Image

56 ടൂർണമെന്റിൽ ജോയ് തട്ടാർക്കുന്നേലിന്റെ ടീമിന് ഒന്നാം സമ്മാനം

Published on 04 October, 2022
56 ടൂർണമെന്റിൽ ജോയ് തട്ടാർക്കുന്നേലിന്റെ ടീമിന് ഒന്നാം സമ്മാനം

ന്യൂയോർക്ക്: 56 ലവേഴ്‌സ് 56 ടൂർണമെന്റ് 2022 ഒക്‌ടോബർ 1-ന്,  ന്യൂയോർക്കിലെ സ്റ്റോണി പോയിന്റിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടന്നു.
ഫ്ലോറിഡയിലെ ടാമ്പയിൽ നടക്കാനിരുന്ന ഈ ടൂർണമെന്റ് ഇയാൻ ചുഴലിക്കാറ്റ് കാരണമാണ് ന്യൂയോർക്കിൽ സംഘടിപ്പിച്ചത്.


ചുരുങ്ങിയ സമയത്തിനുള്ളിൽ വേദി മാറ്റി  ഇത് സാധ്യമാക്കിയതിന് സംഘാടകരായ സാജൻ കുഴിപ്പറമ്പിൽ( ചീഫ് കോ-ഓർഡിനേറ്റർ),ബിജു മുറപ്പിള്ളിൽ, സണ്ണി കോത്തറ, സിജി ചെമ്പനാൽ, ബിജു വലിയകല്ലുങ്കൽ എന്നിവർ ഏറെ പ്രശംസ അർഹിക്കുന്നു.
ഫിലാഡൽഫിയയിൽ നിന്നുള്ള സാബു സ്കറിയയും  (നാഷണൽ കോ-ഓർഡിനേറ്റർ)  ബിജു കുര്യൻ ഫിലിപ്പുമാണ് ഗെയിമിന്റെ സാങ്കേതിക വശങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
നോർത്ത് കരോലൈന മുതൽ കാനഡ വരെ നീളുന്ന ഈസ്റ്റ് കോസ്റ്റിൽ നിന്നുള്ള 20 ടീമുകൾ ചേർന്ന് ടൂർണമെന്റിന് ഒരു അന്താരാഷ്‌ട്ര നിലവാരം പകുത്തുനൽകി. രാവിലെ 9 മണിക്ക് ആരംഭിച്ച ടൂർണമെന്റ് പിറ്റേന്ന് പുലർച്ചെ 2 മണി വരെ നീണ്ടു.


ജോയ് തട്ടാർകുന്നേൽ(പെൻസിൽവാനിയ) ക്യാപ്റ്റനായ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ജോ വർക്കി (പെൻസിൽവാനിയ),  സോമൻ ജോൺ തോമസ്(ന്യൂജേഴ്‌സി) എന്നിവരാണ് ടീം അംഗങ്ങൾ. 1500 ഡോളർ ക്യാഷ് പ്രൈസാണ് ഒന്നാം സ്ഥാനത്തിന് അർഹമായ ടീമിന് ലഭിച്ചത്.


വിർജീനിയയിൽ നിന്നുള്ള  ഗോപകുമാർ നായർ, ബിയോണി ശങ്കരത്തിൽ, അരുൺ എന്നിവർ രണ്ടാം സ്ഥാനം നേടി. 1000 ഡോളറിന്റെ ക്യാഷ് പ്രൈസാണ് ഇവർക്ക് ലഭിച്ചത്. വിർജീനിയയിൽ നിന്നുള്ള ടോയ് മണലേൽ, ടെജി മണലേൽ, ജസ്റ്റിൻ ഗാഗറി എന്നിവർ മൂന്നാം സ്ഥാനമായ 500 ഡോളർ നേടി.ന്യൂയോർക്ക്  റോക്ക്‌ലാൻഡ് കൗണ്ടിയിൽ നിന്നുള്ള ജോസ് ഇളംകുളത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് നാലാം സ്ഥാനത്തിലൂടെ 300 ഡോളർ സ്വന്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക