Image

സുധീര്‍ പണിക്കവീട്ടിലിന്‍റെ വിശേഷങ്ങള്‍ (അവലോകനം: ജോണ്‍ വേറ്റം)

Published on 06 October, 2022
സുധീര്‍ പണിക്കവീട്ടിലിന്‍റെ വിശേഷങ്ങള്‍ (അവലോകനം: ജോണ്‍ വേറ്റം)

“ വിശേഷങ്ങള്‍ “എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ് ശ്രീ സുധീര്‍ പണിക്കവീട്ടില്‍, അമേരിക്കന്‍ മലയാളസാഹിത്യരംഗത്ത് മൂന്ന് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നു.   അമേരിക്കയിലെ മലയാളസാഹിത്യചരിത്രം ആദ്യം പ്രസിദ്ധീകരിച്ചതും (June 17, 2006)  ഇവിടെ സാഹിത്യനിരൂപണം ആരംഭിച്ചതും ഇദ്ദേഹമാണ്. കഥ, കവിത, നര്‍മ്മം, നിരൂ പണം, ലേഖനം, വിവര്‍ത്തനം, എന്നിവയില്‍ സാഹിത്യസേവനം തുടരുന്നുണ്ട്. ന്യു യോര്‍ക്കിലെ സാഹിത്യ സംഘടനയായ സര്‍ഗ്ഗവേദിയുടെ സ്ഥാപകാംഗമാണ്. മറ്റു സാഹിത്യ സംഘടകളില്‍ സഹകരിക്കുന്നു. 
        അനുഭവസ്മരണകളും, അറിവും, ആസ്വാദനവും നല്‍കുന്ന “വിശേഷങ്ങള്‍” എന്ന   പുസ്തകത്തിന്‍റെ ഉള്ളടക്കവും, രചനയുടെ ഉദ്ദേശ്യവും എന്താണ്? 
        കേരളത്തിലും മറുനാടുകളിലും അധിവസിക്കുന്ന ഹിന്ദുമതവിശ്വാസികള്‍, ആ   ണ്ടുതോറും ആചരിക്കുന്ന “ വിഷു “ എന്ന വിശേഷദിനം സംബന്ധിച്ച മധുരസ്മരണ    കള്‍ ഈ പുസ്തകത്തില്‍ പ്രതിഫലിക്കുന്നു. 
        കേരളത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന, ദേശീയആഘോഷമായ “ഓണം”   ഒരു സുഭിക്ഷകേരളത്തിന്‍റെ പുതുക്കപ്പെടുന്ന ഓര്‍മ്മയാണ്. അത് ആഘോഷവും   ആചാരവുമായത് എങ്ങനെയെന്നു വിശദീകരിച്ചിട്ടുണ്ട്.
        ക്രിസ്തുമതത്തിലെ ഭൂരിപക്ഷം വിശ്വാസികളുടെ രണ്ട് സുപ്രധാന ആഘോഷദിന   ങ്ങളാണ് ക്രിസ്തുമസ്സും ഈസ്റ്ററും. ഇവയിലുണ്ടായ ആധുനിക ആചാരങ്ങളും, ഐതീ ഹ്യങ്ങളും, യാഥാര്‍ത്ഥൃങ്ങളും സംബന്ധിച്ച സമഗ്രവിവരണം ശ്രദ്ധേയമാക്കി.  
        ആണ്ടുതോറും, ലോകവ്യാപകമായി ആഘോഷിക്കുന്ന, പുതുവത്സരദിനത്തെ ക്കുറിച്ച്  എഴുതിയ വര്‍ണ്ണനകള്‍ മനോഹരമാണ്.
        വിവിധ മതങ്ങളുടെ ആചാരങ്ങള്‍, ഉത്സവങ്ങള്‍, ഐതീഹ്യങ്ങള്‍, കര്‍മ്മങ്ങള്‍, ചരിത്രസത്യങ്ങള്‍, ജ്ഞാനമൊഴികള്‍, ദേവപ്രതിമകള്‍, നിത്യതാല്പര്യങ്ങള്‍, വിശുദ്ധ ലിഖിതങ്ങള്‍, എന്നിവയുടെ വാസ്തവസ്ഥിതികള്‍ വൃക്തമാക്കി.      
        രാമായണം , ഭാഗവതം എന്നീ ഹിന്ദുമതഗ്രന്ഥങ്ങളുടെ മൂലതത്ത്വങ്ങളും, അര്‍ത്ഥ          ങ്ങളും ദൈവമര്‍മ്മങ്ങളും, ഭക്തി ഉളവാക്കുന്ന ശൈലിയില്‍, പകര്‍ന്നിട്ടുണ്ട്.  
         സുന്ദരമായ മധുമാസം, പുഷ്പങ്ങള്‍, വേനല്‍ക്കാലഭംഗികള്‍, ശരല്‍ക്കാലദിനങ്ങ ള്‍ എന്നിവയുടെ വിവരണം ഹൃദ്യവര്‍ണ്ണനകളാണ്.  
        സ്വന്തം അച്ഛനെ പരിചയപ്പെടുത്തുന്ന ഗ്രന്ഥകാരന്‍റെ കുറിപ്പ്, മക്കള്‍ മാതാ പിതാക്കള്‍ക്കു നല്‍കുന്ന സ്ഥാനം, ആര്‍ഷഭാരതം അമ്മയ്ക് നല്‍കുന്ന ശ്രേഷ്ഠപദവി, മുത്തശ്ശിയുടെ വാത്സല്യം, പരശുരാമന്‍റെ കഥ. ഇവ എല്ലാംതന്നെ  ഓജസ്സോടെ ഒത്തു ചേരുന്നു.    
        ഇസ്ലാം മതവിശ്വാസികളുടെ ബലിപ്പെരുന്നാല്‍, ഏകദൈവത്തിലുള്ള വിശ്വാസം,  പ്രാര്‍ത്ഥനയുടെ മാതൃക, മുഹമ്മദിന്‍റെ പ്രവാചകസ്ഥാനത്തേക്കുള്ള ദിവ്യവിളി, എന്നിവ ശ്രദ്ധാവിഷയങ്ങളായി.  
        “വാലെന്‍റെയ്ന്‍” ദിനത്തിന്‍റെ ചരിത്രം, അനുരാഗഭാവങ്ങള്‍, കാമവികാരങ്ങള്‍,  എന്നീ ഉന്മേഷവിഷയങ്ങള്‍ സമര്‍ത്ഥമായി വിശകലനം ചെയ്യുന്നു.    
        ഈ പുസ്തകത്തിലെ പത്ത് വിശേങ്ങള്‍ നല്‍കുന്നത് വൈകാരിക ഫലങ്ങളാണ്.   അവയുടെ ആഴങ്ങളില്‍  ഒന്നെത്തിനോക്കാം.
        പകലും രാത്രിയും സമമായിവരുന്ന ദിവസങ്ങളുടെ ആരംഭമായി എത്തുന്ന മേട പ്പുലരിയില്‍, ശ്രീകൃഷ്ണഭഗവാനെ കണികണ്ടു അനുഗ്രഹം വാങ്ങുകയെന്നതാണ് വി ഷു ആഘോഷിക്കുന്നതിന്‍റെ അകപ്പൊരുള്‍. ഇതിന് ഈശ്വരചൈതന്യത്തെ കണികാ ണുന്നുവെന്ന  അര്‍ത്ഥമുണ്ട്. വിഷുവിന് കണികാണുകയെന്നത് സ്വയം കാണലാണ് എന്ന താത്ത്വകീയ കാര്യവുമുണ്ട്. കേരളീയഗ്രാമങ്ങള്‍ നാഗരീകതയുടെ നാടകഭാവ ങ്ങള്‍ ധരിക്കുന്നതിനാല്‍, വിഷു ആഘോഷവും നവീകരിക്കപ്പെടുന്നു. എങ്കിലും, ആ ഘോഷങ്ങളുടെ ആഭരണമണിയുന്ന ഒരു സുന്ദരിയെന്നപോലെ, കേരളനാടിനെ ലേഖകന്‍ കാണുന്നു. 
        
കേരളത്തില്‍ ദേശീയോത്സവമായി ആഘോഷിക്കുന്ന “ഓണം” ഒരു സമ്പന്നനാ   ടിന്‍റെ ഓര്‍മ്മ പുതുക്കുന്നു. നരസിംഹം, വാമനന്‍, പരശുരാമന്‍ എന്നിവര്‍ മഹാവിഷ്ണു വിന്‍റെ അവതാരങ്ങളാണെന്നു വിശ്വാസം. അതില്‍ ഈശ്വരബന്ധവും ആത്മീയത യും  ഒന്നിക്കുന്നു. വാമനനുശേഷം അവതരിച്ച പരശുരാമന്‍ മഴുവെറിഞ്ഞു വീണ്ടെ ടുത്തതാണ് കേരളമെങ്കില്‍, മഹാബലി ഭരിച്ച ദേശം എവിടെയെന്ന സംശയവും ഉദി ക്കുന്നു. ഓണം ആഘോഷിക്കുന്നതിന്‍റെ കാരണമായി കരുതപ്പെടുന്ന വാമനന്‍ മനു  ഷ്യരാശിക്കു നല്കുന്ന ഒരു സന്ദേശം, “അഹങ്കാരത്തെ അതിജീവിക്കാന്‍ ശ്രമിക്കു മ്പോള്‍, ഈശ്വരചൈതന്യം ലഭിക്കുന്നു” എന്നാണ്. “ഓങ്കാരം” എന്ന പ്രണവം  ഉച്ചരി ക്കുമ്പോള്‍, ‘ഞാന്‍’ എന്ന ഭാവം പുറത്ത് പോവുകയും ഈശ്വരന്‍ എന്ന സത്യം നാം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.” അനുബന്ധകഥകളും, കവിതകളും ഉദ്ധരിച്ചും ശ്രാവ ണമാസത്തിലെ ദൃശ്യഭംഗി വര്‍ണ്ണിക്കുന്നു.     
        
മനുഷ്യവര്‍ഗ്ഗത്തിന്‍റെ നേട്ടങ്ങള്‍ക്കുള്ള തുടക്കമായി ക്രിസ്തുമസ്സിനെ വിശ്വാസി കള്‍ കാണുന്നുണ്ട്. “ദൈവവിശ്വാസമുള്ളവരുടെ ജീവിതത്തില്‍ ശാന്തിയും സമാധാ നവും നിറയും, ദൈവപ്രസാദമുള്ളവരാകാന്‍ ദൈവീകസത്യം ഉള്‍ക്കൊള്ളണം, ന ന്മയുടെ പാതയില്‍ സഞ്ചരിക്കാന്‍ മതം ആവശ്യമില്ല, യേശുവിന്‍റെ ജനനം മതസ്ഥാ പനത്തിനുവേണ്ടി ആയിരുന്നില്ല, യേശുവിന്‍റെ വചനങ്ങളില്‍ മതമില്ലായിരുന്നു” എന്നീ പ്രയുക്തങ്ങള്‍ ചിന്തനീയമാണ്. മതങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍, മതസംഹിതകള്‍ വില്പനചരക്കുകളായി തരം താഴുമെന്നും, സേവനം പ്രതീക്ഷിക്കു  ന്നവര്‍ സേവനം നല്‍കണമെന്നും ക്രിസ്തുമസ്സ് അനുസ്മരണയില്‍ ഊന്നിപ്പറയുന്നുണ്ട്.        
        ആത്മീയത ഉള്‍ക്കൊള്ളുകയെന്നതാണ്‌ ഈസ്റ്റര്‍ ആഘോഷിക്കുന്നതിന്‍റെ മുഖ്യല   ക്ഷ്യമെന്നും, ഇതിന്‍റെ പ്രതിഫലം പ്രത്യാശയും, പ്രത്യാശയുടെ അടിസ്ഥാനം സത്യവി ശ്വാസവുമാണെന്നും, യേശുവിനെ തിരിച്ചറിയാതെ, ആഘോഷങ്ങള്‍ക്കുവേണ്ടി ചി ലവഴിക്കുന്നവരേക്കുറിച്ചും, ജീവിതത്തില്‍ നിന്നും ദൈവകൃപ നഷ്ടമാകുന്നത് എങ്ങ നെയെന്നും പറയുന്നുണ്ട്. മതം മനുഷ്യനില്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതെന്തിന്? മനുഷ്യന്, ആചാരങ്ങളും മതങ്ങളും എന്തിന്? എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഈസ്റ്റ ര്‍സംബന്ധിച്ച ഉപവാസവ്രതം, പുതിയ ആചാരങ്ങള്‍, ഭസ്മലേപനം എന്നിവയെ വര്‍   ണ്ണിക്കുന്നു. ഭസ്മത്തിന്‍റെ പ്രത്യേകത അതിനെ വീണ്ടും ഭസ്മമാക്കാന്‍ സാദ്ധ്യമല്ലെന്ന സൂചന നല്‍കുന്നു. ദൈവപ്രീതിക്കായി തല മുണ്ഡനം ചെയ്തും, നഗ്നരായിജീവിച്ചും, പട്ടിണികിടന്നും, സ്വയംകുത്തിനോവിച്ചും, കപടവേഷം ധരിച്ചും ദൈവദൂതന്മാരാ  യി അഭിനയിച്ചും ജീവിക്കുന്നവരും ഉണ്ടെന്ന്‌ വ്യക്തമാക്കുന്നുണ്ട്.          
     പുനരുന്ഥാനത്തിന്‍റെ വ്യാഖ്യാനം മതഗ്രന്ഥങ്ങളില്‍ മാത്രമല്ല, ഋതുഭേദങ്ങള്‍ക്കൊ പ്പം തളിര്‍ക്കുന്ന ഇലകളും നല്‍കുന്നുണ്ട്. “ധനവും ഉന്നതിയും” മാത്രം ആഗ്രഹിക്കു ന്നവരില്‍, സ്നേഹം കടന്നുചെല്ലുകയില്ലെന്നും, യഥാര്‍ത്ഥസ്നേഹമുള്ളവരില്‍ അവ കടന്നുചെല്ലുമെന്നും മനോഹരമായ മൊഴിമുത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് വിവരിക്കു ന്നു.    
        പുതുവത്സരം സംബന്ധിച്ച ചരിത്രവും, മതപരമായ ഇണക്കവും, വിചിത്രവിശ്വാ  സങ്ങളും, ആചാരങ്ങളും നിരത്തുന്ന ലേഖനങ്ങള്‍ ചിന്തിപ്പിക്കുന്ന വസ്തുതകള്‍ നല്കു ന്നു. ദൈവങ്ങളെ സംരക്ഷിക്കേണ്ട ആവശ്യം മനുഷ്യന്‌ ഇല്ലെന്നു സ്ഥാപിക്കുന്നു. ഐതീഹ്യങ്ങളും, മതഗ്രന്ഥങ്ങളുടെ പ്രസക്തഭാഗങ്ങളും ഉയര്‍ത്തിപ്പിടിച്ചു ദൈവം മനുഷ്യനെ എങ്ങനെ സൃഷ്ടിച്ചു എന്നും, മനുഷ്യന്‍റെ ആവശ്യം മതമല്ല ഈശ്വരനാ ണെന്നും പറയുന്നു. പുതുവര്‍ഷ ആഘോഷങ്ങളെ, തത്വചിന്തകളോടെ ഗ്രന്ഥകാരന്‍ കാണന്നു. “ അജ്ഞത അലങ്കാരമാക്കുന്ന ജനത, ജന്മരാശി, കര്‍മ്മഫലങ്ങള്‍, പ്രവച നങ്ങള്‍, ഭാവിജീവിതത്തെ സുരക്ഷിതമാക്കുന്ന ദൂരക്കാഴ്‌ചകള്‍ “ എന്നിവയുടെ ഹ്രസ്വവിവരണം കാര്യബോധം നല്‍കുന്നവയാണ്. ലേഖനങ്ങളില്‍ ചേര്‍ത്തിട്ടുള്ള കഥകളും, കവിതാഭാഗങ്ങളും, ഫലിതങ്ങളും, ലേഖകന്‍റെ തര്‍ജ്ജമകളും ഹൃദൃമാണ്!  
        “മറ്റു വിശേഷങ്ങള്‍”എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനങ്ങള്‍ വിവിധ വിഷ  ഷയപരാമാര്‍ശങ്ങളിലേക്ക് നയിക്കുന്നു. ആഫ്രിക്കയില്‍നിന്നും കൊണ്ടുവന്നു വി ല്കപ്പെട്ട അടിമകളുടെ ഭൂതവര്‍ത്തമാനകാലങ്ങളിലുണ്ടായ കദനപൂരിതമായ ജീവിതാ നുഭവങ്ങളും, ഉടമകളുടെ ക്രൂരതയും, വിമോചനം നല്‍കിയവരുടെ  മനുഷ്യത്വത്തി ന്‍റെ മഹത്വവും, ഈശ്വരദൃഷ്ടിയില്‍ സകലരും തുല്യരാണെന്ന യാഥാര്‍ഥ്യവും ശ്രദ്ധേ യമാക്കി. 
        “രാഖി” അഥവാ “രക്ഷാബന്ധന്‍” എന്നറിയപ്പെടുന്ന “സംരക്ഷണത്തിന്‍റെ കെട്ട്”  എങ്ങനെ ആരംഭിച്ചു എന്നും, ഹൈന്ദവമതവിശ്വാസങ്ങളുമായുള്ള അതിന്‍റെ ബ     ന്ധം എന്തെന്നും വിശദീകരിച്ചിട്ടുണ്ട്. രക്ഷാബന്ധനത്തിലൂടെ സ്ഥാപിക്കപ്പെടുന്ന   വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും വിവരണവും നല്കി.
         
വര്‍ഗ്ഗവിവേചനമില്ലാതെ, എല്ലാ മനുഷ്യരും ഒരുമിച്ച്, ആണ്ടുതോറും ദൈവത്തി നു നന്ദി പറയുന്ന ഒരു “നന്ദിപ്രകാശന ദിനം” അമേരിക്കന്‍ ജനത തെരഞ്ഞെടുത്തു. അത് നന്മ ചെയ്യുന്നവര്‍ക്ക് നന്ദി പറയണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ദിവസംകൂടിയാണ്. ദൈവമുമ്പാകെ നന്ദി പ്രകടിപ്പിക്കുന്നതിനു ഭാരതീയര്‍ നടത്തിയ ലക്ഷ്മിപൂജയുടെ സാരാംശത്തിലേക്കും ലേഖനം നയിക്കുന്നു. 
        
ഹിന്ദുമതവിശ്വാസികള്‍ ആണ്ടുതോറും ആചരിക്കുന്ന “അഷ്ഠമിരോഹിണി” എ    ന്ന വിശുദ്ധദിനത്തിന്‍റെ ആത്മീയചരിത്രം ചുക്കിപ്പറയുന്നുണ്ട്. ധര്‍മ്മസ്ഥാപനത്തി നുവേണ്ടി ഭൂമിയില്‍ അവതരിച്ച ഭഗവാന്‍ ശ്രീക്രിഷ്ണന്‍റെ ജനനം എപ്രകാരമായിരു ന്നുവെന്ന വിവരണം ഭക്തിയുളവാക്കുന്നു. കവിതയും കവിവചനങ്ങളും ഉള്‍ക്കൊ ണ്ട ലേഖനം ആത്മീയഅവബോധം നല്‍കുന്നുണ്ട്.  
       
 “യക്ഷിപ്പാലകള്‍ പൂക്കുമ്പോള്‍” എന്നലേഖനം പ്രേതകഥകളിലേക്ക് നയിക്കുന്നു.  ചില ആരാധനാലയങ്ങളില്‍ സുക്ഷിക്കപ്പെടുന്ന ശില്പങ്ങളും, ദേവതകളും, ദേവന്മാ രും, ദൈവത്തിന്‍റെ പുത്രന്മാരുടെ കഥയും, യക്ഷികളുടെ അതിശയകരമായ കാമ കേളിയും, സംശയംപകരുന്നു. ഗന്ധര്‍വ്വക്ഷേത്രങ്ങളും യക്ഷിയമ്പലങ്ങളും ഉണ്ട്. അമേരി ക്കയിലെ “ഹാളോവിന്‍” ആഘോഷത്തിന്‍റെ വര്‍ണ്ണനയും രസകരമായി. 
        
ഒരു ലേഖനത്തിന്‍റെ ഉള്ളടക്കം, സൗഹൃദസമ്മേളനത്തിന്‍റെ അനുഭവസ്മരണയാ ണ്‌. ശ്രീ സുധീര്‍ പണിക്കവീട്ടില്‍, സാഹിത്യകാരനായ ഡോക്ടര്‍ നന്ദകുമാര്‍, ശ്രീമതി അമ്മുനന്ദകുമാര്‍ എന്നിവര്‍, ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പ്രൊഫസര്‍ ചെറുവേ ലിയുടെ വസതിയില്‍ കൂടി. മൂന്നര ദശാബ്ദത്തോളം ഇംഗ്ലിഷ് സഹിത്യം പഠിപ്പിച്ച പ്രൊഫസറുടെ സംഭാഷണവും, ശ്രീമതി അമ്മു നന്ദകുമാറിന്‍റെ ഹൃദ്യഗാനങ്ങളും, പ്രൊഫസറുടെ സഹധര്‍മ്മിണി വിളമ്പിയ രുചികരമായ ഭക്ഷണവും, കൂടിവരവിനെ സന്തുഷ്ടമാക്കി! ഇത്തരം സൗഹൃദസമ്മേളനങ്ങള്‍ക്കു വേദിയൊരുക്കുന്നത്, ഉചിതമാ ണെന്ന് ലേഖകന്‍ പറയുന്നു.                                                     
ജാതിമതവ്യത്യാസങ്ങളും, ഭാഷകളും പരിഗണിക്കാതെ, വര്‍ഷംതോറും ആ ഘോഷിക്കുന്ന “ഹോളി”ദിനത്തെക്കുറിച്ച് നല്‍കുന്ന വിവരണം ഉജ്ജ്വലമായി. തി ന്മയുടെ മേല്‍ നന്മ ആധിപത്യം സ്ഥാപിക്കുമെന്ന സിദ്ധാന്തവും, ഹോളി ആചരണ ത്തിന്‍റെ ആവശ്യവും, ഉദ്ദേശ്യവും വിശ്വാസവചനങ്ങളിലൂടെ വ്യക്തമാക്കുന്നു.   
        
മഹാശിവരാത്രിയോട് ബന്ധപ്പെട്ട ഐതീഹ്യങ്ങളും, ശിവലിംഗം സംബന്ധിച്ച   ശരിയായ ധാരണയും നല്കിയിട്ടുണ്ട്. “സകലഭുതങ്ങളും യാതൊന്നില്‍ ലയിക്കുകയും, യാതൊന്നില്‍ നിന്നുണ്ടാവുകയും ചെയ്യുന്നുവോ ആ പരമാകാരത്തെ ലിംഗമെന്നും അതു തന്നെയാണ് നിഷ്കളങ്കനായ പരമശിവനെന്നുമാണ് ശരിയായ വ്യാഖ്യാനം.”    ശിവരാത്രി മറ്റു വിശേഷദിനങ്ങള്‍പോലെ ഒരു ആഘോഷമല്ല പിന്നയോ ഭക്തന്മാര്‍ അനുഷ്ഠിക്കുന്ന മഹവ്രതമാണെന്നും സ്ഥാപിക്കുന്നു. ഹിന്ദുക്കള്‍ക്കും ഇതരമതസ്ഥ ര്‍ക്കും വിജ്ഞാനം പകരുന്ന രചന.   
       
 ഈ കാലഘട്ടത്തില്‍, ഉപജീവനാര്‍ത്ഥമുള്ള നല്ല തൊഴിലാണ് നഴ്സിംഗ്. അതിന്‍റെ ആരംഭം ത്യാഗപൂര്‍ണ്ണമായ സേവനമായിരുന്നു. ഒഴിച്ചുകൂട്ടാനാവാത്തൊരു പ്രവൃത്തി  യെന്നനിലയില്‍, വികാസംപ്രാപിക്കുന്ന നഴ്സിംഗിന്‍റെ മഹത്വം, അതിന്‍റെ ചര്രിത്രത്തി ലൂടെ, പ്രകാശനം ചെയ്തിട്ടുണ്ട്. 
        
 “ശബരിമലയില്‍, ആരംഭിക്കുന്ന മണ്ഡലപൂജ, പത്ത് ദിവസം നീണ്ടുനില്ക്കുന്ന  ന്ന ഉത്സവം, ശബരിമല സന്ദര്‍ശിക്കുന്ന ഭക്തന്മാര്‍ ചെയ്യേണ്ട കാര്യങ്ങള്‍, അയ്യപ്പന്‍റെ ജനനം എന്നീ വിശ്വാസവിഷയങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ധര്‍മ്മാശാസ്താവ്തന്നെയാ ണ് അയ്യപ്പന്‍. ഈ ഉപാസനമൂര്‍ത്തി,വിഷ്ണു മഹേശ്വരന്മാരുടെ സംയോഗത്തില്‍നിന്നു ജനിച്ചതുകൊണ്ട്,”ഹരിഹര സുതന്‍” എന്നും വിളിക്കപ്പെടുന്നു.‘മഹിഷിനിഗ്രഹ’മാണ് അവതാരലക്ഷൃം. ശബരിമല തീര്‍ത്ഥാടനത്തിന്‍റെ സാരാംശം അദ്വൈതമാണ്. ആ റാട്ട്, തിരുവാഭരണം, പള്ളിവേട്ട, മകരവിളക്ക്‌, മാളികപ്പുറത്തമ്മ, എന്നിവയെപ്പറ്റി യും പരാമര്‍ശിക്കുന്നു. സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാഠമാണ് അയ്യ  പ്പന്‍ പഠിപ്പിക്കുന്നത് എന്ന വേദസിദ്ധാന്തം ഓര്‍മ്മിപ്പിക്കുന്നു.     
        
ധനുമാസത്തിലെ തിരുവാതിരദിനാഘോഷം സംബന്ധിച്ച വിവരണം, കവി  താശകലങ്ങളും കാമോദ്ദീപകമായ കാവൃവരികളും ഉപയോഗിച്ച്‌ ആസ്വാദൃമാക്കി! 
        
“കൊള്ളക്കാരനായിരുന്ന ‘രത്നാകരന്‍’, രാമായണഗ്രന്ഥത്തിന്‍റെ സൃഷ്ടാവായത് എങ്ങനെ? ഇതിഹാസങ്ങളും മതഗ്രന്ഥങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്? ഋതു ഭേദങ്ങള്‍ക്കൊപ്പം അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍ എന്തെല്ലാം? ആദ്ധ്യാത്മരാമായണത്തി നും വാല്മീകിരാമായണത്തിനും തമ്മിലുള്ള വ്യത്യാസമെന്ത്? അധര്‍മ്മം വളരുമ്പോള്‍ ധര്‍മ്മസ്ഥാപനാര്‍ത്ഥം ഭഗവാന്‍ ജനിക്കുന്നു. ഒരാളെ ഉത്തമപുരുഷനാക്കുന്ന ഗുണങ്ങ ള്‍ ഓരോയുഗത്തിലും വ്യത്യസ്തമായിരിക്കും. ഭൂരിപക്ഷജനം തീരുമാനിച്ചാല്‍ ദൈവം മനുഷ്യനും മനുഷ്യന്‍ ദൈവവുമാകുന്നു. രാമായണം രാമന്‍റെ കഥയെന്നതിനേക്കാള്‍  സീതയുടെ കഥയാണ്. ഋതുഭേദങ്ങള്‍ക്കൊപ്പം അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍, രാമായ ണമാസം, രാമായണപാരായണം 

പ്രകാരമുള്ള ചിന്താവിഷയങ്ങളും, “രാമായണ ത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ഠവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാര ചരിത്രത്തില്‍ ഉണ്ടായിട്ടില്ല” എന്ന സ്വാമിവിവേകാനന്ദന്‍റെ പ്രസ്താവ നയും വായനക്കാരെ ഏറെ ആകര്‍ഷിക്കും.          
     
പ്രകൃതിയുടെ രൂപഭാവങ്ങളെപ്പറ്റിയുള്ള വര്‍ണ്ണന ലേഖനങ്ങളിലൂടെ ഒഴുകുന്നു.  ഭൂമിയെ സുന്ദരമാക്കുകയും സുഗന്ധമണിയിക്കുകയും ചെയ്യുന്ന വസന്തകാലം, പൂക്കളുടെ അനുരാഗകഥകള്‍, പ്രകൃതിപ്രേമികളായ കവികളുടെ ഹൃദ്യഭാവനക ളൊരുക്കിയ കവിതകള്‍, വര്‍ണ്ണങ്ങളുടെ അര്‍ത്ഥങ്ങള്‍, ശരത്കാലഭംഗികള്‍, “പ്രപഞ്ച ത്തിലുള്ളതൊന്നും ഒറ്റക്കല്ല പരസ്പരം ബന്ധപ്പെട്ടവയാണ്” എന്നിങ്ങനെയുള്ള ചമത്  ക്കാരസംഗതികളും സന്തുഷ്ടി പകരുന്നതാണ്.      

 “അച്ഛനെ ഓര്‍ക്കുമ്പോള്‍” എന്ന ലേഖനത്തില്‍, അഭിമാനത്തോടും ആത്മസംതൃ   പ്തിയോടുംകൂടി സ്വന്തം പിതാവിനെ ഓര്‍ക്കുകയും, ലോകത്തിന് പരിചയപ്പെടുത്തു കയും ചെയ്യുകയാണ് ഗ്രന്ഥകാരന്‍. സകലരേയും പിതൃസ്മരണകളിലേക്ക് നയിക്കു ന്നു. ഹൈന്ദവ വേദവാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസി ക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ പിതാക്കന്മാര്‍ സഞ്ചരിക്കാവു എന്ന് ഒര്‍മ്മപ്പെടു ത്തുന്നു. പിതൃഭക്തിയുടെ ഉദാഹരണമായി, അച്ഛന്‍റെ ആജ്ഞയനുസരിച്ച്, സ്വന്തം മാതാവിന്‍റെ ഗളച്ഛേദം ചെയ്ത പരശുരാമന്‍റെ കഥയും പറയുന്നുണ്ട്.                               
       
“ അമ്മ എന്നുള്ളത് സത്യവും അച്ഛന്‍ എന്നുള്ളത് ഒരു വിശ്വാസവുമാണ്. സാധാ രണമനുഷ്യര്‍ക്ക്‌ അമ്മ ദൈവവും അച്ഛന്‍ മനുഷ്യനുമാണ്. അമ്മയുടെ സ്നേഹം അ നന്തമാണ്. ആര്‍ഷഭാരതം അമ്മക്ക് ശ്രേഷ്ഠപദവി നല്‍കിയിട്ടുണ്ട്. അമ്മ സ്നേഹത്തി ന്‍റെ എല്ലാ പര്യായങ്ങളുമാണ്. അമ്മ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും നിത്യസ ത്യമാണ്.” ഇപ്രകാരം, മാതൃത്വത്തെ ആദരിക്കുന്ന വര്‍ണ്ണനകള്‍ക്കൊപ്പം, തന്‍റെ ‘മുത്ത ശ്ശി’ നല്‍കിയ സ്നേഹവാത്സല്യങ്ങളെയും ലേഖകന്‍ ആദരവോടെ ഓര്‍ക്കുന്നു.    
        
“റംസാന്‍” ആചരിക്കുന്നത് എങ്ങനെയാണെന്ന വിശദീകരണം പഠനാര്‍ഹമാണ്. ഇസ്ലാമികവിശ്വാസങ്ങളിലേക്കും സിദ്ധാന്തങ്ങളിലേക്കും കടന്നുചെല്ലാന്‍ എല്ലാ വി    ശ്വാസികളെയും ലേഖനം ആകര്‍ഷിക്കുന്നു. ഒരു സാമാന്യമനുഷ്യനായിരുന്ന ‘മുഹ മ്മദ്‌’ എങ്ങനെ ദൈവത്തിന്‍റെ അവസാനപ്രവാചകന്‍ ആയിത്തീര്‍ന്നു? ദൈവമല്ലാതെ മറ്റൊരു ദൈവമില്ല. ദൈവത്തെമാത്രമേ ആരാധിക്കാവു. എല്ലാസ്തുതിയും ദൈവത്തി  നുള്ളത് എന്ന നിലപാടും; മുഹമ്മദ് ആരാധിക്കപ്പെടുന്നില്ല. ഇസ്ലാം മതസ്ഥാപകനല്ല. എന്നീ വസ്തുതകളും വ്യക്തമാക്കുന്നുണ്ട്. ഉപവാസാനുഷ്ഠാനത്തിലൂടെയുള്ള ഒരു ആ      ത്മീയ യാത്രയാണ് റംസാന്‍. അത് അനുഷ്ഠിക്കുന്നതിലൂടെ, ലോകത്തുള്ള എല്ലാ മുഹ  മ്മദീയ മതവിശ്വാസികളും ഒന്നാകുന്നു എന്ന വിശ്വാസപ്രമാണത്തെയും സ്പഷ്ടമാക്കി.      
 ഭൂതകാലത്തേക്ക് നോക്കുവാന്‍ പ്രേരിപ്പിക്കുന്ന “വാലന്‍ന്‍റെയ്ന്‍” ദിനാഘോഷ ത്തെക്കുറിച്ച് എഴുതിയ വിവരണം സുഖിതമാണ്. മനുഷ്യനില്‍ ആദ്യം ഉണ്ടായത് സ്നേഹമാണെന്നും, സ്നേഹത്തിന്‍റെ ദേവന്‍ കാമദേവനാണെന്നും, പ്രേമകാവ്യങ്ങ ളില്‍  ലൈംഗികമോഹങ്ങള്‍ വിടരുമെന്നും ചാരുതയോടെ പറയുന്നുണ്ട്. കാമസൂ ത്രം, മൈഥുനശില്പങ്ങള്‍, സംഭോഗ ശൃംഗാരം എന്നിവയുടെ വശ്യവര്‍ണ്ണനയും, ആദി യില്‍ ആഗ്രഹമുണ്ടായെന്നും അത് ആദിബീജമായി മനസ്സില്‍ മുളച്ച്‌ കാമാമായെന്ന  വിശദീകരണവും സുഖാസ്വാദനം നല്‍കുന്നു. ലോകത്തിലെ പ്രഥമ പ്രണയലേഖനം,    രുഗ്മിണി ഭഗവാന്‍ ശ്രീകൃഷ്ണന് എഴുതിക്കൊടുത്തതാണെന്നും പറയുന്നു. ഐതീഹ്യ   ങ്ങള്‍, കഥകള്‍, ചരിത്രസംഭവങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയിലൂടെയും കടന്നുപോ    ന്ന വാലന്‍റെയ്ന്‍ ആഘോഷവര്‍ണ്ണന ജനഹൃദയങ്ങളെ പ്രണയാദ്രമാക്കുന്നു!   
        
ആണ്ടുതോറും ആഘോഷിക്കപ്പെടുന്ന വിശേഷദിവസങ്ങള്‍ അനവധിയാണ്. എന്നാല്‍, പ്രസ്തുത സുദിനങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്ന, പഠനാര്‍ഹമായ പുസ്തകങ്ങള്‍ അപൂര്‍വം. ശ്രീ സുധീര്‍ പണിക്കവീട്ടില്‍ രചിച്ച “വിശേങ്ങള്‍” എന്ന      വിശേഷങ്ങളുടെ സമാഹാരം, അമേരിക്കന്‍ മലയാളസാഹിത്യരംഗത്ത് ആദ്യത്തേ താണ്‌. ഇതിന്‍റ നാനൂറ്റിനാല്പത് പേജുകളില്‍, എണ്പത്തിഅഞ്ച് ലേഖനങ്ങള്‍ പടര്‍ന്നു കിടക്കുന്നു. അനുഭവസ്മരണകള്‍, ആചാരങ്ങള്‍, ഐതീഹ്യങ്ങള്‍, ചരിത്രങ്ങള്‍, ദേശീ യതാല്പര്യങ്ങള്‍, ഭാവനാസൃഷ്ടികള്‍, മതവിശ്വാസങ്ങള്‍, മാനവസംസ്കാരങ്ങള്‍ എന്നി വയിലൂടെ സഞ്ചരിക്കുന്ന “വിശേങ്ങള്‍,”വിശാലമായ വിജ്ഞാനത്തിലേക്കു നയിക്കു ന്നു! ഗ്രന്ഥകര്‍ത്താവ് തന്‍റെ സഹോദരികള്‍ക്ക്‌ സമര്‍പ്പിച്ച ഈ പുസ്തകം, സകലര്‍ക്കും നന്മലഭിക്കണമെന്ന, ലക്ഷ്യവും സഫലമാക്കുന്നു!  
                                                           
        ശ്രീ സുധീര്‍പണിക്കവീട്ടിലിന് അഭിനന്ദനങ്ങള്‍!    

        ഈ പുസ്തകം ഇപ്പോള്‍ കേരളത്തില്‍ മാത്രം ലഭ്യമാണ്. കോപ്പികള്‍ വി പി പി യായും ഗൂഗിള്‍ പേ ചെയ്തും വാങ്ങാവുന്നതാണ്. (Google pay number (91) 8200503542 ). വില: 300 രൂപ.
__________________________________

Book Review by John Vetta

Join WhatsApp News
Sreedevikrishnan 2022-10-06 22:14:27
Congrats Sudheer Panikkaveetil for giving valuable advice about the book . She suggests rightly Ramayana is the greatest of legends and the writer’s efforts certainly inspire the readers Thanks
Sreedevikrishnan 2022-10-06 23:23:19
Sudheer Panikkaveetil’s book. “ Viseshangal” surely guide his readers to the significance of various values in celebrating various special days an yearThe meaning of days with enchanting stories based on makes it especially to youngsters to understand during ONAM ViSHU NAVATATHRI’ CHRSTMAS EASTER and other numerous festivals. Wish the author a great success in timely enlightening his readers ’
G. Puthenkurish 2022-10-07 13:29:34
അവലോകനം സങ്കീർണ്ണമാക്കാതെ നേരെ അതിന്റെ ഉള്ളടക്കടത്തിലേക്ക് കടക്കുന്ന നിരൂപകന്റെ ശൈലി നന്നായിരിക്കുന്നു. അവലോകകനോടൊപ്പം അനുഗ്രഹീത എഴുത്തുകാരനായ സുധീർ പണിക്കവീട്ടിലിനും എല്ലാ ആശംസകളും
Abdul Punnayurkulam 2022-10-08 07:23:44
Let me borrow John Vettom's words: ശ്രീ സുധീര്‍ പണിക്കവീട്ടില്‍ രചിച്ച “വിശേങ്ങള്‍” എന്ന      വിശേഷങ്ങളുടെ സമാഹാരം, അമേരിക്കന്‍ മലയാളസാഹിത്യരംഗത്ത് ആദ്യത്തേ താണ്‌. ഇതിന്‍റ നാനൂറ്റിനാല്പത് പേജുകളില്‍, എണ്പത്തിഅഞ്ച് ലേഖനങ്ങള്‍ പടര്‍ന്നു കിടക്കുന്നു. അനുഭവസ്മരണകള്‍, ആചാരങ്ങള്‍, ഐതീഹ്യങ്ങള്‍, ചരിത്രങ്ങള്‍, ദേശീ യതാല്പര്യങ്ങള്‍,ഭാവനാസൃഷ്ടികള്‍, മതവിശ്വാസങ്ങള്‍, മാനവസംസ്കാരങ്ങള്‍ എന്നി വയിലൂടെ സഞ്ചരിക്കുന്ന “വിശേങ്ങള്‍,”വിശാലമാമായ വിജ്ഞാനത്തിലേക്കു നയിക്കു ന്നു! ഗ്രന്ഥകര്‍ത്താവ് തന്‍റെ സഹോദരികള്‍ക്ക്‌ സമര്‍പ്പിച്ച ഈ പുസ്തകം. It is an excellent review. I cannot say enough, because john vattom said it all. Despite it's beautifully written, it's a lengthy one. And readers like to know who is this book's author. I mean, at least place author's a photo...
ജോണ്‍ വേറ്റം 2022-10-11 21:37:22
അവലോകനം വായിച്ചവര്‍ക്കും അഭിപ്രായം എഴുതിയവര്‍ക്കും ഹാര്‍ദ്ദമായ നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക