Image

വിഴിഞ്ഞം തുറമുഖ റോഡിലെ തടസ്സങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതി

ജോബിന്‍സ് Published on 30 September, 2022
വിഴിഞ്ഞം തുറമുഖ റോഡിലെ തടസ്സങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ സ്ഥലത്തേയ്ക്കുള്ള പ്രധാന റോഡിലെ തടസ്സങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയില്ലെന്ന് ഹര്‍ജി പരിഗണിക്കവേ, അദാനി ഗ്രൂപ്പ് അറിയിച്ചു. 

വാഹനങ്ങള്‍ പോകുന്നതിന് തടസ്സം ഉണ്ടാക്കാന്‍ പാടില്ലെന്നാണ്
 കോടതി വ്യക്തമാക്കിയത്. തടസ്സം ഒഴിവാക്കാന്‍ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. നിര്‍മാണത്തിനായി പോകുന്ന വാഹനങ്ങള്‍ ഒന്നും തടഞ്ഞിട്ടില്ലെന്നും ആ സാഹചര്യത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരം കാരണം തുറമുഖ നിര്‍മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ്  ഹൈക്കോടതിയെ അറയിച്ചിരുന്നു. സമരക്കാര്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

HIGH COURT ORDER IN VIZHINJAM CASE

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക