Image

നവരാത്രി...ഒമ്പതു പുണ്യദിനങ്ങൾ (സുധീർ പണിക്കവീട്ടിൽ)

Published on 29 September, 2022
നവരാത്രി...ഒമ്പതു പുണ്യദിനങ്ങൾ (സുധീർ പണിക്കവീട്ടിൽ)

കുഞ്ഞുവിരലുകൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന വിശേഷദിനമാണ് വിജയദശമി. ജിജ്ഞാസയോടെ, കണ്ണീരോടെ, ഭയത്തോടെ, ഇഷ്ടക്കേടോടെ, ഇഷ്ടത്തോടെ, കുട്ടികൾ അവരുടെ ജീവിതത്തിലെയീ സുപ്രധാന സംഭവത്തെ എതിരേൽക്കുന്നു. കന്നിമാസത്തിലെ കറുത്ത വാവ് കഴിഞ്ഞു "പ്രഥമ" മുതൽ ഒമ്പത് ദിവസങ്ങൾ കേരളത്തിൽ നവരാത്രിയായി ആഘോഷിക്കുന്നു. പത്താം ദിവസമാണ് വിജയദശമി അഥവാ വിദ്യാരംഭദിനം. ദുർഗ്ഗാഷ്ടമി ദിവസം പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്നത് പോലെ 
ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നു.  വിദ്യയുടെ ദേവതയായ സരസ്വതിദേവിയുടെ ആരാധനയാണീ  ആഘോഷങ്ങളിൽ മുഖ്യമെങ്കിലും ദേവിയുടെ വ്യത്യസ്തമായ മൂന്നു ഭാവങ്ങൾക്ക് കൂടി ഈ ദിവസങ്ങൾ പ്രാധാന്യം നൽകുന്നു. ശക്തിയുടെയും ഐശ്വര്യത്തിന്റെയും അറിവിന്റെയും ഭാവങ്ങളായ ദുർഗ്ഗാ, ലക്ഷ്മി, സരസ്വതി എന്നീ  ദേവിമാരെ നവരാത്രികാലത്ത് വൃതാനുഷ്ഠാനത്തോടെ പൂജിക്കുന്നു.

ഇവയിൽ ഏറ്റവും പ്രധാനം ദുർഗ്ഗാഷ്ടമി, (എട്ടാം ദിവസം) മഹാനവമി (ഒമ്പതാം നാൾ) വിജയദശമി (പത്താം നാൾ)  എന്നീ ദിവസങ്ങൾക്കാണ്. ദുർഗ്ഗാദേവി, ഉമാ എന്ന പേരിൽ ദേവന്മാർക്ക് അറിവ് പകർന്നുകൊടുത്ത ഒരു സംഭവം "കേന ഉപനിഷത്തിൽ"  വിവരിക്കുന്നുണ്ട്. (ബ്രഹ്മം ഒരു യക്ഷത്തിന്റെ രൂപത്തിൽ ദേവന്മാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അതാരാണെന്ന് കണ്ടുപിടിക്കാൻ അഗ്നിയും, വായുവും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല, അവസാനം ഇന്ദ്രൻ പ്രത്യക്ഷപ്പെട്ടപ്പോൾ ബ്രഹ്മം മാറിക്കളഞ്ഞു. അപ്പോൾ ആകാശത്തിൽ അതീവതേജസ്സോടെ ഹിമവാന്റെ മകളായ ഉമ പ്രത്യക്ഷപ്പെട്ട് അതു ബ്രഹ്മമാണെന്നും ആ ശക്തികൊണ്ടാണ്  ദേവന്മാർ അസുരന്മാരെ ജയിച്ചതെന്നും പറഞ്ഞു മനസ്സിലാക്കി.

തെളിഞ്ഞ ആകാശവും നറുനിലാവുമുള്ള അശ്വനി മാസത്തിൽ കൊണ്ടാടുന്ന ഈ ആഘോഷം സർവ്വചരാചരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ദേവീസാന്നിധ്യത്തിന്റെ പ്രതീകമായി ഹൈന്ദവ വിശ്വാസികൾ കണക്കാക്കുന്നു. മനുഷ്യരിൽ ഭക്തിയും വിശ്വാസവും വളർത്താനും ഈ ആഘോഷങ്ങൾ സഹായിക്കുന്നു. വിദ്യാഭ്യാസം ചെയ്യുന്നവർ നവരാത്രികാലത്ത് വൃതാനുഷ്ഠാനത്തോടെ അമ്പലങ്ങൾ ദർശിച്ചും ദേവിഉപാസന നടത്തിയും അനുഗ്രഹം നേടുന്നു. വിജയദശമി ദിവസം ഗുരുക്കന്മാർ കുട്ടികളെ മടിയിലിരുത്തി സ്വർണ്ണമോതിരംകൊണ്ട്  അവരുടെ നാവിൽ ഹരിശ്രീ എഴുതുന്ന. തളികയിൽ നിറച്ച അരിയിൽ കുട്ടികളുടെ ചൂണ്ടുവിരൽകൊണ്ട്  "ഹരിശ്രീ ഗണപതായേ നമഃ എന്നും എഴുതിക്കുന്നു. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന എഴുത്തച്ഛന്റെ ജന്മസ്ഥാനമായ തുഞ്ചൻ പറമ്പിൽ വിദ്യാരംഭം വളരെ കേമമായി ആഘോഷിക്കുന്നു. ഈ വിശേഷം ജാതിമതഭേദമെന്യേ കേരളത്തിൽ കൊണ്ടാടുന്നു എന്നത് അപൂർവ്വതയാണ്. ശ്രീ ഓ എൻ വി കുറുപ്പ് സാർ എഴുതി. എഴുത്തിനിരുത്താൻ കൊണ്ടുവരുന്ന കുട്ടികളിൽ അമ്മുവും, അപ്പുവും, ആനിയും, ആന്റണിയും, ആമിനയും അബ്‌ദുവുമുണ്ടെന്നു. മതേതര ഭാരതത്തിന്റെ  വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഈ ആചാരം അങ്ങനെ തന്നെ തുടരട്ടെയെന്ന്‌ നമുക്ക് പ്രാർത്ഥിക്കാം.

നവരാത്രി ആഘോഷങ്ങളുടെ പുറകിൽ രസകരമായ ഒരു ഐതിഹ്യമുണ്ട്.  ഹിന്ദുപുരാണങ്ങൾ കഥകളാൽ സമൃദ്ധമാണ്. കേട്ടാൽ മടുപ്പ് വരാത്ത ആ കഥാസാഗരത്തിൽ ഒന്ന് മുങ്ങി നിവരുന്നത് സുഖമാണ്. തിന്മയുടെ മേൽ നന്മ ജയിക്കുന്ന ഈ കഥ മാർക്കണ്ഡേയ പുരാണത്തിലാണുള്ളത്. മഹിഷാസുരൻ എന്ന  അസുരനെ ഒമ്പത് ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ ദുർഗ്ഗാദേവി സംഹരിക്കുന്നു . ഐതിഹ്യം ഇങ്ങനെ.

രാംബായെന്നും കാരംബായെന്നും പേരായ രണ്ടു സഹോദരന്മാർ വരപ്രസാദത്തിനായി കഠിന തപസ്സാരംഭിച്ചു. രാംബാ  പഞ്ചാഗ്നി നടുവിലും കാരംബ കഴുത്തിനൊപ്പം വെള്ളത്തിൽനിന്നുമാണ് അവരുടെ ഘോരതപസ്സ് അനുഷ്ഠിച്ചത്. ഇവരുടെ തപസ്സ് തനിക്കൊരു ഭീഷണിയാകുമെന്ന് ഭയന്ന ഇന്ദ്രൻ ഒരു മുതലയുടെ രൂപമെടുത്തു കാരംബയെ കടിച്ചുകൊന്നു. ഇതിൽ കുപിതനായ സഹോദരൻ തന്റെ തപസ്സിന്റെ കാഠിന്യം വർധിപ്പിച്ച് ധാരാളം വരങ്ങൾ കൂട്ടിയതിൽ ഒരു വരം മനുഷ്യരാലോ ദേവന്മാരാലോ അസുരന്മാരാലോ താൻ വധിക്കപ്പെടരുതെന്നായിരുന്നു. വരലബ്ധിക്കു ശേഷം യക്ഷന്റെ ഉദ്യാനത്തിൽ  ചുറ്റിക്കറങ്ങുകയായിരുന്ന രാംബാ അവിടെ കണ്ട ഒരു എരുമയിൽ അനുരാഗവിവശനായി.  (കാമമോഹിത പീഡിതനായി എന്നായിരിക്കും ശരി ) എരുമയെ പ്രാപിക്കാൻ വേണ്ടി പോത്തിന്റെ രൂപം എടുത്ത് ആഗ്രഹസഫലീകരണത്തിനു ശേഷം ആ അനുഭൂതിയിലെങ്ങനെ ആലസ്യമൂഢനായി വിലസവേ ഒരു യഥാർത്ഥ പോത്ത് അതുകണ്ടു വന്നു രാംബയെ കുത്തിക്കൊന്നു.

മൃഗങ്ങളാൽ കൊല്ലപ്പെടുകയില്ലെന്നു വരം നേടാൻ രാംബാ ആലോചിച്ചുകാണുകയില്ല,. അയാളുമായുള്ള സംയോഗത്തിൽ ഗർഭം ധരിച്ചിരുന്ന എരുമ രാംബയുടെ ചിതയിൽ ചാടി സതി അനുഷ്ഠിക്കവെ (ഭാരതത്തിലെ പുരുഷന്മാർ മാത്രമല്ല മൃഗങ്ങൾ വരെ   അവരുടെ ഭാര്യമാരാൽ ആരാധിക്കപ്പെടുന്നു. അവർക്കുവേണ്ടി മരിക്കുന്നു.) ആ ചിതയിൽ നിന്നും പോത്തിന്റെ തലയും മനുഷ്യന്റെ ശരീരവുമായി  മഹിഷാസുരൻ എന്ന അസുരൻ പുറത്തുചാടി. മഹിഷാസുരൻ  ദേവന്മാരെയും അസുരന്മാരെയും തോൽപ്പിച്ച് ദേവന്മാരെ അടിമകളാക്കി. ഈ സങ്കടാവസ്ഥയിൽ നിന്നു രക്ഷിക്കാൻ എല്ലാവരും വിഷ്ണുവിനെ ശരണം പ്രാപിച്ചു. മഹിഷാസുരന്റെ ക്രൂരപ്രവർത്തികൾ ത്രിമൂർത്തികളെ കോപിഷ്ഠരാക്കി. അവരുടെ  കണ്ണുകളിൽ നിന്നു ഉത്ഭവിച്ച ജ്വാലയിൽ നിന്നും ആയിരം സൂര്യന്മാരുടെ തേജസ്സോടെ പർവ്വതസമാനമായ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ആ രൂപം കണ്ടു അത്ഭുതസ്തബ്ധനായ ദേവന്മാർ ആ ശക്തിക്ക് ദുർഗ്ഗാ എന്നു പേരിട്ടു അവർ ദേവിക്ക് ത്രിശൂലവും, ചക്രവും, ശംഖും, കുന്തവും. ഗദയും,  അമ്പും വില്ലും, വജ്രായുധവും, വാളും, പരശുവും കൂടാതെ ഹിമവാൻ ഒരു സിംഹത്തെയും വാഹനമായി കൊടുത്തു. മഹിഷാസുരൻ അങ്ങനെ ചുട്ടുക്കറങ്ങുമ്പോൾ അതീവ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു മോഹിച്ചു. അവന്റെ പിതാവിനു എരുമയോട് തോന്നിയ കാമവികാരം പോലെ അവനും അവരുടെ അടുത്ത് ചെന്നു വിവാഹാഭ്യർത്ഥന നടത്തി. അത് ദുർഗ്ഗാ ദേവിയും അവന്റെ അന്തകയുമായിരുന്നുവെന്നു ആ പോത്തിൻതലയൻ മനസ്സലാക്കിയില്ല.

യുദ്ധത്തിൽ തന്നെ തോൽപ്പിച്ചാൽ വിവാഹം കഴിച്ചു കൊള്ളാമെന്നു ദേവി വാഗ്‌ദാനം നൽകി.  പിന്നെ നിർത്താതെ നീണ്ടു നിന്ന  ഒമ്പതു രാപ്പകലുകളിലൂടെയുള്ള ഘോരയുദ്ധത്തിന്റെ അവസാനം പത്താം ദിവസം വിജയദശമി നാളിൽ ദേവി മഹിഷാസുരന്റെ കഴുത്തിൽ ശൂലം കയറ്റി വാളുകൊണ്ട് അയാളുടെ തല വെട്ടിയെടുത്തു. പോത്തിൻ തലയുള്ളവർ സുന്ദരിമാരെ പ്രേമിക്കരുതെന്ന പാഠമാണീ കഥയിൽ നിന്നും കിട്ടുന്നതെന്നു ആധുനിക സാഹിത്യം പറയുമായിരിക്കാം. കഥയിൽ ചോദ്യമില്ലല്ലോ?

ആത്മജ്ഞാനത്തിന്റെ വെളിച്ചത്തിലൂടെ ജീവിതത്തിന്റെ  അന്ധകാരം നീക്കി അതിനെ മനോഹരമാക്കുക. വിദ്യാധനം സർവ്വധനാൽ പ്രധാനം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കക്ക് വിദ്യാരംഭ പരിപാടികൾ അമേരിക്കയിലും ക്രമീകരിക്കാവുന്നതാണ്  അല്ലെങ്കിൽ ഓ എൻ വി സാർ പറഞ്ഞതുപോലെ ജാതിമത ഭേദമെന്യേ ഏവർക്കും ഈ ആഘോഷം ഇവിടെ കൊണ്ടാടാവുന്നതാണ്.

വിദ്യാരംഭപരിപാടികൾക്കായി കേരളത്തിൽ പ്രത്യേക അമ്പലങ്ങൾ ഉണ്ട്.  തൃശൂരിലെ തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ  ക്ഷേത്രം, മലപ്പുറത്തെ  ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം,  (ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്നു) തിരുവനന്തപുരം,  വടക്കൻ പറവൂരിൽ  ശ്രീ ദക്ഷിണ മൂകാംബിക ക്ഷേത്രം  (ഇവിടത്തെ പ്രതിഷ്ഠ ആദി ശക്തി മാതാവായ ശ്രീ മൂകാംബിക ദേവിയാണ്. അതുകൊണ്ട്  ഇവിടെ വിദ്യാരംഭത്തിന് വളരെ ഉത്തമമായി കരുതുന്നു.) കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്ത് എഴുകോൺ മൂകാംബിക ക്ഷേത്രവും പ്രധാനമാണ്.

ദേവി സരസ്വതിയെക്കുറിച്ചുള്ള ഒരു കഥയിൽ അവരുടെ വീണവായനയുടെ സ്വാധീനത്തെക്കുറിച്ച് പറയുന്നുണ്ട്. പൂക്കളുടെ ഗന്ധത്തിൽ നിന്നും ജനിച്ച ഗന്ധർവൻമാർ സോമരസം ഉണ്ടാക്കുന്ന ചെടി ദേവന്മാരിൽ നിന്നും മോഷ്ടിച്ചു. അമരത്വം നൽകുന്ന സോമരസം നഷ്ടപ്പെട്ടതിൽ ദുഃഖിതരായ ദേവന്മാരോട് ദേവി പറഞ്ഞു ഒരു ഏറ്റുമുട്ടൽ ഉണ്ടാകാതെ ആ ചെടി ഞാൻ വാങ്ങി തരാം. ദേവി അവരുടെ തോട്ടത്തിൽ പോയിനിന്നു വീണയിൽകൂടി രാഗങ്ങളും രാഗിണികളും (പുരുഷ-സ്ത്രീ സംഗീത സ്വരങ്ങൾ) പാടി ഗന്ധർ വൻമാരെ മോഹിപ്പിച്ചു. വീണാനാദത്തിന്റെ മാസ്മരികതയിൽ പ്രലോഭിതരായ ഗന്ധർവന്മാർ സംഗീതസ്വരങ്ങൾ അവരെ പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. ദേവി സമ്മതിച്ചു പകരം സോമരസ ചെടിയെന്ന കരാറിൽ. അങ്ങനെ ഗന്ധർവന്മാർ ദേവലോക ഗായകരായി അവരുടെ ശ്രുതിമധുരമായ ആലാപനം സോമരസത്തെക്കാൾ ലഹരി അവർക്ക് പകർന്നുകൊടുത്തു , ശ്രോതാക്കൾക്കും. ഈ നവരാത്രിക്കാലം കഥകളും ഐതിഹ്യങ്ങളുമായി ആഘോഷിക്കാം,

ശുഭം

 article on Navrathri

Join WhatsApp News
Ninan Mathullah 2022-09-29 02:00:14
ആത്മജ്ഞാനത്തിന്റെ വെളിച്ചത്തിലൂടെ ജീവിതത്തിന്റെ അന്ധകാരം നീക്കി അതിനെ മനോഹരമാക്കുക. വിദ്യാധനം This is a quote from Mr. Sudhir's article. Hindu religion is presented in positive light here. Then it is so contradictory that when it comes to a article related to Christian religion Mr. Sudhir is dead against religion. Many of the terms Mr. Sudhir has used in his article has meaning only in religion and not in science. To understand those terms like 'ആത്മജ്ഞാനത്തിന്റെ വെളിച്ചത്തിലൂടെ' one has to turn to religion. Even the title of the article 'punyadinam' has no meaning in science. Such articles and comments are misleading for the readers. Please be careful.
Vayanakaran 2022-09-29 02:37:08
ബഹുമാനപ്പെട്ട റെവ മാത്തുള്ള .. ആത്മജ്ഞാനം വിദ്യാഭ്യാസം കൊണ്ട് ലഭിക്കും. വിദ്യാധനം എന്ന് പറയുന്നുണ്ടല്ലോ. ദിവസങ്ങളെ പുണ്യമായി കരുതുന്നത് മതമല്ല ഓരോ മനുഷ്യരുടെ ജീവിത വീക്ഷണമാണ്. ഇതിൽ എവിടെ മതം പ്രിയ മാത്തുള്ള ജി. പിന്നെ ഹിന്ദുമതത്തിന്റെ ചുവ വരുന്നെങ്കിൽ അത് താങ്കളുടെ പ്രശ്നമാണ്. ഹിന്ദുമതം ഒരു മതമല്ലെന്നറിയാമല്ലോ. സുധീർ മറുപടി പറയുമായിരിക്കും.
നിരീശ്വരൻ 2022-09-29 04:01:40
ആത്മ ജ്ഞാനത്തിന്റ അറിവിനെക്കുറിച്ചും അതിന് അന്ധകാരത്തെ നീക്കാനുള്ള കഴിവിനെക്കുറിച്ചും ഒരു മതത്തിലുള്ള ഗുരുക്കന്മാർക്കും തർക്കമില്ല. തർക്കമുള്ളത് തന്റെ മതം അനുശാസിക്കുന്ന 'ആത്മ ജ്ഞാനത്തിനെ അന്ധകാരത്തെ മാറ്റാൻ കഴിയുകയുള്ളു എന്ന് വിശ്വസിക്കുന്ന, ജ്ഞാനത്തിന്റ പ്രകാശം ഇന്നുവരെയും തട്ടിയിട്ടില്ലാത്ത അജ്ഞരായ ഈ ഗുരുക്കന്മാരുടെ പിണിയാളുകൾക്കാണ്. അതുകൊണ്ട് ആത്മജ്ഞാനം നേടിയിട്ട് തിരിച്ചു വാ. മാത്തച്ചാ.
V. George 2022-09-29 11:12:19
Religion is the route cause of all evils in the world. Look at any religious texts in the world except Buddhist texts. All religions empowered their followers to murder, loot and rape people who follow something other than their own irrational beliefs. Just read few pages from the book of Joshua, Numbers, Prophets etc. You will understand what exactly I am talking. A sensible government that can impose strict laws are the only hope of humanity. If we join the religion, then we will be members of Popular Friend, RSS, Casa or the followers of people like Thanku brother, Sajit Joseph etc. etc.
Babu s menon 2022-09-29 13:25:36
Very interesting reading your story always. Especially every single line well explained. Continue to write Mr. Sudhir I can’t wait to read more stories. Well done.
Mother - Blessed and True .. 2022-09-29 17:15:22
Good holy Catholics / Christians are a powerful blessing for any land /nation ...unsure if the author is aware that there is the diffrence that when Christians dilute their faith , it only leads to problems .. true , they can read about the mercy of God , how there are glimpses of same in other faiths , to become grateful as to how The Truth is gloriously revealed in Christianity , being vigilant to not go along with the 'world '... There is also the caution as to how some of these festivals are 'adaptations ' of The Truth from Christianity .. the above - ? that of Feast of Pentecost , related to Bl.Mother and Holy Spirit ... The attacks of the enemy , esp. in O.T times , to destroy the line that was chosen to bring forth The Woman as Mary Immaculate is what often led to the warfares ....glimpses of her role seen in other faiths ... ...Buddhism might seem like a faith devoid of violence , yet often afflicted with violence against self - suicides and other issues .Feast of the Holy Archangels today - to help all to persevere and walk towards The Truth , including in 'lifting up the lowly ' as has been done by The Mother for persons of all faiths ...one true story of same - here - https://www.ncregister.com/features/how-mother-maria-stieren-converted-tanzania-s-ferocious-barabaig-tribe Blessings !
jyothylakshmy 2022-09-29 17:36:51
നവരാത്രിയെക്കുറിച്ച് വളരെ വിശദമായ അറിവുപകർന്ന ലേഖനം. അഭിനന്ദനങ്ങൾ
Sudhir Panikkaveetil 2022-09-30 00:23:08
അറിവിന്റെ അഗ്നിയിൽ അജ്ഞതയുടെ വേരും ചില്ലകളും ഭസ്മമാകുന്നു. ശ്രവണ, മനന, നിധിദ്ധ്യാസന എന്നീ മൂന്നു മാർഗ്ഗങ്ങളിലൂടെ . ശ്രവണ learning മനന contemplation നിധിദ്ധ്യാസന the result you gain from both the above. ഇതിൽ മതമില്ല. മതമല്ല ആത്മജ്ഞാനം മനുഷ്യന് നൽകുന്നത്. ഗുരു നമ്മെ പഠിപ്പിക്കുമ്പോൾ അദ്ദേഹം ഒരിക്കലും അദ്ദേഹത്തിന്റെ അറിവിൽ നമ്മൾ ആശ്രയിക്കണമെന്നു വിചാരിക്കുന്നില്ല,. അദ്ദേഹം നമ്മെ ചിന്തിപ്പിക്കുന്നു. പിന്നെ നവരാത്രിയെക്കുറിച്ച് ഭാരതത്തിലെ മറ്റു മതക്കാർ വായിച്ചാൽ അവരുടെ ദൈവം കോപിക്കയില്ല. സ്വർഗ്ഗപ്രാപ്തിക്കുവേണ്ടി പൂർവികർ മതം മാറിയെങ്കിലും ഭാരതത്തിലെ ഓരോ വ്യക്തിയും ഭാരതീയനാണ്. അവിടത്തെ പൈതൃകം അവന്റെ കൂടിയാണ്. ഭാരതത്തിലെ ഇതിഹാസങ്ങളായ രാമായണവും ഭാരതവും എല്ലാ മതക്കാരുടെയുമാണ്. വിശ്വാസം മാത്രമല്ലേ അവർ മാറിയുള്ളു. ഭാരത ഭൂമി അവരുടെയല്ലേ. ഹിന്ദുപുരാണ കഥകൾ വായിക്കുകയും അറിയുകയും ചെയ്യുന്നതുകൊണ്ട് ഒരു ദൈവവും കോപിക്കയില്ല. അതൊക്കെ മതഭ്രാന്തന്മാരുടെ പേടി. ഞാൻ കൃസ്തുമതത്തെക്കുറിച്ച് ഒന്നും ദോഷമായി എഴുതിയിട്ടില്ല,. വായനക്കാർ ഉണ്ടായിരുന്നെങ്കിൽ അവർ പറയുമായിരുന്നു. കഷ്ടം ഇവിടെ ആരും വായിക്കുന്നില്ലല്ലോ. ബഹുമാനപ്പെട്ട മാത്തുള്ള സാർ എനിക്ക് മതവും ജാതിയുമില്ല. ഞാൻ എല്ലാ മതങ്ങളിലെയും വിശേഷങ്ങൾ എഴുതുന്നു എന്ന് മാത്രം. സുവിശേഷം എഴുതി മതപരിവർത്തനം എന്റെ ലക്ഷ്യമല്ല. സാഹിത്യത്തോടുള്ള താൽപ്പര്യം മാത്രം. സാർ തുറന്ന മനസ്സോടെ മനസ്സിലാക്കുക.
Jack Daniel 2022-09-30 01:24:28
More than 3000 Catholic priests are involved in sexual abuse case, and they have created hell millions of families and ruined their life and how can they be holy? have you lost your mind? Franko is still climbing the walls of Nuns hostels. People like you eventually make him saint and worship him.
Ninan Mathullah 2022-10-02 00:17:13
‘ബഹുമാനപ്പെട്ട മാത്തുള്ള സാർ എനിക്ക് മതവും ജാതിയുമില്ല. ഞാൻ എല്ലാ മതങ്ങളിലെയും വിശേഷങ്ങൾ എഴുതുന്നു എന്ന് മാത്രം. സുവിശേഷം എഴുതി മതപരിവർത്തനം എന്റെ ലക്ഷ്യമല്ല. സാഹിത്യത്തോടുള്ള താൽപ്പര്യം മാത്രം. സാർ തുറന്ന മനസ്സോടെ മനസ്സിലാക്കുക’. This is quote from Mr. Sudhir’s comment. I appreciate the spirituality in the article. What is paradoxical is criticizing what another religion is doing while promoting Hinduism. Problem is, generally people can’t see their own faults, even if somebody points it out. For example in the comment here Mr. Sudhir says ‘സുവിശേഷം എഴുതി മതപരിവർത്തനം എന്റെ ലക്ഷ്യമല്ല’. It is critical of what another religion is doing. This article itself is propagating one religion. BJP/RSS official position is ‘Khar vaapassi’ or conversion back to Hinduism. They have problem only in conversion from their religion to another religion. They don’t consider going to Hinduism as conversion. What a contradiction!! Today I saw Mohan Bhagath’s article in ‘emalayalee’. He is saying, to avoid violence one has to abstain from meat food. He doesn’t see that RSS without eating meat food is equally responsible for violence as Popular Front in Kerala. Their martial art training in religious temple, if it is not for violence as proved by previous history and for violence in future, what is it for? I addressed some concerns in my comment. Without addressing that (ariyethra ennu chodikkumbol payar anghazi) Mr. Sudhir’s reply is diplomatic or political. Instead of addressing my concerns reply is propagating BJP/RSS ideology. For example, from Mr. Sudhir’s comment. ‘ഭാരതത്തിലെ ഇതിഹാസങ്ങളായ രാമായണവും ഭാരതവും എല്ലാ മതക്കാരുടെയുമാണ്. Here what Mr. Sudhir forgot from history is that Ramayanam and Mahabharatha are the religious texts of the Aryans or the ‘Savarnar’ of India. There were people in India even before the Aryans or ‘Savarnar’ came from Central Asia to India, and they had their own religion, culture and civilization. India is an amalgamation of different race, religion, cultures and civilizations. Those who see everything through their myopic eyes of race and religion see only the ‘Savarnar’ and their writings as India and Indian culture. I am not against reading other religions texts. I didn’t say so in my comment. I myself read Bhagavad Gita three times. A person following a different religion in India need not read or understand Ramayana and Mahabharatha as a Hindu reads it. I believe all major religions are from God to different cultures. Please read my book ‘Upasana’ page 70-71 and ‘Velippadu Pusthaka Vyakhyanam’ appendix for my view on different religions. My previous comments is about Mr. Sudhir propagating Hindu religion in his articles and then give scathing criticism of all religions in his comments under articles related to other religions. I found this paradoxical and Mr. Sudhir didn’t address that in his comment. Thanks Nereeswaran and Vaayanakkaran for your comments. With your reply it is clear now to readers as to where you stand. I felt all along that you are part of the propaganda machinery working in ‘emalayalee’ for certain religious and political interests of India. Now I have no doubt about it. Otherwise why you have to talk for Mr. Sudhir, when I wrote under an article by Mr. Sudhir and naming him in my comment? Now we know who is doing back scratching here. Nereeswaran is on the side of a religion here. I must thank for such comments as readers know from such comments the true face of anonymous comment writers. Honesty is the best policy. A person can act different. But it will come out one day. Besides remember the saying, “if you tell a lie you have to tell a thousand lies to prove it right”. “ദിവസങ്ങളെ പുണ്യമായി കരുതുന്നത് മതമല്ല ഓരോ മനുഷ്യരുടെ ജീവിത വീക്ഷണമാണ്”. This is quote from Vaayanakkaran’s comment. If so, it is better to accept that each person can have different ജീവിത വീക്ഷണo depending on his/her religious faith. Lack of tolerance of different religions is a phenomenon we see now in India. The problem is the insecurity (surashithathwamillazhika) of the person, people group or political or religious parties concerned. ‘Vidhya’ or education is the only solution. Ignorance is the root cause of all problems.
Sudhir Panikkaveetil 2022-10-02 00:39:20
ലേഖനം വായിച്ചവർക്കും അഭിപ്രായങ്ങൾ എഴുതിയവർക്കും സ്നേഹപൂർവം നന്ദി അറിയിക്കുന്നു.
Sreedevi 2022-10-04 11:41:28
An interesting and inspiring article by mr . Sudheer.Looking forward to more such articles
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക