മദ്യലഹരിയിൽ ഭാര്യയെ മകന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി

Published on 23 September, 2022
മദ്യലഹരിയിൽ ഭാര്യയെ മകന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി

മദ്യലഹരിയിൽ  ഭര്ത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. രഘുനാദപുരത്ത് സതി വിലാസത്തിൽ സതിയെയാണ് ഭര്ത്താവ് സന്തോഷ് വെട്ടിയത്. സതിയെ ആദ്യം താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സന്തോഷിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്മനാ ഇരുകാലുകൾക്കും  സ്വാധീന കുറവുള്ളയാളാണ് സതി. 

11 വയസ്സുള്ള മകന്റെയും അമ്മയുടെയും മുന്നിലിട്ടാണ് നാൽപ്പതുകാരിയെ ഭർത്താവ് വെട്ടിയത്.  കാലുകൾക്കു സ്വാധീനമില്ലാത്ത സതിക്ക് ഭർത്താവ് വെട്ടിയപ്പോൾ പെട്ടെന്ന് ഒഴിഞ്ഞ് മാറാൻ കഴിഞ്ഞില്ല. മകന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും തമ്മിൽ ഏറെ നാളായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് പോലീസ് പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക