കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ മാപ്പുപറഞ്ഞാലും മതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
പൊതുമാപ്പ് സ്ഥാനം ഒഴിയുന്നതിനേക്കാള്‍ വലുതാണെന്ന് കെ സുധാകരന്‍ അഭിപ്രയപ്പെട്ടു.
മാപ്പ് പറഞ്ഞാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് അഭിപ്രായമെന്നും മാപ്പ് പറഞ്ഞാല്‍ ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് ഉപദേശം നല്‍കാന്‍ പാര്‍ട്ടിനേതൃത്വത്തിന് സാധിക്കണമെന്നും സുധാകരന്‍ പ്രതികരിച്ചു.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുഡിഎഫിന്റെയും തീരുമാനം.
അതിനിടെ മേയറുടെ പരാതിയില്‍ അന്വേഷണ സംഘം ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും. മേയറുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
നഗരസഭ കാര്യാലയത്തിനുള്ളില്‍ അലയടിച്ചിരുന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നുമുതല്‍ നഗരസഭയക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിക്കും.ജില്ലയിലുടനീളം ബിജെപി പ്രതിഷേധ പരിപാടികള്‍ വ്യാപിപ്പിക്കും. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലേക്ക് ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കും.
കത്ത് പുറത്ത് വന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം മേയറുടെ മൊഴി രേഖപ്പെടുത്തിയത്. കത്ത് കൃത്രിമമെന്നാണ് മേയറുടെ മൊഴി.മറ്റേതോ രേഖയില്‍ നിന്ന് ഒപ്പ് സ്‌കാന്‍ ചെയ്തതെന്ന് സംശയമെന്നും മേയര്‍ മൊഴി നല്‍കി.മൊഴി വിശദമായി പരിശോധിച്ച ശേഷം അന്വേഷണ സംഘം ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.