ചെങ്കൊടിയുടെ തണലില്‍ വളര്‍ന്ന കോടിയേരിയെ ആരും അന്യനായി കണ്ടിട്ടില്ല. രാഷ്ട്രീയ രംഗങ്ങ ളില്‍ ചില ഗര്‍വ്വ് പൊങ്ങച്ചക്കാര്‍ ഇന്ത്യയിലെങ്ങുമുണ്ട്. ഈ കൂട്ടര്‍ക്ക് അധികാരം കിട്ടിയാല്‍ ഉന്മത്തരും മുഖ സ്തുതിയാല്‍ ആദരിക്കപ്പെടുന്നവരുമാണ്. അങ്ങനെയവര്‍ സ്വയം ദിവ്യരായി ഞെളിഞ്ഞു നടക്കുന്നു. ഈ മിഥ്യാഭിമാനവുമായി നടക്കുന്നവര്‍ കണ്ടുപഠിക്കേണ്ടത് പ്രസന്നവദനനായ കോടിയേരിയെയാണ്. ആ മുഖം പൂര്‍ണ്ണമായി വിടര്‍ന്നു നില്‍ക്കുന്ന ഒരു താമരയ്ക്ക് തുല്യമാണ്. ആരോടും മധുരതരമായി പുഞ്ചിരിതൂകി സംസാരിക്കുന്നവര്‍ രാഷ്ട്രീയ രംഗത്ത് ചുരുക്കമാണ്. അതിനാലാണ് അനുദിനം ജനങ്ങളില്‍ താല്പര്യം വര്‍ദ്ധി ച്ചത്. കണ്ണുതുറന്ന് നോക്കിയാല്‍ മിക്ക പാശ്ചാത്യ രാജ്യങ്ങളില്‍ അധികാര സമ്പത്സമൃദ്ധിയുടെ അഹങ്കാരത്താല്‍ സ്വയം മറന്നുപോകുന്നവരെ കാണാറില്ല. ജനപ്രധിനിധികളായവര്‍ക്ക് ഓഫീസുകളുണ്ടെങ്കിലും ട്രെയിന്‍ തുട ങ്ങിയ പൊതുസ്ഥലങ്ങളില്‍ ജനങ്ങളുമായി സ്‌നേഹപുര്‍വ്വം സംഭാഷണം നടത്തുന്നത് നിര്‍ന്നിമേഷനായി ഞാന്‍ നോക്കി നിന്നിട്ടുണ്ട്. (ഇത് എന്റെ 'കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍' എന്ന ഇംഗ്ലണ്ട് യാത്രാവിവര ണത്തില്‍ എഴുതിയിട്ടുണ്ട്. ബുക്ക് പ്രഭാത് ബുക്ക്‌സ്, ആമസോണില്‍ ലഭ്യമാണ്) നമ്മുടെ ജനപ്രതിനിധികള്‍ക്ക് പൊതുവഴിയിലൂടെ നടക്കാന്‍ എന്താണ് ഭയം? ഈ ജനങ്ങളല്ലേ ഇവരെ തെരെഞ്ഞെടുത്തത്?
ലോകത്തു് സാമൂഹ്യ സാഹിത്യ രംഗത്തുള്ള മഹാന്മാരെ പഠിച്ചാല്‍ അവരൊന്നും ജനകിയ പ്രശ്‌നങ്ങ ളില്‍ നിന്ന് ഒളിച്ചോടിയവരല്ലായിരുന്നു. ഇവരെല്ലാം ചക്രവര്‍ത്തി-രാജഭരണ-നാടുവാഴികളെ തുടച്ചുനീക്കി മനുഷ്യരെ ഉന്നതിയിലെത്തിച്ചവരാണ്. ലോകത്തെ സോഷ്യലിസ്റ്റ് നായകനും, എഴുത്തുകാരനും, റഷ്യയുടെ പിതാവുമായ ലെനിന്‍ ആരുടേയും സ്തുതിഗീതങ്ങളും വ്യക്തിപൂജകളും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ജനതയുടെ പുരോഗതിക്കായി അന്നത്തെ റഷ്യന്‍ ദിനപത്രമായ 'പ്രവിദ' യില്‍ വ്യത്യസ്ത പേരുകളിലെഴുതി ജനങ്ങളെ ബോധവല്‍ക്കരിച്ചു. സാഹിത്യ പ്രതിഭകളായ ടോള്‍സ്റ്റോയി, മാക്‌സിംഗോര്‍ക്കിയുമായി നിരന്തര ബന്ധം പുലര്‍ ത്തിയിരിന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍, അടിമത്വത്തിലാണ്ടുപോയ ഒരു ജനതയുടെ മുഖചിത്രം മാറ്റിയെഴുതിയ മാവോ സെ തുങ് പാവങ്ങള്‍ക്കൊപ്പമാണ് സഞ്ചരിച്ചത്. കുടിലില്‍ നിന്ന് കൊട്ടാര ത്തിലേക്ക് വന്ന മഹാനായ എബ്രഹാം ലിങ്കണ്‍. അമേരിക്കയിലെ അടിമകളെയെല്ലാം സ്വതന്ത്രനാക്കിയ ജനനാ യകന്‍. വേറിയന്മാരുടെ വെടിയേറ്റ് മരിച്ചു് രക്തസാക്ഷിയായി. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇതുപോലെ രക്തസാക്ഷിയായി. ജവഹര്‍ലാല്‍ നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, എ.കെ. ഗോപാലന്‍, ഇ.എം.എസ് നമ്പുതിരിപ്പാട്, അയ്യങ്കാളി തുടങ്ങി എത്രയോ മഹാന്മാര്‍ ഇവരൊന്നും അതിമനോഹ രങ്ങളായ കൊട്ടാരങ്ങളിലല്ല പാര്‍ത്തത്. ഇവരുടെയെല്ലാം ആത്മാവ് നേര്‍ത്ത വികാരങ്ങളായി ഇന്നും നമ്മില്‍ കുടികൊള്ളുന്നു.
മനുഷ്യരുടെ മാനസികവും വൈകാരികവുമായ വിഷയങ്ങളെ നേരിടുന്നതില്‍ അസാധാരണമായ ഒരു നേതൃത്വപാടവം കോടിയേരിക്കുണ്ടായിരുന്നു. ആരുമായും സംസാരിക്കുമ്പോഴും ഓരോ വാക്കുകളും ആവേശം പകരുന്നതാണ്. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് എനിക്ക് കള്ളിക്കാട് രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ പുരസ്‌ക്കാരം ലഭിച്ചത്. ഞാനൊരു യാത്രയിലായതിനാല്‍ പോയി വാങ്ങാന്‍ അവസരം കിട്ടിയില്ല. എന്റെ സഹോദരന്‍ വര്‍ഗീസ് കാരൂര്‍ ആണ് തിരുവനന്തപുരത്തുപോയി വാങ്ങിയത്.പിന്നീടൊരിക്കല്‍ ഫോണി ലൂടെ സംസാരിച്ചപ്പോള്‍ എനിക്കൊരു വഴികാട്ടിയെ പോലെ ഏട്ടനെ പോലെ തോന്നി. ഇന്നും ഓര്‍മ്മയിലുള്ള വാക്കുകള്‍ 'വിദേശ രാജ്യങ്ങളില്‍ താങ്കളെപോലുള്ളവരുടെ സാഹിത്യ സാംസ്‌കാരിക സേവനങ്ങള്‍ വിലപ്പെ ട്ടതാണ്'. ഇന്ന് ആ സേവനം പലരും കവര്‍ന്നെടുക്കുന്നത് ഭോഗ്യവസ്തുക്കളുടെ രുചിയറിഞ്ഞിട്ടാണ്. അത് സാഹിത്യ സഹകരണ സംഘം പോലുള്ള പല മാധ്യമ പ്രസാധന രംഗങ്ങളില്‍ കാണുന്ന കാഴ്ചകളാണ്. സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ ഇങ്ങനെ വക്രതയുടെ സൗന്ദര്യപ്പൊലിമ സമര്‍ത്ഥമായി നടപ്പാക്കാന്‍ രാഷ്ട്രീയ യജമാനന്മാര്‍ തയ്യാറായി നില്‍പ്പുണ്ട്.
ലോകചരിത്രത്തില്‍ ശാസ്ത്ര സാഹിത്യ സാമൂഹ്യ രംഗത്തുള്ളവര്‍ ഒരു സമൂഹത്തെ പുരോഗതിയി ലേക്ക് നയിച്ചിട്ടുള്ളവരാണ്. ഇന്ത്യയില്‍ കാണുന്നത് മൃഗീയാധികാരം പലരൂപത്തില്‍ സമൂഹത്തില്‍ വേര്‍തിരിവ്, സംഘര്‍ഷം സൃഷ്ടിക്കുക മാത്രമല്ല ചൂഷിതവര്‍ഗ്ഗത്തോട് ചേര്‍ന്ന് ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ചു് ദോഷകര മായ വൈരുധ്യങ്ങള്‍ നിലനിര്‍ത്തുന്നു. ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നവര്‍ കമ്പോളവില പോലെ മുതലാ ളിത്വ കൂട്ടുകച്ചവടം നടത്തി നാടകിയമായി ജനാധിപത്യത്തെ ഒരു പൊള്ളത്തരമായി വരച്ചുകാട്ടുന്നു. അധികാ രവും സമ്പത്തുമുള്ളവര്‍ ആനന്ദത്തിന്റെ മണിയറയില്‍ ഉല്ലാസപൂര്‍വ്വം ജീവിക്കുമ്പോള്‍ സാധാരണക്കാര്‍, പാവങ്ങള്‍ പിടഞ്ഞു ഞെരിയുന്നു. കോടിയേരി ആഭ്യന്തര വകുപ്പ് ഭരിച്ചപ്പോള്‍ ഭീതി, ഭയം, അനീതി കുറവായി രുന്നു. ഇന്നാകട്ടെ ദൈവത്തെ സേവിച്ചും വിറ്റും കാശാക്കുന്നവര്‍ ഭക്തിയുടെ ലഹരിയിലെന്ന പോലെ കുട്ടിക ളടക്കം മദ്യം, മയക്കു മരുന്ന് ലഹരിയില്‍ ഭ്രാന്തമായ ജീവിതം നയിച്ച് സമൂഹത്തെ അലോസരപ്പെടുത്തുന്നു. മാത്രവുമല്ല കുട്ടികളുടെ ഭാവി പകല്‍വെളിച്ചത്തില്‍ നിന്ന് അന്ധകാരത്തിലേക്ക് പോകുന്നു. ഇങ്ങനെയെങ്കില്‍ നമ്മുടെ സംസ്‌ക്കാരവും പൈതൃകവുമൊക്കെ അധഃപതിക്കാന്‍ അധികനാളുകള്‍ വേണ്ടിവരില്ല. സ്വര്‍ണ്ണ കള്ളക്കടത്തു പോലെ മയക്ക് മരുന്ന് എങ്ങനെയാണ് കേരളത്തിലെത്തുന്നത്? ഇതിന് കുടപിടിക്കുന്നത് ആരാണ്? കോടിയേരി ആരെയും സംഹാരഭാവത്തോടെ കാണാത്ത ആര്‍ദ്രതയും മമതയുമുള്ള മുഖംമൂടിയ ണിയാത്ത നവോത്ഥാന ചിന്തകളുടെ പന്തം ഉയര്‍ത്തിപ്പിടിച്ച വക്രബുദ്ധിയില്ലാത്ത ജനസേവകനായിരിന്നു. വളരെ സവിശേഷമായ തുളുമ്പുന്ന പുഞ്ചിരിയും സ്‌നേഹാദരങ്ങളും നല്‍കിയ കോടിയേരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമല്ല ഇന്ത്യയ്ക്കും ഒരു തീരാനഷ്ടമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇതുപോലെ ഫലമുള്ള വിത്തു കള്‍ മുളച്ചുവരട്ടെ.