമെയുള്ള ആഡംബരങ്ങളെക്കാള്‍ ആന്തരിക ശുദ്ധിയില്‍ കൂടിയാണ് ജീവിച്ചത്. ലോക പ്രശസ്ത ലണ്ടന്‍ നഗരത്തിന്റെ ശോഭയായ ബിഗ്‌ബെന്‍ ഇടയ്ക്കിടെ മുഴങ്ങുമ്പോഴെല്ലാം നഗരമാകെ ശോകാന്ധകാരത്തില്‍ വിതുമ്പി നിന്ന നിമിഷങ്ങള്‍.
എലിസബത്തു് രാജ്ഞിയുടെ ജനനം 21 ഏപ്രില്‍-1926, 17 ബ്രൂട്ടണ്‍ സ്ട്രീറ്റ്, ലണ്ടന്‍. മാതാപിതാക്കള്‍ ജോര്‍ജ്ജ് ആറാമന്‍, എലിസബത്ത് ബോവ്‌സ്-ലിയോണ്‍. 1953-ജൂണ്‍ 2-ന് വെസ്റ്റ്മിനിസ്റ്റര്‍ ആബേയിലാണ് കീരീടധാരണം നടന്നത്, 1947-ല്‍ എഡിന്‍ബര്‍ഗ് പ്രഭുവായ ഫിലിപ്പ് രാജകുമാരനെ വിവാഹം കഴിച്ചു. കുട്ടി കള്‍: ചാള്‍സ് (വെയില്‍സ് രാജകുമാരന്‍), ആനി (രാജകുമാരി), ആന്‍ഡ്രൂ (ഡ്യൂക്ക് ഓഫ് യോര്‍ക്ക്), എഡ്വേര്‍ഡ് (വെസെക്‌സിന്റെ പ്രഭു).ഏഴു പതിറ്റാണ്ടുകള്‍ ശക്തമായ കര്‍ത്തവ്യബോധത്തോടെ ഭരിച്ച എലിസബത്ത് രണ്ട് എന്നും ജനമനസ്സുകളില്‍ ജീവിക്കും. (ആദ്യത്തെ എലിസബത്ത് രാജ്ഞി (1558-1603) ലോകത്തെ വിറപ്പിച്ച ഹെന്‍ഡ്രി എട്ടാമന്റെ മകളാണ്) ബ്രിട്ടീഷ് കോമണ്‍ വെല്‍ത്തിന്റെ വികസന രംഗത്ത് മുന്നിലായിരിന്നു. 1953-ല്‍ ആദ്യമായി കിരീടധാരണം ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്തു. 1958-ല്‍ ഔപചാരിക കോടതി അവതരണ ങ്ങള്‍ ഒഴിവാക്കി. 1997-ല്‍ സ്വന്തം വെബ്‌സൈറ്റ് ആരംഭിച്ചു. പ്രിയപ്പെട്ട വളര്‍ത്തു നായ്ക്കള്‍ (കോര്‍ഗിസ്, ലാബ്രഡോര്‍ ആണ്). കുതിരകളുമുണ്ട്. രാജ്ഞി 1952-മുതല്‍ റോയല്‍ സ്‌കോട്ടിഷ് കണ്‍ട്രിഡാന്‍സ് സൊസൈ റ്റിയുടെ പ്രസിഡന്റാണ്. രാജ്ഞിയുടെ രാജകീയ സങ്കടങ്ങളില്‍ പ്രധാനമായത് മൂന്ന് മക്കളുടെയും സഹോദരി യുടെയും വിവാഹമോചനങ്ങളാണ്. കീരിട അവകാശിയായ ചാള്‍സ് തന്റെ സുന്ദരിയും ജനപ്രീതി യാര്‍ജ്ജിച്ച ഭാര്യയുമായ ഡയാന രാജകുമാരന്മാരില്‍ നിന്ന് പരസ്യമായി വിവാഹമോചനം നേടിയത് രാജകീയ സ്വകാര്യ ജീവിതത്തെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി തന്നെയാണ്. തന്റെ 21-ാം പിറന്നാള്‍ ദിനത്തില്‍, മാതാ പിതാക്കള്‍, സഹോദരിക്കൊപ്പം സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുമ്പോള്‍, രാജ്ഞിയുടെ ഒരു പ്രഖ്യാപന മുണ്ടായി. 'എന്റെ മുഴുവന്‍ ജീവിതവും, അത് ദീര്‍ഘമായാലും ചുരുക്കമായാലും രാജകുടുംബത്തിന്റെ മഹ ത്തായ പ്രവര്‍ത്തനങ്ങള്‍ ജന സേവനത്തിനായി സമര്‍പ്പിക്കുന്നു'...
ബ്രിട്ടീഷ് രാജ്ഞി രാജാക്കന്മാരുടെ ഈ ജനതയുടെ ചരിത്രം പരിശോധിച്ചാല്‍ ഏത് രംഗത്തും ഒരു ശുദ്ധീകരണ പ്രക്രിയ കാണാന്‍ സാധിക്കും. കാലത്തെ വെല്ലുന്ന കരുത്തറ്റ ധീര പോരാട്ട വീര്യമാണത്. ഇവ രില്‍ വേരൂന്നിയിരിക്കുന്ന ആത്മ വിശ്വാസമാണത്. ആഫ്രിക്കന്‍ നാടുകളിലെ സ്വര്‍ണ്ണത്തിന് നിറമോ ഭംഗിയോ ഇല്ലായിരുന്നു. അത് കണ്ടെത്തി ശുദ്ധി ചെയ്ത് വിലയുള്ളതാക്കിയത് ബ്രിട്ടീഷ്‌കാരാണ്. ഇവര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇല്ലായിരുന്നുവെങ്കില്‍ കാട്ടാള ജീവിതം ഇന്നും നടക്കുമായിരിന്നു. ആദ്യമായി ബഹറിനില്‍ പെട്രോള്‍ കണ്ടെത്തി ശുദ്ധി ചെയ്തത് ബ്രിട്ടീഷ് അമേരിക്കയാണ്. അതു കൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇവ രോട് കടപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് സാമ്പ്രാജ്യം ഭരിച്ചിട്ടുള്ള ഏത് രാജ്യമെടു ത്താലും അവിടെയെല്ലാം പുരോഗ തിയാണ് കണ്ടിട്ടുള്ളത്. ഇന്ത്യയുടെ സമ്പത്തു് വിദേശികള്‍ ധാരാളം കടത്തി കൊണ്ടുപോയങ്കിലും ഇന്ത്യയടക്കം വിലപ്പെട്ട സംഭാവനകളാണ് ഭാഷ സാഹിത്യമടക്കം ലോക രാജ്യങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. കേരളമെടുത്താല്‍ കീഴ് ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറ് മറക്കാന്‍ പാടില്ലാതിരുന്ന കാലം ആരെങ്കിലും മാറ് മറച്ചാല്‍ മുലക്കണ്ണില്‍ ചുണ്ണാമ്പുപുരട്ടുക ഉപദ്രവിക്കുക സവര്‍ണ്ണരുടെ ഒരു ക്രൂരവിനോ ദമായിരിക്കെ തിരുവിതാംകൂര്‍ രാജാക്ക ന്മാരെ അകറ്റി നിറുത്തി മദിരാശി ഗവര്‍ണ്ണറായിരുന്ന ബ്രിട്ടീഷ് ഹാരിസ് പ്രഭു 1859-ല്‍ എല്ലാം സ്ത്രീകള്‍ക്കും മാറ് മറക്കാനുള്ള നിയമം കൊണ്ടുവന്നു. കേരളത്തില്‍ നടന്നിട്ടുള്ള ചന്നാര്‍ ലഹളയൊക്കെ ഇതിനുവേണ്ടിയു ള്ളതായിരിന്നു. ബ്രിട്ടീഷ് ഭരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വന്നില്ലായിരുന്നെങ്കില്‍ ഇരുളടഞ്ഞ ദേശങ്ങ ളായി മാറുമായിരിന്നു.
സെപ്റ്റംബര്‍ എട്ടിന് സ്‌കോട്‌ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ വെച്ചാണ് രാജ്ഞി ഈ ലോക ത്തോട് വിടപറഞ്ഞത്. അവിടെ നിന്ന് ലണ്ടനിലേക്ക് കൊണ്ടുവരികയും വെസ്റ്റ്മിനിസ്റ്റര്‍ ആബേയില്‍ നിന്ന് മന്ദം മന്ദം വിഡ്‌സര്‍ ചാപ്പലിലേക്കുള്ള വിലാപയാത്രയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവ്, രാജകുടുംബത്തിലുള്ള വര്‍, ലോകനേതാക്കളടക്കം പേടകത്തെ അനുഗമിച്ചു. മൂവായിരത്തിലധികം ഭടന്മാര്‍ വിലാപയാത്രയില്‍ പങ്കാളികളായി. സെന്റ് ജോര്‍ജ് ചാപ്പലിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. പത്തു് ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനടുത്തു് രാജ്ഞിയെ സംസ്‌ക്കരിച്ചത്. പതിനായിരക്കണക്കിന് ജനങ്ങ ളാണ് നിറകണ്ണുകളോടെ രാജ്ഞിക്ക് അന്തിമോചാരമര്‍പ്പിച്ചത്.
(എന്റെ ഇംഗ്ലണ്ട് യാത്രാവിവരണം 'കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍' ഇവിടുത്തെ രാജ്ഞി രാജാക്കന്മാരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പ്രഭാത് ബുക്ക്‌സ്, ആമസോണില്‍ ഈ പുസ്തകം ലഭ്യമാണ്.)