Image

മട്ടാഞ്ചേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട ; ഒരാള്‍ പിടിയില്‍

ജോബിന്‍സ് Published on 30 September, 2022
മട്ടാഞ്ചേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട ; ഒരാള്‍ പിടിയില്‍

മട്ടാഞ്ചേരിയില്‍ വന്‍ ലഹരിമരുന്നു വേട്ട. മാരക ശേഷിയുള്ള മയക്കുമരുന്നായ എംഡിഎംഎയാണ് പിടികൂടിയത്. അരക്കിലോ എംഡിഎംഎ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യില്‍ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു.

സംസ്ഥാനത്ത് ഇപ്പോള്‍ പിടിച്ചെടുക്കുന്നതില്‍ അധികവും എംഡിഎംഎയാണ്. മയക്കുമരുന്നുപയോഗിക്കുന്നര്‍ കഞ്ചാവില്‍ നിന്നും എംഡിഎംഎ പേലുള്ള മറ്റുള്ളവകളിലേയ്ക്ക് മാറുന്നതായാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സുലഭമായി എത്തിച്ചു കൊടുക്കാന്‍ ആളുകള്‍ ഉള്ളതാണ് ഉപയോഗം വര്‍ദ്ധിക്കുന്നതിലെ പ്രദാന കാരണം. 

കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസുകളില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടര്‍മാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂര്‍ സ്വദേശി നിസാം എന്നിവരില്‍ നിന്നാണ് 183 മില്ലി ഗ്രാം എം ഡി എം എ പിടികൂടിയത്.

MDMA RAID MATTANCHERI

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക