Image

ഡി.കെ ശിവകുമാറിന്റെ വസതിയില്‍ സിബിഐ റെയ്ഡ് 

ജോബിന്‍സ് Published on 29 September, 2022
ഡി.കെ ശിവകുമാറിന്റെ വസതിയില്‍ സിബിഐ റെയ്ഡ് 

കര്‍ണ്ണാടക കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ഇന്നലെ വൈകിട്ടും ഇന്നു വെളുപ്പിനെയുമായാണ് ഇദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. കനകപുരിയിലെ വസതിയിലായിരുന്നു റെയ്ഡ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണ്ണാടകയില്‍ പര്യടനം ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നു വെളുപ്പിനെ നടത്തിയ റെയ്ഡ് ഏറെ ചര്‍ച്ചയാകുന്നുണ്ട്. 

പേയ് സിഎം എന്ന പേരില്‍ കര്‍ണ്ണാടക കോണ്‍ഗ്രസ് ഇപ്പോള്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്‌ക്കെതിരെ പ്രചാരണം നടത്തുന്നതിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാണ് ഇവിടെ നടക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ശിവകുമാര്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായത്.

DK SIVAKUMAR RAID CBI

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക