Image

ജീവിതം ...മതങ്ങൾക്കും  ആചാരങ്ങൾക്കുമപ്പുറം…(തോമസ് കളത്തൂർ)

Published on 14 October, 2022
ജീവിതം ...മതങ്ങൾക്കും  ആചാരങ്ങൾക്കുമപ്പുറം…(തോമസ് കളത്തൂർ)

 മത മൗലികത  ആത്മീകതയെ വിഴുങ്ങുവാൻ സന്നദ്ധമാകുമ്പോൾ,  മനുക്ഷ്യത്വത്തെയും ജൈവ ലോകത്തെ തന്നെയും  കുരുതി കഴിക്കാൻ വെമ്പുമ്പോൾ,  ഇങ്ങനെയും ചിന്തിക്കുന്നവർ ചിന്തിച്ചു പോ കും ,                         " മതങ്ങൾക്കും ആചാരങ്ങൾക്കും അപ്പുറത്തു ...വെറുപ്പും സ്വാര്ഥതയുമില്ലാത്ത, സ്നേഹവും അനുകമ്പയുമുള്ള  ഒരു ജീവിതത്തെ കുറിച്ച്...." .   അവർ പ്രാർത്ഥിക്കും..."എന്നെ അയഥാര്ഥത്തില്  നിന്ന്  യാഥാർത്ഥത്തിലേക്കു നയിച്ചാലും,  ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചാലും ,  മരണത്തിൽ നിന്നും അനശ്വരതയിലേക്കു നയിച്ചാലും..." എന്ന്.   
(ഉപനിഷത് ).   
     
ആത്മീകത എന്താണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭൗതീകമായ ശരീരവും പേറി, ഭൂമിയിൽ ജീവിക്കുന്ന ജീവിയിൽ, ജീവനോടൊപ്പം ആത്മാവും, കൂടാതെ അന്തർ ബോധവും (പ്രജ്ഞ)  യും ഉണ്ടായിരിക്കും.   ഭൗതീകമായ കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായി ,ആത്മാവുമായോ, സാത്വീകമായോ (സത് ഗുണങ്ങളെ ഉൾക്കൊണ്ട്), തന്നെത്തന്നെയും,  ലോകത്തെയും അറിയുകയാണ് ആത്മീയത എന്ന് തോന്നുന്നു.   ആത്മീകത അദൃശ്യമാണ് എന്നാൽ അനുഭവവേദ്യമാണ്.   ഭൗതീകത  ദൃശ്യമാണ്,  ഇന്ദ്രീയങ്ങളാൽ അനുഭവിച്ചറിയാവുന്നതാണ് .ദൈവത്തെയും സത് ഗുണങ്ങളെയും  ഉപരിപ്ലവമായി മാത്രം കണ്ടു കൊണ്ട്  ആചാരങ്ങളിലും വാക്കുകളിലും മാത്രം ഒതുക്കേണ്ടതാണോ ...   നമ്മുടെ ജീവിതം, ജീവിതത്തിന്റെ ആത്മീകത?   എങ്കിൽ അത് ലൗകീകത മാത്രമായിരിക്കും.    ലൗകീക ജീവിതത്തിൽ ആണ് ആത്മീകത പരിപാലിക്കപ്പെടേണ്ടത്.    ആത്മീകത ഒരു  സഹജ വാസനയായി, ഒരു അനുഭവ മൂല്യമായി  മനുക്ഷ്യരിൽ രൂപം കൊള്ളണം.    വെറും പ്രകടനത്തിനല്ലാ,  ആന്തരീക പ്രചോദനമാകണം .    ഇച്ഛ പൂർവ്വകമല്ലാതെ,  സ്വയമേയുള്ളതായി  മാറണം. സ്വയം സംഭവിക്കണം.   മറ്റൊരു ജീവി  വേദനപ്പെടുന്നത് കാണുമ്പോൾ, എനിക്കും ആ വേദന എന്റെ ശരീരത്തിലും ഹൃദയത്തിലും അനുഭവപ്പെടണം,  വ്യക്തി സമൂഹത്തിന്റെ ഒരു ഭാഗമാണ്.    

പരാ-അപര ബന്ധത്തിൽ അതിനെ കാണണം.    മറ്റൊരാളുടെ വേദന കാണുമ്പോൾ,  "എനിക്ക് ഇങ്ങനെ വരാതിരിക്കുന്നതിനാൽ  ദൈവത്തെ സ്തുതിക്കുന്നു.." എന്ന് പ്രാർത്ഥിക്കുന്നത് ആത്മീയതയായി കാണാൻ കഴിയില്ല.
       
ഇന്ന് ആത്മീകതയെ പ്രകടനമാക്കികൊണ്ടു,  മത മൗലീകതയിലേക്കും മതതീവ്രവാദത്തിലേക്കും  നീങ്ങുന്ന ദുഃഖകരമായ ദൃശ്യമാണ്  പലയിടത്തും കാണുന്നത്.    മനുക്ഷ്യരെ വിഭാഗിക്കാനും പാർശ്വവത്കരിക്കാനും സ്വാർത്ഥതയുടെ പൈശാചിക ശക്തികൾ ഉദ്‍ത്യമിച്ചുകൊണ്ടിരിക്കുന്നു.    ആത്മീകത എന്ന അദൃശ്യ മേഖലയിലേക്ക്  വഴികാണിക്കേണ്ട  ഭൗതീക സ്ഥാപനകളാണ്  "മതങ്ങൾ".     മതങ്ങൾ സ്വന്ത നിലനിൽപ്പിനായി, സാമ്പത്തീക ഉന്നമനത്തിനായി  മത്സരവും, വെറുപ്പും  പ്രചരിപ്പിച്ചു, പിന്നാലെ പുതിയ ഐതീഹ്യങ്ങളും, വിശ്വാസാചാരങ്ങളും.    ഉദാഹരണമായി, സെമിറ്റിക് വർഗ്ഗ്ങ്ങളുടെ   ചരിത്രത്തിലേക്ക്   കടന്നു ചെല്ലാം.    മിത്തുകളെ മിത്തുകൾ ആയും,  ഉദാ ഹരണങ്ങളെയും അലങ്കാര ങ്ങളെയും / രൂപകങ്ങളെയും  അക്ഷരാർത്ഥത്തിൽ എടുക്കാതെയും ബുദ്ധിയും യുക്തിയും ഉപയോഗിച്ചു മനസിലാക്കേണ്ടി യിരിക്കുന്നു.   സ്നേഹവും സത്യവും കരുണയും നീതിയോടെ നിലനിൽകേണ്ടി യിരിക്കുന്നു.   ഇവ ആത്മീയതയുടെ അന്ത സത്തയുമാണ്.  ഇത് മനുക്ഷ്യന് മനസ്സിലാക്കി തരാനാണ്  യേശുക്രിസ്തുവും  ശ്രീബുദ്ധനും  ഒക്കെ ശ്രെമിച്ചതു.   കാരണം, ആത്മീയത അനിവാര്യമാണ്, അതി നാൽ മതങ്ങളെ ശുദ്ധീകരിക്കേണ്ടത് ആവശ്യമാണ്.   സത്യം  വളച്ചൊ ടിച്ചു ഇല്ലായ്മ ചെയ്യുകയും, അസത്യത്തിനു  'മേക്കപ്പ്' ഇട്ടു പ്രശ്ചന്ന വേഷം നൽകി "സത്യം" ആയി കാണിക്കുകയും  ചെയ്യുന്ന സമൂഹ ത്തിലെ പ്രവണതകളെ  ഇല്ലായ്മ  ചെയ്യാൻ മതവും ആത്മീയതയും ഒന്നിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

# religion

 

Join WhatsApp News
ജോൺ കുന്നത്ത് 2022-10-15 02:14:01
മതമൗലികതയ്ക്കെതിരെ ശബ്ദമുയർത്തുന്നതിന് നന്ദി.
G. Puthenkurish 2022-10-23 03:49:34
സത്യത്തെ ഊർജ്ജതന്ത്രപരമായി വിലയിരുത്തിയാൽ പ്രോട്ടോണും ന്യുട്രോണും അടങ്ങിയ ന്യൂക്ലിയസിനെ നെഗറ്റീവായ ഇലക്ട്രോൺ ചുറ്റുന്നതിനോട് ഉപമിക്കാം . പ്രോട്ടോണിന്റെ ചാർജ് പോസിറ്റീവും (സത്യം), ന്യൂട്രോൺ ന്യൂട്രലും എലെക്ട്രോൺ നെഗറ്റീവും ആണ് . ഇതെല്ലാം ഒരു നിശ്ചിത നിയമത്തിന് വിധേയമായി യാതൊരു ഭംഗവും ഇല്ലാതെ ചലിക്കുന്നു . പ്രപഞ്ചത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒരു നിയമത്തിനു വിധേയമായി നിശ്ചിത പന്ഥാവിലൂടെ സഞ്ചരിക്കുന്നു എന്ന് നമ്മളടെ ഈ ചെറിയ ജീവിതത്തിൽ മനസിലാക്കി കഴിഞ്ഞു. എന്നാൽ നിയമത്തെ ലംഘിച്ചു ജീവിക്കിന്നവർ മനുഷ്യരു മാത്രമാണ് . പ്രോട്ടോണിനേയും ന്യൂട്രോണിനെയും ഇലക്ട്രോണിനെയും നിയന്ത്രിച്ചു നിര്ത്തുന്നതു ബൈൻഡിങ് ഫോർസാണ് . അതുപോലെ മനുഷ്യജീവിതത്തെ നിയന്ത്രിക്കാൻ സ്നേഹത്താൽ മാത്രമേ സാധിക്കുകയുള്ളു . നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുമ്പോൾ ഈ ദൗത്യം നിർവഹിക്കപ്പെടുന്നു . ആദ്ധ്യാത്മികയുടെ ചുഴികുറ്റി ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നു . ഇത്‌ ഒരു വ്യക്തിയാൽ സാധ്യമല്ല . ഇന്നത്തെ പല മതങ്ങളും അതിന്റ പ്രവർത്തനങ്ങളും ഈ സത്യത്തിന്റ അടിസ്ഥാന ശിലകൾ ഇളക്കുന്നതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക