Image

ഏഷ്യൻ അമേരിക്കൻ വിദ്യാർത്ഥികളും അഫർമറ്റിവ് നിയമവും (ബി ജോൺ കുന്തറ)

Published on 31 October, 2022
ഏഷ്യൻ അമേരിക്കൻ വിദ്യാർത്ഥികളും അഫർമറ്റിവ് നിയമവും (ബി ജോൺ കുന്തറ)

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രവേശനമാനദണ്ഡങ്ങളിൽ, ഏഷ്യൻ അമേരിക്കൻ വിദ്യാർഥികൾ വർഗ്ഗ വിവേചനം നേരിടുന്നോ?

വരുന്ന ദിനങ്ങളിൽ അമേരിക്കൻ പരമോന്നത കോടതി വിലയിരുത്തുന്ന ഒരു പ്രധാന കേസ് ആയിരിക്കും സർവ്വകലാശാലകളിൽ ഏഷ്യൻ അമേരിക്കൻ വിദ്യാർത്ഥികളുടെ മേൽ നടന്നുവരുന്ന വിവേചനം.

2014 ൽ ഒരു ഏഷ്യൻ അമേരിക്കൻ വിദ്യാർത്ഥി ഗ്രൂപ്പ്, സ്റ്റുഡൻസ് ഫോർ ഫെയർ അഡ്‌മിഷൻ, ഹാർവാർഡ് സർവ്വകലാശാലയ്ക്ക് എതിരായി തുടങ്ങിയ കേസ് കീഴ്കോടതികൾ തരണം ചെയ്ത് ഇന്നിതാ പരമോന്നത കോടതിയിൽ എത്തിയിരിക്കുന്നു.

1964 സിവിൽ റൈറ്റ്സ് ആക്ട് കൂടാതെ യു സ് ഭരണഘടന14ആം ഭേദഗതി തുല്യ സംരക്ഷണം, എല്ലാവർക്കും തുല്യ അവകാശം നിറ, വംശ വ്യത്യാസമില്ലാതെ വാഗ്ദാനം ചെയ്യുന്നു .പൊതുമുതൽ സഹായം ലഭിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രവേശന സമയം ഒരു വിഭാഗം സീറ്റുകൾ  ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിയിരിക്കണം എന്ന വിദ്യാഭ്യാസ വകുപ്പ്‌ നിയമങ്ങളും നിലവിലിലുണ്ട്. ഇവ സ്ഥാപനങ്ങൾ പാലിക്കുന്നില്ല എന്നതല്ല ഇവിടെ ഏഷ്യൻ വിദ്യാര്‍ത്ഥികൾക്കുള്ള പരാതി.

എന്നാൽ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റുപല ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിനു വഴങ്ങി എല്ലാ പിന്നോക്ക സമുദായ വിദ്യാർത്ഥികളെയും ഒരുപോലെ കാണുന്നില്ല ഇവിടെ ഒരു ഇരട്ടത്താപ്പു നയം സ്വീകരിക്കുന്നു. പ്രവേശനത്തിൽ ഒരു വിദ്യാർത്ഥിയുടെ പഠനയോഗ്യത മാത്രമേ കണക്കാക്കാവു എന്ന നിയമം പരിപാലിക്കുന്നില്ല.

ഉദാഹരണത്തിന്, പ്രവേശന പരീക്ഷകളിൽ ഏഷ്യൻ വിദ്യാർഥികൾ മറ്റു പിന്നോക്ക സമുദായ വിദ്യാർഥികളേക്കാൾ കൂടുതൽ മാർക്കുകൾ നേടിയിരിക്കണം എന്നനിയമം.

കാരണം, എല്ലാ പരീക്ഷകളിലും ഏഷ്യൻ വിദ്യാർഥികൾ മറ്റുള്ളവരെക്കാൾ കൂടുതൽ മാർക്ക് നേടിയെടുക്കുന്നു. ഈ സാഹചര്യത്തിൽ മറ്റു പിന്നോക്ക സമുദായ കുട്ടികളെ സഹായിക്കുന്നതിന് ഏഷ്യൻ വിദ്യാർഥികളുടെ പ്രവേശനം നിയന്ധ്രിക്കേണ്ടിയിരിക്കുന്നു.

നമുക്കറിയാം പൊതുവെ ഏഷ്യൻ കുടുംബങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനം മുതലേ മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയിൽ വളരുന്നു. എന്തു സഹിച്ചും മാതാപിതാക്കൾ കുട്ടികൾക്ക് കിട്ടാവുന്നതിൽ മുന്തിയ പഠന വഴികൾ നേടിക്കൊടുക്കുന്നു. പരിണിത ഫലമോ ഏഷ്യൻ വിദ്യാർഥികൾ ഹൈസ്കൂൾ പാസ്സാകുന്നത് ഏറ്റവും ഉന്നത മാർക്ക് ശതമാനത്തിൽ.

ഈസാഹചര്യത്തിൽ വിദ്യാഭ്യാസ യോഗ്യത മാത്രം പരിഗണിച്ചാൽ പിന്നോക്ക സമുദായങ്ങൾക്ക് അനുവദിച്ചിട്ടുള്ള സീറ്റുകൾ മുഴുവനും ഏഷ്യൻ സ്റ്റുഡൻറ്റ്സിന് ആയിരിക്കും കിട്ടുക. അതിനുള്ള പ്രതിവിധി ഒരു വിവേചനം തടയുവാൻ മറ്റൊരു വിവേചനം നടപ്പാക്കുകയാണോ?

പൗരാവകാശ നിയമങ്ങൾ വ്യക്തമായി പറയുന്നു ഒരു വ്യക്തിയുടെ നിറമോ ജാതിയോ നോക്കി അവനെ സഹായിക്കുന്നതും ദ്രോഹിക്കുന്നതും ഒരുപോലെ കുറ്റകരം.

ഈ കേസിൻറ്റെ ഉള്ളടക്കം പരാതി സർവ്വകലാശാലകൾ എല്ലാ ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികളെയും ഒരുപോലല്ല കാണുന്നത്.

അതു തെളിയിക്കുന്നതിന് ഏഷ്യൻ അമേരിക്കൻ വിദ്യാർത്ഥി സംഘടനകൾ നിരവധി ഉദാഹരണങ്ങൾ കണക്കുകൾ പ്രകാരം പരമോന്നത കോടതി മുൻപാകെ സമർപ്പിക്കുന്നു താമസിയാതെ കോടതി ഇതിനൊരു പരിഹാരം കാണുമെന്ന് ഏഷ്യൻ അമേരിക്കൻ സമുദായം പ്രദീഷിക്കുന്നു.

# asian american students and affirmative law

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക