Image

പിസയിലെ ചരിഞ്ഞ ഗോപുരത്തിലൂടെ ഒരു യാത്ര (ടോം ജോസ് തടിയംപാട്)

Published on 07 November, 2022
പിസയിലെ ചരിഞ്ഞ ഗോപുരത്തിലൂടെ ഒരു യാത്ര (ടോം ജോസ് തടിയംപാട്)

ഇറ്റലിയുടെ മധ്യഭാഗത്തുള്ള പിസ എന്ന നഗരവും അവിടുത്തെ ചെരിഞ്ഞ ഗോപുരവും വാസ്തുശിൽപ്പ കുതുകികളെയും എൻജിനീയറൻ മാരെയും ആകർഷിക്കുന്ന ഒരു മഹത് സൃഷ്ടിയാണ് .റോമിൽ നിന്ന് ഒരു മണിക്കൂർ  ട്രെയിൻ യാത്ര ചെയ്താണ് ഞങ്ങൾ പിസയിൽ എത്തുന്നത് ഒരു പട്ടണത്തിന്റെ വലിയ സൗഹര്യങ്ങൾ  ഒന്നും അധികം ഇല്ലാത്ത ഒരു സ്ഥലമാണ് പിസ  നഗരം . ഈ നഗരം ഒരു കാലത്തു യൂറോപ്പിൽ നിന്നും  വിശുദ്ധ നാടായ ജെറുസലേമിലേക്കു പോകുന്നവരുടെ ഒരു ഇടത്താവളം കൂടി ആയിരുന്നു .

എ ഡി 1173 ൽ  പിസയിലെ കത്തീഡ്രലിനു വേണ്ടി ഒരു  ബെൽ ടവർ നിർമ്മിക്കാൻ നടന്ന ആലോചനയുടെ ഭാഗമായിട്ടാണ് പിസ ഗോപുരത്തിന്റെ പണി ആരംഭിക്കുന്നത് കത്തീഡ്രലിന് സമീപം പിയാസ ഡീ മിറാക്കോളി ("അത്ഭുതങ്ങളുടെ സ്ക്വയർ") എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ്  ഗോപുരം നിർമിച്ചിട്ടുള്ളത്. .
പട്ടണത്തിന്റെ ശക്തിയുടെയും  സമ്പത്തിന്റെയും പ്രതീകമായി പത്താം നൂറ്റാണ്ടിൽ ഇറ്റലിയിൽ  പള്ളികളോട് ചേർന്ന് ഇത്തരം ബെൽ ഗോപുരങ്ങൾ സാധാരണയായി നിർമ്മിച്ചിരുന്നു. 

ബോണാനോ പിസാനോ എന്ന എൻജിനീർ ആയിരുന്നു ഇതിന്റെ പണി ഏറ്റെടുത്തു നടത്തിയത്.. 1178-ൽ ഗോപുരത്തിന്റെ  മൂന്നാം നില പൂർത്തിയാകുമ്പോഴേക്കും ഗോപുരം വടക്കുപടിഞ്ഞാറോട്ട് ചെറുതായി ചാഞ്ഞിരുന്നു ഇതിന്റെ കാരണം കേവലം .  10 അടി (3 മീറ്റർ) മാത്രം ആഴ൦ മാത്രമാണ്  അടിത്തറക്കു  ഉണ്ടായിരുന്നത് . അടിയിലെ മണ്ണ് മൃദുവും അസ്ഥിരവുമായിരുന്നു  ഇതിന്റെ അടിസ്ഥാനത്തിൽ ഗോപുരനിർമ്മാണം നിർത്തിവയ്ക്കാൻ തീരുമാനിച്ചു .

1272 ൽ  അഥവ ഏകദേശം നൂറുവർഷങ്ങൾക്ക് ശേഷ൦ . ജിയോവാനി ഡി സിമോണി എന്ന എൻജിനിയറുടെ  നേതൃത്വത്തിൽവീണ്ടും  ഗോപുരത്തിന്റെ   നിർമ്മാണം പുനരാരംഭിച്ചു. ചരിവ് നികത്താൻ ശ്രമിക്കുകയും , മുകളിലെ നിലകൾ  ഒരു വശം മറ്റൊന്നിനേക്കാൾ അല്പം ഉയരമുള്ള തരത്തിൽ അദ്ദേഹം രൂപകൽപ്പന ചെയ്തു. ഏഴാം നില പൂർത്തിയാകുമ്പോഴേക്കും, കെട്ടിടം വീണ്ടും ചെരിയുന്നതായി കണ്ടു, 1284-ൽ വീണ്ടും പണി നിർത്തിവച്ചു ഒടുവിൽ, 1372-ൽ ബെൽ ടവറിന്റെ നിർമ്മാണം പൂർത്തിക്കി . 7 മണികൾ സ്ഥാപിക്കുയും ചയ്തു എന്നാൽ ഗോപുരം  ചലിച്ചുകൊണ്ടിരുന്നു, പതിനാറാം നൂറ്റാണ്ടോടെ  3 ഡിഗ്രി  ചെരിഞ്ഞു . 57 മീറ്റർ ഉയരത്തിൽ കൊത്തുപണിയും മാർബിളു കൊണ്ട് പണിത ഗോപുരം  പിന്നീട് ചെരിഞ്ഞുകൊണ്ടിരുന്നു.1911-ൽ എഞ്ചിനീയർമാർ ടവറിന്റെ കോണിന്റെ സൂക്ഷ്‌മമായി അളക്കാൻ തുടങ്ങി, അത് ഇപ്പോഴും പ്രതിവർഷം ഒരു ഇഞ്ച് 1/20 എന്ന നിരക്കിൽ ചലിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. 1934-ൽ എഞ്ചിനീയർമാർ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ നിർദേശപ്രകാരം ഗോപുരം നേരെയാക്കാൻ ശ്രമിച്ചു പക്ഷെ അത് ലക്ഷ്യം കണ്ടില്ല  .
1989  ആയപ്പോഴേക്കും ഗോപുരം 5 .5 ഡിഗ്രി  ചെരിയുകയും  അപകടാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു . ഇതിനെ  തുടർന്ന്  പിസ ഗോപുരം   അടച്ചിടാനും അതിനു കീഴിലുള്ള പ്രദേശം ഒഴിപ്പിക്കാനും തീരുമാനിച്ചു.. ഗോപുരം  എങ്ങനെ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ ഒരു അന്താരാഷ്ട്ര ടീമിനെ രൂപീകരിക്കാനും  തീരുമാനിച്ചു.

1990-ൽ   എഞ്ചിനീയർമാരുടെയും ഗണിതശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും ഒരു അന്താരാഷ്ട്ര സംഘം അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിലുള്ള അസോർസ് ദ്വീപുകളിൽ കണ്ടുമുട്ടി ,ഇതു എൻജിനീറിങ് ചരിത്രത്തിലെ ഒരു വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു 
.
 800 വർഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടം തകരാൻ പോകുന്നതിനെ എങ്ങനെ തടയാമെന്നു   കണ്ടെത്തുകയായിരുന്നു അവരുടെ ചുമതല., പിന്നീട്  ഒരു വശത്തേക്ക് 5.5 ഡിഗ്രി ചരിഞ്ഞു.നിൽക്കുന്ന ഗോപുരത്തെ രക്ഷിക്കാൻ  ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, പിസയിലെ ലോകപ്രശസ്തമായ ചെരിഞ്ഞ ഗോപുരം നിലംപതിക്കും എന്നവർക്കു മനസിലായി. 

ഗോപുരത്തിന്റെ  വടക്കൻ അടിത്തറയുടെ അടിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് ചെരിവ് ശരിയാക്കാൻ സഹായിക്കുമെന്നുള്ള ഒരു ആശയം   ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മണ്ണ് മെക്കാനിക്സ് വിദഗ്ധനായ ടീം അംഗം ജോൺ ബർലാൻഡ് .മുന്നോട്ടു വച്ചു . നിരവധി കമ്പ്യൂട്ടർ സിമുലേഷനുകൾ നടത്തിയ ശേഷം, അത്തരമൊരു നടപിടിയാണ്   ഏറ്റവും മികച്ചതെന്നു എൻജിനിയറിങ് സംഘം  കണ്ടെത്തി .. ഈ പണികൾ തുടരുമ്പോൾ കെട്ടിടം പിളരാതിരിക്കാൻ, താൽക്കാലികമായി നിരവധി നടപടികൾ സ്വീകരിച്ചു..കെട്ടിടത്തിന്റെ  ഭാരം കുറയ്ക്കാൻ കൂറ്റൻ മണികൾ നീക്കം ചെയ്തു..ഈ സാങ്കേതിക  സംഘം  അവരുടെ ഉദ്യമത്തിൽ വിജയം വരിച്ചു.ഗോപുരത്തിന്റെ ചെരിവ് 1.5 ഡിഗ്രി നേരെയാക്കാനും അടിത്തറ ശക്തിപ്പെടുത്താനും അവർക്കു കഴിഞ്ഞു അങ്ങനെ വിജയകരമായി  2001 ഡിസംബർ മാസം 15 നു ,പിസ  ഗോപുരത്തെ  സന്ദർശകർക്കായി തുറന്നുകൊടുത്തു .സന്ദർശകർക്ക് പിസ ഗോപുരത്തിന്റെ മുകളിൽ വരെ സ്‌റ്റെപ്പ്കൾ കയറി പോയി പിസ പട്ടണം മുഴുവൻ കാണാം ..

ഗോപുരം  പൂർണമായി നേരെയാക്കുക എന്നതായിരുന്നില്ല അവരുടെ ഉദ്ദേശം. ഗോപുരം  ഇപ്പോഴും 3.97 ഡിഗ്രി ചരിഞ്ഞുനിൽക്കുന്നു ,. ഭൂകമ്പം പോലുള്ള ഒരു വലിയ സംഭവം ഒഴികെ, കുറഞ്ഞത് നൂറുകണക്കിന് വർഷമെങ്കിലും ടവർ സുരക്ഷിതമായിരിക്കാൻ വേണ്ടതു തങ്ങൾ  ചെയ്തിട്ടുണ്ടെന്നു എഞ്ചിനീയർമാർ വിശ്വസിക്കുന്നു.

പിസയിലെ പൗരന്മാർക്ക് വലിയ ഒരു നേട്ടമാണ് പിസ ഗോപുരം നിലനിന്നതിലൂടെ ലഭിച്ചത്. അവരുടെ പട്ടണത്തിന്റെ ചിഹ്നവും  സാമ്പത്തിക നേട്ടത്തിന്റെ കേന്ദരവുമാണ് സംരക്ഷിക്കപ്പെട്ടത്.  റോമൻ ആർക്കിടെക്ച്ചറിന്റെയും കലയുടെയും പ്രതീകമായ പിസ ഗോപുരം കാണാൻ ലോകത്തെമ്പാടുമുള്ള സന്ദർകരാർ   അവിടെ എത്തുന്നു അതിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് പിസ  നിവാസികൾക്ക്‌ ലഭിക്കുന്നത് .

#Leaning Tower of Pisa article by Tom jose thadiyampad

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക