ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1, 5 തിയ്യതികളായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബര്‍ 8 ന് വോട്ടെണ്ണല്‍ നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണയും രണ്ട് ഘട്ടങ്ങളിലായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.ഒന്നാം ഘട്ടത്തിലെ നാമനിര്‍ദേശ പത്രിക നവംബര്‍ 14 വരെയും രണ്ടാം ഘട്ടത്തിലെ നാമനിര്‍ദേശ പത്രിക നവംബര്‍ 17 വരേയും സമര്‍പ്പിക്കാം.
4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തില്‍ ഉള്ളത്. 51000 പോളിംഗ് സ്റ്റേഷനിലായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. നേരത്തെ ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിലും തിയ്യതി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അന്നുണ്ടായിരുന്നില്ല.
2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കാലാവധി കഴിയുക. 2023 ജനുവരി എട്ടിന് ഹിമാചല്‍ പ്രദേശിന്റെ കാലാവധിയും അവസാനിക്കും. നവംബര്‍ 12 നാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 8 ന് ഫല പ്രഖ്യാപനം നടക്കും.
GUJARATH ASSEMBLY ELECTION