Image

ജീവിതം ...മതങ്ങൾക്കും... ആചാരങ്ങൾക്കും ...അപ്പുറം-2 (തോമസ് കളത്തൂർ)

Published on 21 October, 2022
ജീവിതം ...മതങ്ങൾക്കും... ആചാരങ്ങൾക്കും ...അപ്പുറം-2 (തോമസ് കളത്തൂർ)

ആത്മീയം’ എന്ന വാക്കിനു, ആത്മാവിനെ സംബന്ധിച്ചത്, അഥവാ, തന്നെത്തന്നെ സംബന്ധിച്ചത് (സ്വയം  അറിയുന്ന) എന്നാണ് അർത്ഥം.
സ്വയം അറിയുമ്പോഴാണ്  എന്തൊക്കെ മാറ്റങ്ങൾ എനിക്കും ആവശ്യ മാണെന്നറിയുക.  തന്നെയും മറ്റുള്ളവരെയും അറിയാതെ,  കാറ്റത്തു പറന്നു നടക്കുന്ന ഒരു തൂവൽ പോലെയോ, വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു 'പൊങ്ങു തടി' പോലെയോ, ഉള്ള ജീവിതത്തെ പറ്റി കവികൾ പറ യുന്നത്, "ചത്തതി നൊക്കുമേ...ജീവിച്ചിരിക്കിലും' എന്നാണ്.   അത് ജീവിതമായി കണക്കാക്കാനാവില്ലാ.       നാം നമ്മളെയും മറ്റുള്ളവരെയും, ജീവിക്കുന്ന ഈ ലോകത്തെയും ,അതിനെ എല്ലാം നിയന്ത്രിക്കുന്ന ശക്തി യെയും എങ്കിലും അറിഞ്ഞിരിക്കണം.       നമ്മുടെ ജീവിതം നമ്മൾ തന്നെ നയിക്കണം.    അങ്ങനെ ജ്ഞാനത്തിലേക്കും ധർമ്മത്തിലേക്കും  നയിക്കപ്പെടുന്ന 'സത് ' അഥവാ 'സത്വ' ഗുണങ്ങൾ ജീവിതത്തിൽ പ്രാവര്ത്തികമാക്കാന് കഴിയുന്നു.    ധർമ്മം അറിയാൻ ജ്ഞാനം ആവശ്യമാണ്.    സത് എന്ന സത്യത്തെ, ഈശ്വരനായി കാണുന്നു, ജ്ഞാനം പ്രാപിക്കുമ്പോൾ.  സത്യം, നീതി, സ്നേഹം, കരുണ, സമാ ധാനം എന്നീ ഗുണങ്ങളെ അറിയുക മാത്രമല്ലാ, ജീവിത ധർമ്മമായി,
നമ്മുടെ ആത്മാംശമായിത്തീരണം.      
                 
കരുണയിലും സ്നേഹത്തിലും നീതിബോധത്തിലും ഊന്നൽ നൽകുന്ന ഈശ്വരൻ,    കൊലപാതകത്തെയും  വ്യഭിചാരത്തെയും  ഒക്കെ,
"അരുതു",  ചെയ്യരുത്  എന്ന് കല്പിച്ചിരിക്കുന്നു.     ഈ ദൈവ ശാസന, സമാധാന പരമായ ഒരു ലോകത്തിനു  ആവശ്യവും യുക്തിക്കു നിരക്കുന്ന തുമാണ്.      എന്നാൽ  ഈ  ഉപദേശങ്ങൾ  വഹിക്കുന്ന ചില  പ്രവാചകന്മാർ,  " ദൈവ ജനമേ!,  നിങ്ങളെ അറിയിക്കാൻ ദൈവം എന്നോട്  വ്യക്തിഗതമായി പറഞ്ഞിരിക്കുന്നു,  അയൽ  രാജ്യത്തെ പുരുഷന്മാരെ എല്ലാം കൊന്നു കള ഞ്ഞിട്ടു,   അവരുടെ ഭാര്യമാരെ  നിങ്ങൾ വെപ്പാട്ടികൾ  ആക്കികൊൾവീൻ".     ഇമ്മാതിരി  ആഹ്വാനങ്ങൾ കേട്ട്, വിശ്വസിച്ചു, "ആമീൻ" പറയുന്നവർക്ക്,  ജ്ഞാനം  യുക്തി ഒക്കെ എവിടെ ?   ഇമ്മാതിരി പ്രവാചകന്മാർ അവകാശ വാദം മുഴക്കുന്നത്,   തങ്ങളെ,  "ദൈവം  വിളിച്ചു  നിയോഗിച്ചിരിക്കുന്നു" എന്നൊക്കയും ആയിരിക്കും.        ഒരു സമൂഹത്തിൽ  ഇത്തരം  നീതിക്കു നിരക്കാത്ത,  അധാർമീക  പ്രവണതകൾക്ക്  എങ്ങനെ  രൂപം പ്രാപിക്കാ നാവും എന്ന് കൂടി ചിന്തിക്കാം.
                       
സ്നേഹത്തിനും കാരുണ്യത്തിനും, പ്രത്യയശാസ്ത്രങ്ങൾക്കും,  അതുപോലെ ആത്മീയതക്കും, വൈകാരീകമായ  (ചിലപ്പോൾ വളരെ തീഷ്ണമായ ) ഒരു  തലം മനുഷ്യരിൽ ഉത്ഭൂതമാകുന്നു.         മനുഷ്യ മനസ്സുകൾ ഈ വൈകാരിക തലങ്ങളുടെ ഉച്ച സ്ഥായിയിലേക്ക്  നീങ്ങുമ്പോൾ,  ശരീരവും ആത്മാവും ആയി സംഘർഷത്തിൽ നിന്നും 
ഒരു സമവായത്തിൽ എത്തുന്നു.   തങ്ങളുടെ ഭാവനകളും ആഗ്രഹങ്ങളും സഫലീകൃതമായ  ഒരു അനുഭവത്തിൽ എത്തിച്ചേരും.      പിന്നെ  അവർ മറ്റൊരാളായി  രൂപാന്തരം പ്രാപിച്ചു എന്ന മിഥ്യാ ധാരണ യിലെത്തു കയായി.      ചിലർ,  തങ്ങൾ "ദൈവം" ആണെന്നും  അവകാശ പ്പെടും.          സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ആവശ്യബോധവും വേദാന്ത ശാസ്ത്രവും,  ഇത്തരം ചിന്തകൾക്ക്  നിദാനാമാവാം.     അതോടൊപ്പം, ഭയവും  ആകുലത യും  ഈ മിഥ്യാബോധത്തിലേക്കു  തള്ളി വിടുന്നു.    ചിലർക്ക് ഒരു സൈക്കോ സോമറ്റിക് രോഗമായി ശരീരത്തിൽ അനുഭവ പ്പെടും.     നാടക കൃത്തായ ,കസൻദ് സാക്കീസും , ക്രിസ്തുവായി അഭിനയിച്ച ചില നടന്മാരും , സെയിന്റ്സ്  രോഗബാധിതരായി, തങ്ങളെ തന്നെ ക്രിസ്തുവും  യൂദാസും ഒക്കെ ആയി പരിഗണിച്ചു പെരുമാറിയ ദിവസങ്ങളെ പറ്റി, വായിച്ചിട്ടുണ്ട്.     മറ്റു ചിലർ, തങ്ങളെ തന്നെ ദേവനും ദേവിയും ആയി രൂപാന്തരീകരിച്ചു, "വെളിച്ചപ്പാടുകളായി  തുള്ളുന്നത്", കണ്ടിട്ടുണ്ടാവുമല്ലോ.    അതുപോലെ,  ഭാവനകളും, സ്വപ്നങ്ങളും നൽകുന്ന വിശ്വാസങ്ങളെ വസ്തുതകളായി സ്വീകരിക്കുന്നത് മൂഢത്വവുമാണ്.
                   
മതങ്ങൾ,  അധികാരത്തെയും നിലനില്പിനെയും ലക്ഷ്യം വെച്ചു കൊണ്ടുള്ള വിശ്വാസാചാരങ്ങളെ  പ്രചരിപ്പിക്കും.     ചാതുർ വർണ്ണ്യങ്ങൾ ഇന്നും  മായാത്ത  കാര്മേഘങ്ങളായി  ഇന്ത്യയിൽ പലയിടത്തും  നില നിൽക്കുന്നു.      സെമിറ്റിക്  വർഗങ്ങളുടേതായ  മതങ്ങളിൽ,   മറ്റു മതങ്ങ ളെയും  മനുക്ഷ്യരെയും  നശിപ്പിക്കാനും കീഴ്പ്പെടുത്താനും ഉള്ള വിശ്വാസ സംഹിതകൾ കാണാവുന്നതാണ്.        ഇന്ന്,  'സ്ത്രീകളെ'  അശുദ്ധരായി പരിഗണിച്ചു ,   മദ്ഹ്ബഹയിലും  ശ്രീകോവിലിലും  പള്ളിയിലും  പ്രവേശനം നിരോധിച്ചിരിക്കുന്ന മതങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്.   ഏറ്റവും ശ്രദ്ധേയമായതു,    ഈ അന്ധവിശ്വാസങ്ങളുടെ തിക്തത  അനുഭവിക്കുന്നവരും,....  . വിദ്യാസമ്പന്നരെന്നു  അഭിമാനി ക്കുന്നവരും,... ഈ വർജ്ജനീയമായ  വിശ്വാസങ്ങൾക്ക്  പിന്താങ്ങൽ  നൽകുന്നു എന്നതാണ്.           സോക്രെട്ടീസ്  മുതൽ ശ്രീബുദ്ധനും, യേശു ക്രിസ്തുവും,   തുടർന്ന്  ശ്രീനാരായണഗുരുവും ഒക്കെ മനുക്ഷ്യന്റെ  വിശ്വാസങ്ങളിലെയും  ധാരണകളിലേയും തെറ്റുകൾ തിരുത്താൻ ശ്രെമിച്ചവരാണ്.        ഏതാനം വര്ഷങ്ങള്ക്കു മുൻപ്, ആദരണീയനായ  ഫ്രാൻസിസ് മാർപാപ്പാ യുടെ  "അങ്ങേയ്ക്ക് സ്തുതി"  എന്ന ചാക്രീക ലേഖനം, എല്ലാ മനുക്ഷ്യർക്കും ഒപ്പം, എല്ലാ ജീവജാലങ്ങളെയും പ്രകൃതിയെയും  ആധിപത്യ  പ്രവണതകൾ ഇല്ലാതെ  പരിപോഷിപ്പിക്കാനു ള്ള  ആഹ്വാനം ...., പഴയ കാഴ്ചപ്പാടുകളെ  മാറ്റി മറിക്കാൻ പര്യാപ്തമാ യിരുന്നു  എന്ന്  വേണം   കരുതാൻ.        അതുപോലെ "സ്ത്രീ സമത്വ" ത്തിനായി  പരിശ്രെമിക്കുന്ന ബഹുമാനപ്പെട്ട തിയോഡോഷ്യസ്സ് മാർത്തോമാ മെത്രാപ്പോലീത്തയും അഭിനന്ദനങൾ അർഹിക്കുന്നു.  
                  
"ജീവിതം,"... മതങ്ങൾക്ക് വേണ്ടിയോ, അതിന്റെ ആചാരാനുഷ്ടാ നങ്ങൾക്കു വേണ്ടിയോ അല്ല., ജീവിക്കാൻ വേണ്ടിയാണു.      ജീവിതത്തെ,
വൈയക്തീക-സാമൂഹീക-പ്രാപഞ്ചിക തലങ്ങൾക്കു  ഉപയുക്തമായ , അനുഗ്രഹപ്രദമായ,  ഒരു സംസ്കാരത്തിലേക്കുള്ള  വളർച്ചയാക്കണം.     .     മതങ്ങളും  ആചാരങ്ങളും,  അതിനു  സഹായിക്കുന്ന 'വഴി കാട്ടികൾ' ആണ്,.. ആയിത്തീരണം.   

# Continuation of the article-"jeevitham- mathangalkkum aacharangalkkum appuram

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക