Image

11 പിഎഫ്‌ഐ നേതാക്കളും റിമാന്‍ഡില്‍, വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ

Published on 30 September, 2022
 11 പിഎഫ്‌ഐ നേതാക്കളും റിമാന്‍ഡില്‍, വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ

 


കൊച്ചി : എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും കൊച്ചി എന്‍ഐഎ കോടതി അടുത്ത മാസം 20 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും. പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. അതിനായി പ്രത്യേക അപേക്ഷ നല്‍കാമെന്നും എന്‍ഐഎ വ്യക്തമാക്കി. ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കിട്ടാനുണ്ടെന്നും എന്‍ഐഎ അറിയിച്ചു. എല്ലാ പ്രതികള്‍ക്കും അടുത്ത ബന്ധുക്കളെ കാണാന്‍ അഞ്ച് മിനിട്ട് സമയം അനുവദിച്ചു. ഇന്നലെ റിമാന്‍ഡ് ചെയ്ത അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍ഐഎ അപേക്ഷയും നല്‍കി. 


അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ പിഎഫ്‌ഐയുടെ ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്റര്‍ സീല്‍ ചെയ്തത്. നിരോധിച്ച  ക്യാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുളള  പോഷക സംഘടനക  ഓഫീസുകളും സീല്‍ ചെയ്തു. കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റര്‍ കേന്ദ്രീകരിച്ച് പണമിടപാടുള്‍പ്പെടെ നടന്നെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌കുകള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സീല്‍ ചെയ്യല്‍ നടപടിക്ക് എന്‍ഐഎ സംഘമെത്തിയത്. റവന്യൂ അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എന്‍ഐഎ സംഘം കെട്ടിടത്തില്‍ നോട്ടീസ് പതിച്ചു.  കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകളുള്‍പ്പെടെ എന്‍എഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. 

കോഴിക്കോട് ചക്കുംകടവിലുളള  ക്യാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സമിതി ഓഫീസിലും റവന്യൂ - പൊലീസ് ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ച് സീല്‍ ചെയ്തു.  ഓഫീസുകള്‍ കണ്ടുകെട്ടല്‍ നടപടിക്ക് കോഴിക്കോടാണ് തുടക്കമിട്ടത്.  പിഎഫ്‌ഐയുടെ കോഴിക്കോട്ടെ   ശക്തി കേന്ദ്രങ്ങളായ വടകര, നാദാപുരം ,തണ്ണീര്‍പന്തല്‍ ,കുറ്റ്യാടി എന്നിവിടങ്ങളിലെ ഓഫീസികളിലും അവരുടെ മറ്റ് ഓഫീസുക ളിലും പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചു. 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക