ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരെഞ്ഞെടുപ്പിന് നാലുദിവസം മാത്രം ബാക്കി നില്‍ക്കെ ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടി. പിസിസി മുന്‍ ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഖണ്ട് ഉള്‍പ്പടെയുള്ള നേതാക്കളാണ് തിരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപിയില്‍ ചേര്‍ന്നത്. ആകെ 26 നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് വിട്ടെത്തിയ നേതാക്കളേയും പ്രവര്‍ത്തകരെയും മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു