കാറില്‍ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. വിഷയത്തിന്റെ ഗൗരവം മനസിലാക്കുന്നതിന് പൊലീസിന് വീഴ്ചയുണ്ടായെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
തലശ്ശേരി സി ഐ എം അനിലിനും ഗ്രേഡ് എസ് ഐമാര്‍ക്കും വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി ഉണ്ടായേക്കും. തലശേരിയില്‍ തിരക്കേറിയ റോഡില്‍ റോംഗ്സൈഡായി വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന് സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറുവയസുകാരന് കാറിന് സൈഡില്‍ ചാരിനിന്നു.
ഇത് കണ്ടുവന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടി. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്. സംഭവം നടന്ന ദിവസം പ്രതിയെ കേസെടുക്കാതെ വീട്ടില്‍ വിട്ട പോലീസ് പിറ്റേന്ന് സംഭവം വിവാദമായതോടെയാണ് കേസെടുക്കാന്‍ തയ്യാറായത്.