Image

വാരഫലം: നവംബർ 20 ഞായർ വരെ

ജ്യോതിഷ് Published on 15 November, 2022
വാരഫലം: നവംബർ  20  ഞായർ വരെ
 
2022 നവംബർ 14  (1198 തുലാം 28) തിങ്കൾ മുതൽ 20 (വൃശ്ചികം 04) ഞായർ വരെയുള്ള ഒരാഴ്ച നിങ്ങളെ എങ്ങനെ ബാധിക്കും എന്ന് മുൻകൂട്ടി സൂചിപ്പിക്കുകയാണിവിടെ.  ഗ്രഹനില കണക്കാക്കിയുള്ള പ്രവചനം തന്നെ. 16 ന് ബുധനാഴ്ച മണ്ണാറശാല ആയില്യം 17 നു മണ്ഡലകാലം തുടക്കം ഇതേ ദിവസം തന്നെയാണ് വൈക്കത്തഷ്ടമി. വരുന്ന ഞായറാഴ്ച (20) ഏകാദശി. തൃപ്രയാർ ഏകാദശി ആണ് വിശേഷം. വഴിയിൽ കുഴി ഉണ്ടെന്ന് മുൻപേ അറിഞ്ഞാൽ നമുക്ക് മാറി നടക്കാമല്ലോ അതേപോലെ ഗ്രഹവശാൽ ഇന്ന ഇന്ന  പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടെങ്കിൽ അത് മനസ്സിലാക്കി മുന്നോട്ടു പോകാൻ പറ്റുന്നതും നല്ലതല്ലേ ? നമ്മുടെ ഉത്സാഹവും പ്രകൃതവും എല്ലായിപ്പോഴും ഒരുപോലെയാവില്ല. എല്ലാക്കാര്യവും ചില സമയത്ത് ചെയ്താൽ ഫലപ്രദമാവില്ലെന്ന് നമുക്ക് തോന്നാറുള്ളത് അല്ലേ ? എത്ര മരിച്ചു പണിയെടുത്താലും മേലധികാരികൾ അത്  കാണാത്തതിൽ പ്രയാസപ്പെടുന്ന എത്രയെത്ര ഉദ്യോഗസ്ഥർ ഉണ്ട്. പക്ഷേ എല്ലാം പോസിറ്റീവായി കാണുന്നവർക്ക് ഇതെല്ലാം തരണം ചെയ്യാനാവും.
 
അശ്വതി : തീരുമാനങ്ങളിൽ ഉടുമ്പ് പിടുത്തം ഉള്ള സ്വഭാവം മാറ്റിയത് കൊണ്ട് മാത്രം ജീവിതം പച്ചപിടിപ്പിക്കാൻ കഴിയും എന്ന തിരിച്ചറിവ് അശ്വതി നാളുകാർക്ക് ഉണ്ടാകും. എല്ലാത്തിനോടും പൊരുത്തപ്പെട്ട്  സൗമ്യമായി പെരുമാറാൻ കഴിയുന്നത്  തന്നെ ആശ്വാസകരമായ മാറ്റം. ഈയാഴ്ച പുതിയ ആത്മബന്ധങ്ങൾ ഉടലെടുക്കും. തൊഴിൽമേഖലയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മാനസികസംഘർഷം കൂടുതലായി ഉണ്ടാകാം. അതേസമയം നിർണായകമായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവും. ഭാഗ്യദിനം: ബുധൻ , ഭാഗ്യനിറം: റോസ് , ഭാഗ്യനമ്പർ: 05. 
 
ഭരണി : ഓരോ കാര്യവും നേടിയെടുക്കാൻ അതിനു പുറകെ നിൽക്കുന്നതിന്റെ  ഗുണം സ്വയം ബോധ്യമാവുകയും പ്രിയപ്പെട്ടവരോട് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നത് ഒരു ഹരമായി മാറും. തന്നെപ്പോലെ തന്നെ ബന്ധുമിത്രാദികളും രക്ഷപ്പെടണം എന്ന ഒരു ആഗ്രഹവും ഉണ്ടാകാം. കുടുംബസമേതം ക്ഷേത്രദർശനം നടത്താൻ അവസരം ഒത്തു വരും. അടുത്തുള്ളവരുടെ നിർബന്ധം മൂലം പൊതു പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കാൻ തോന്നും. കുടുംബാംഗങ്ങളോടൊത്ത് കൂടുതൽ സമയം ചെലവഴിക്കണമെന്ന് മോഹം കലശലായി വരും. ഭാഗ്യദിനം: ഞായർ  , ഭാഗ്യനിറം: പച്ച  , ഭാഗ്യനമ്പർ: 03 . 
 
കാർത്തിക : ദിനചര്യയിൽ വരുത്താൻ ശ്രമിച്ച മാറ്റങ്ങൾ തുടർന്നുകൊണ്ടുപോകാൻ നമ്മുടേതായ ഊർജ്ജസ്വലമായ നീക്കങ്ങളിൽ വീഴ്ച വരുത്തരുത് . നല്ല കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ പറ്റിയ വാരം. സാമ്പത്തിക അനിശ്ചിതാവസ്ഥയിൽ നല്ലൊരു മാറ്റം വരും. ജീവിതപങ്കാളിയുടെയോ  സുഹൃത്തിന്റെയോ ആശ്വാസവചനങ്ങൾ നൽകുന്നത് വലിയ കരുത്തായി മാറും. ഔദ്യോഗിക കാര്യങ്ങൾ ശുഷ്കാന്തിയോടെ ചെയ്തുതീർക്കാൻ ആകും. ഭാഗ്യദിനം: തിങ്കൾ , ഭാഗ്യനിറം: വയലറ്റ് , ഭാഗ്യനമ്പർ: 07 . 
 
രോഹിണി : ആത്മവിശ്വാസത്തോടെ ഏതു പ്രവൃത്തി ചെയ്താലും ഗുണകരമാകും. കാര്യങ്ങളെല്ലാം സുതാര്യമാക്കണം എന്ന ചിന്ത ബലപ്പെടുന്നത് തന്നെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കും. കഠിനാധ്വാനത്താൽ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം നടത്താനാകും. പ്രായമായ ഈ നാളുകാർക്ക് കൊച്ചുമക്കളോടൊപ്പം താമസിക്കാൻ ആവും. വിവിധങ്ങളായ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുന്നതുകണ്ട് മറ്റുള്ളവർ കൗതുകപൂർവം പ്രതികരിക്കും.  ഭാഗ്യദിനം: ഞായർ, ഭാഗ്യനിറം: പർപ്പിൾ   , ഭാഗ്യനമ്പർ: 09  .  
 
മകയിരം : താൻ പാതി ദൈവം പാതി എന്ന ചൊല്ല് എത്ര ശരിയെന്ന് ബോധ്യപ്പെടുന്ന ഈശ്വരാനുഗ്രഹം ഉള്ള വാരം. വീഴ്ചകൾക്ക് ഈ ആഴ്ചയും സാധ്യതയുള്ളതിനാൽ എല്ലാ നിലയ്ക്കും ഓരോന്നും കരുതിയിരുന്നു കാണണം. കുടുംബത്തിൽ പതിവില്ലാത്ത സ്വസ്ഥതയും സന്തോഷവും വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ കൂടുതൽ താൽപര്യം തോന്നാം.  ഭാഗ്യദിനം: വ്യാഴം, ഭാഗ്യനിറം: സിൽവർ   , ഭാഗ്യനമ്പർ: 03 .  
 
തിരുവാതിര : പൂർണത ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ഒടുവിൽ വിചാരിച്ച കാര്യങ്ങൾ നടക്കാത്തത് ഈശ്വരാനുഗ്രഹം ഇല്ലാത്തത് കൊണ്ടാകാമെന്ന് ആശ്വസിക്കുകയും ചെയ്യുന്നവരാണ് ഈ നാളുകാരുടെ ജീവിതഫലം. പൂർണ്ണത എന്നത് ഒരിക്കലും മനുഷ്യന് സാധ്യമല്ല എന്ന് തിരിച്ചറിയേണ്ട സമയമായി. ഓരോ കാര്യവും വ്യത്യസ്ത വ്യക്തികൾ ചെയ്തു തീർക്കുന്നത് വേറിട്ട വഴികളിലൂടെയാകാം. അവയിലൊന്നിൽ പോലും പൂർണതയുണ്ടാകില്ല.സമ്പൂർണതയല്ല എക്സലൻസാണ് നാം ലക്ഷ്യമാക്കേണ്ടത്. അത് സാധ്യവുമാണ്. ഭാഗ്യദിനം: തിങ്കൾ, ഭാഗ്യനിറം: ഗോൾഡൻ, ഭാഗ്യനമ്പർ: 03 .
 
പുണർതം : അധാർമികമായ ഒരു കാര്യവും ചെയ്യില്ല എന്ന പ്രതിജ്ഞ കൊണ്ട് മാത്രമേ ഈ നാളുകാർ ഈ വാരം രക്ഷപ്പെടൂ.  പ്രായോഗിക വശങ്ങൾ ആലോചിച്ച്, നടപ്പാക്കാവുന്ന കാര്യങ്ങൾ നടപ്പാക്കാനാകും. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും എല്ലാറ്റിനും ഒപ്പമുണ്ടാകുമെങ്കിലും  നമ്മുടെ ധൃതി അനുസരിച്ചു  കാര്യങ്ങൾ നടക്കുകയില്ല.  ഭാഗ്യദിനം: വ്യാഴം   , ഭാഗ്യനിറം: വയലറ്റ്    , ഭാഗ്യനമ്പർ: 07.
 
പൂയം : സമൂഹത്തിലെ ഉന്നതരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനുള്ള അവസരമുണ്ടാകും. എങ്കിലും കയറി പിടിക്കാനുള്ള കഴിവുകുറവോ  അകാരണമായി തോന്നിയ ജാള്യതയോ മൂലമോ പല നല്ല ശ്രമങ്ങൾക്കും മുതിരില്ല. ആവശ്യമില്ലാത്ത ഏതെങ്കിലും യാത്ര, കൂട്ടുകാരോടൊത്ത് സമയം വിനിയോഗിക്കാനുള്ള സമയക്കുറവ്, വേണ്ടാത്ത മടി എന്നിവയൊക്കെ ശത്രുക്കളായി മാറും.  ഭാഗ്യദിനം: തിങ്കൾ , ഭാഗ്യനിറം: മഞ്ഞ , ഭാഗ്യനമ്പർ: 05  
 
ആയില്യം : കുടുംബവും കുട്ടികളും എന്ന ചിന്ത ഏറ്റവും കൂടുതൽ പ്രവർത്തകർക്ക് ഉണ്ടാവുന്ന സമയം. അവർക്ക് വേണ്ടത്ര കരുതലുകൾ ഉണ്ടാകില്ല എന്ന കുറ്റബോധം. പൊതുപ്രവർത്തകരായ പലരും കൈക്കൂലിക്കോ അത്  പോലുള്ള കിക്ക് ബാക്കുകൾക്കോ വിധേയരാകാൻ സാധ്യത. അതറിഞ്ഞുതന്നെ ഇമേജ് നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ അത്  ചെയ്തുകൊള്ളണം.  ഭാഗ്യദിനം: ബുധൻ, ഭാഗ്യനിറം: ഇളംനീല, ഭാഗ്യനമ്പർ: 05  .
 
മകം : എന്തെങ്കിലും ശീലങ്ങളോ  പതിവുകളോ മാറിയിട്ടുള്ള ഈ നാളുകാർ മുടങ്ങാതെ തുടരണം എന്നുണ്ടെങ്കിൽ ബോധപൂർവം പിന്നാലെ നടക്കണം. ഭാരങ്ങൾ വർദ്ധിക്കും. ജോലിഭാരം കൂടിക്കൊണ്ടേയിരിക്കും. ഈ നാളുകാർ പൊതുവേ മറ്റുള്ളവർ ആശ്രയം ചോദിച്ചാൽ സഹായിക്കും. അത്  മുതലെടുക്കുന്നവരുടെ രീതി തന്നെയാണ് പല രാഷ്ട്രീയ നേതാക്കളും ഇവിടെ അവതരിപ്പിക്കുന്നത്. എന്തൊക്കെയാണെങ്കിലും ഈശ്വരാനുഗ്രഹം ഉണ്ടാകും. പൊതുവേ എല്ലാ ഭാഗത്തുനിന്നും പരാതികളാകും  കേൾക്കുക .  ഭാഗ്യദിനം: തിങ്കൾ, ഭാഗ്യനിറം: മെറൂൺ, ഭാഗ്യനമ്പർ: 07 .
 
പൂരം : ആശയവിനിമയങ്ങളിൽ ഈ നാളുകാർക്ക് വ്യക്തത വരും. ചിരിയും കളിയുമായി ആരെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് ഒഴുകിവരും. ചുറ്റുമുള്ളവർക്ക് ഈ നാളുകാരൻ തന്നെ റോൾമോഡൽ. ആരോഗ്യ കാര്യത്തിന് കുടുംബത്തിലെ ആർക്കെങ്കിലും വഴിപാടുകൾ ബാക്കിയുണ്ടെങ്കിൽ അത് പൂർത്തീകരിക്കണം. ഏതുകാര്യവും വിജയിപ്പിക്കാനുള്ള തന്ത്രം ഈ നാളുകാർക്ക് ഉണ്ടാകും.  ഭാഗ്യദിനം: വ്യാഴം   , ഭാഗ്യനിറം: കടുംനീല, ഭാഗ്യനമ്പർ: 03 . 
 
ഉത്രം : ഉത്തമമായ തീരുമാനമെടുക്കാൻ കൂട്ടുകാരുടെ അഭിപ്രായം എടുക്കുമ്പോൾ തന്നെ ആ വിഷയത്തെപ്പറ്റി വീട്ടിലൊരു ചർച്ചയാവാം. മന്ത്രിതന്നെ എല്ലാക്കാര്യത്തിലും പ്രോത്സാഹനം നൽകും.  ഭാര്യവിഹിതമായോ  ഭർതൃവിഹിതമായോ  ലഭിക്കുന്നത് കലാ വിഭാഗത്തിൽ നിന്നുള്ള അപൂർവ്വം പ്രതിപക്ഷ നേതാക്കൾക്കാകും.  ഭാഗ്യദിനം: വ്യാഴം   , ഭാഗ്യനിറം: സിൽവർ   , ഭാഗ്യനമ്പർ: 01  .
 
അത്തം : ഏതൊരു വിപണന രംഗത്തും ആസ്വാദകർക്ക് സമ്പാദിക്കാം. ചിരകാലസ്വപ്നങ്ങൾക്ക്  നിരന്തരമായി കമ്പനികളെ ഏർപ്പെടുത്തുന്നതിൽ സങ്കടം തോന്നും എങ്കിലും അതിനെ കലാപത്തിനു വേണ്ടി വന്ന സമയത്തെ  പറ്റി അന്വേഷിച്ചു പറയാം എന്നു പറഞ്ഞെങ്കിലും അതുകൊണ്ട് വലിയ പണലാഭക്കുറവ് ഉണ്ടാകില്ല.   ഭാഗ്യദിനം: വ്യാഴം   , ഭാഗ്യനിറം: സിൽവർ   , ഭാഗ്യനമ്പർ: 03 . 
 
ചിത്തിര : വീട്ടിൽ എന്തെന്നില്ലാത്ത സ്വസ്ഥതയും സമാധാനവും ഈ നാളുകാർക്ക് പൊതുവേ ഉണ്ടാകും. ധർമ്മപ്രവർത്തികൾക്കും പുണ്യ പരിപാടികൾക്കും നേരിട്ട് നേതൃത്വം നൽകിയില്ലെങ്കിലും അതിലൊക്കെ  സഹകരിക്കാനുള്ള മനസ്സുണ്ടാകും. അസാധാരണ വ്യക്തിത്വം ഉള്ളവരുമായി ഇടപെടാനും സംസാരിക്കാനുള്ള ആഗ്രഹം തോന്നും.  അദ്ധ്വാന ഭാരം  പതിവിലേറെ കൂടും. എത്ര നന്നായി ജോലി ചെയ്താലും കാണേണ്ടവർ കാണേണ്ട പോലെ കാണുന്നില്ല എന്ന് പരാതി തോന്നും.  ഭാഗ്യദിനം: തിങ്കൾ    , ഭാഗ്യനിറം: നീല    , ഭാഗ്യനമ്പർ: 03 .
 
ചോതി : ജീവിതത്തിന് പുതിയൊരു അർത്ഥം കണ്ടെത്തുന്ന തോന്നൽ ഈ നാളുകാർക്ക് വരാനിടയുണ്ട്. ആശയവിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്. വിവിധങ്ങളായ പ്രവർത്തനങ്ങൾ വ്യത്യസ്തമായ സമയപരിധിയിൽ ചെയ്തുതീർക്കാൻ ആകും എന്നത് വലിയ കാര്യംതന്നെ. സാമ്പത്തിക അനിശ്ചിതാവസ്ഥ ഈ വാരത്തോടെ തരണം ചെയ്യാനാകും. തൊഴിൽമേഖലയോടനുബന്ധിച്ച് മാനസികസംഘർഷം ഉണ്ടാകുന്ന സംഭവവികാസങ്ങൾ ഉണ്ടായാലും തന്മയത്വത്തോടെ നേരിടണം.  ഭാഗ്യദിനം: ഞായർ    , ഭാഗ്യനിറം: പച്ച   , ഭാഗ്യനമ്പർ: 01  . 
 
വിശാഖം : ഏതൊരു പണമിടപാടുകളും  കുടുംബം മുഴുവൻ അറിഞ്ഞു മതി. മൂടിവച്ച് കാര്യങ്ങൾ ചെയ്താൽ വീട്ടിലുള്ളവർ അതറിയില്ല. അത് അപകടകരമായി മാറാൻ ഇടയുണ്ട്. വീട്ടിൽ എപ്പോഴും സുതാര്യത നിലനിർത്താൻ പറ്റിയാൽ അന്യോന്യം ഒരു കാര്യത്തിലും സംശയങ്ങൾ വേണ്ട. ദാമ്പത്യസുഖവും  വിവാഹിതർക്കും പ്രധാനം തന്നെ. പ്രതിസന്ധികളിൽ കൂടെ നിൽക്കാൻ പറ്റുന്ന കൂട്ടുകാരെ കിട്ടും.  ഭാഗ്യദിനം: വ്യാഴം   , ഭാഗ്യനിറം: വയലറ്റ്    , ഭാഗ്യനമ്പർ: 09 
 
അനിഴം : ഏത് അവസരവും പ്രയോജനപ്പെടുത്തണമെന്ന ഒരു മാനസിക നിലയിൽ ഈയാഴ്ച ഈ നാളുകാർ എത്തും . ആഗ്രഹസാഫല്യത്തിനായി അശ്രാന്ത പരിശ്രമം അനിവാര്യമാണെന്ന് തിരിച്ചറിവ് ഉണ്ടാവുന്നത് തന്നെ വലിയ കാര്യം. ജീവിതപങ്കാളിയുടെ സാന്ത്വനവാക്കുകൾ പ്രതിസന്ധി സമയത്ത് വലിയ ആശ്വാസമാകും.  ഭാഗ്യദിനം: തിങ്കൾ    , ഭാഗ്യനിറം: പർപ്പിൾ    , ഭാഗ്യനമ്പർ: 05  . 
 
തൃക്കേട്ട : സന്താനങ്ങളുടെ സമീപനത്തിൽ വലിയ സന്തോഷം തോന്നും. ആത്മീയ പ്രവർത്തനങ്ങളിൽ ഉള്ള താല്പര്യം ഒരു അനുഗ്രഹമാണ്. പൊതുപ്രവർത്തനങ്ങളിൽ അമിതമായ ഇടപെടലുകൾ ഉള്ള  ഈ നാളുകാർക്ക് അതിലൊക്കെ  ഒരു മടുപ്പ് അനുഭവപ്പെടും.  മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചിട്ടയോടെ നടത്തി വിജയം തീർക്കാനാകും. വല്ല സാധനങ്ങളും വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെങ്കിൽ ഉദ്ദേശിച്ചത് തന്നെ അത് വിറ്റു പോകാൻ അവസരം ഉണ്ടാകും. നിയമാനുമതി കാത്തിരിക്കുന്ന കാര്യങ്ങൾക്കും തീരുമാനമുണ്ടാകും.  ഭാഗ്യദിനം: ഞായർ, ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യനമ്പർ: 01.
 
മൂലം : ഈശ്വരാനുഗ്രഹത്തോടെ ചെയ്യുന്ന ഒരു കാര്യവും പിഴയ്ക്കില്ല.  അലസത ഇല്ലാതെ കർമ്മരംഗത്ത് പ്രവർത്തിക്കുക. സജീവമായി നിൽക്കണം. സാമ്പത്തികപുരോഗതി എന്ത് ചെയ്തിട്ടും ഉണ്ടാകില്ല എന്ന കാര്യം ഈ നാളുകാരെ അലട്ടിക്കൊണ്ടിരിക്കും. പരിഭവം പറയാതെ നല്ല ഒരു പ്ലാനും പദ്ധതിയും തയ്യാറാക്കിയത് അനുസരിച്ച് പ്രവർത്തിച്ചു നോക്കൂ, വിജയം ഉറപ്പ്. എല്ലാത്തിനും എന്തിനാ ഇങ്ങനെ ഒരു മടി ? നമ്മുടെ കാര്യം നാം തന്നെ നോക്കണം. തന്റേടത്തോടെ  കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്. ഭാഗ്യദിനം: വ്യാഴം, ഭാഗ്യനിറം: റോസ്     , ഭാഗ്യനമ്പർ: 05  .  
 
പൂരാടം : യാത്രകൾക്കും ഈയാഴ്ച പൊതുവെ നല്ലതാണ്. പ്രകൃതി ശല്യങ്ങൾ കാലാവസ്ഥ മാറ്റം അനുസരിച്ച് ഉണ്ടാവാം. മാർക്കറ്റിലെ  മന്ദത അല്പം മാറുന്നതോടെ ഈ നാളുകാർ നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്ക്   ഗുണകരം. എന്ത് ആരൊക്കെ പറഞ്ഞാലും വിദഗ്ധ ഉപദേശം തേടാതെ ഒരു കാര്യവും  തുടങ്ങരുത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മനസ്സമാധാന കുറവ് അനുഭവപ്പെടാം. പുതിയ ആത്മബന്ധങ്ങൾ ഉണ്ടാകാം. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ആകും. ആരോഗ്യ നിലയിലും മാറ്റമുണ്ടാവില്ല. ഈ വാരഫലം വായിക്കൂ; കരുതലോടെ പ്രവർത്തിക്കൂ. ഭാഗ്യദിനം: ഞായർ , ഭാഗ്യനിറം: മഞ്ഞ, ഭാഗ്യനമ്പർ: 05  .  
 
ഉത്രാടം : ഈ നാളുകാരിൽ ഒരു  കൂട്ടർക്ക് ഇത് അടിച്ചുപൊളിയുടെ കാലമാണ്. കാരണം സ്വയം നിയന്ത്രിക്കാനുള്ള മനസ്സില്ലെങ്കിൽ കൂട്ടുകൂടാനും പണം അനാവശ്യമായി ചെലവഴിക്കാനും ഇടവരും. ഈ നാളുകാർ അടിച്ചു പൊളിയിൽനിന്ന് കരുതി കൂട്ടി മാറിനിന്നാൽ എല്ലാം കൊണ്ട് നന്നാവും. ഏതുകാര്യത്തിനും വലിയ ചർച്ച വേണ്ടിവരും. അത്ര ദീർഘമായ ചർച്ച നടക്കുന്ന കാര്യങ്ങൾ ഇടയ്ക്കുവച്ച് നിർത്തുന്നു അനുഭവമുണ്ടാകും. ചെയ്യുന്ന കാര്യങ്ങൾ ചിട്ടയോടെ ചെയ്യുകയും പിന്നാലെ നിൽക്കുകയും ചെയ്തില്ലെങ്കിൽ ഗുണഫലം കുറയും. എല്ലാ കാര്യങ്ങളിലും  സംശയങ്ങൾ ഉണ്ടാകാം. ആരോഗ്യനില തൃപ്തികരം. ഭാഗ്യദിനം: തിങ്കൾ , ഭാഗ്യനിറം: ഇളംപച്ച, ഭാഗ്യനമ്പർ: 09  .  
 
തിരുവോണം : സ്വന്തം ബുദ്ധിയും മറ്റുള്ളവരുടെ  സാമ്പത്തികവും പ്രയോജനപ്പെടുത്തി പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഈ നാളുകാരിൽ ചിലർക്ക് അവസരങ്ങൾ കിട്ടും. പ്രവർത്തനമേഖലകളിൽ അവിസ്മരണീയമായ കാര്യങ്ങൾ ചെയ്യാനും പറ്റും. വാഹനം മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാരം അത്ര നല്ലതല്ല. കുടുംബാംഗങ്ങൾ തമ്മിലും  സുഹൃത്തുക്കൾ തമ്മിലും  ഉള്ള സംസാരങ്ങൾ അതിരുവിടാതെ നോക്കണം. പുതിയ എന്ത് സംരംഭം തുടങ്ങണമെങ്കിലും അത് ഒരാഴ്ച അത് മാറ്റി വയ്ക്കുന്നതാകും  ഉചിതം. ഭാഗ്യദിനം: ബുധൻ , ഭാഗ്യനിറം: വയലറ്റ്, ഭാഗ്യനമ്പർ: 07  
 
അവിട്ടം : ഏതു കാര്യവും  നന്നായി അറിഞ്ഞ ശേഷമേ പ്രതികരിക്കാവൂ. വ്യക്തമാകാത്ത ഒരു കാര്യവും  പുതിയ അറിവായി മറ്റുള്ളവരോട് പറയരുത്. അതുപോലെ വ്യക്തമല്ലാത്ത ഒരു കാര്യത്തിലും പങ്കാളിയും ആകരുത്. അറിയാതെ ഒരു കാര്യത്തിനും എടുത്തുചാടേണ്ട ഒരു കാര്യവും ഈ നാളുകാർക്ക് ഇല്ല. അവധിയെടുത്തും പണം ചിലവഴിച്ചും ആരാന്റെ  കാര്യത്തിൽ ഇറങ്ങിത്തിരിക്കുന്ന സ്വഭാവം വേണ്ടെന്ന് വയ്ക്കുന്നത് നല്ല കാര്യം. ആരോടും പകയോ വിദ്വേഷമോ വേണ്ടെന്ന തീരുമാനം എടുക്കാൻ കഴിയുന്നത് നല്ലതുതന്നെ. ഭാഗ്യദിനം: തിങ്കൾ , ഭാഗ്യനിറം: റോസ്, ഭാഗ്യനമ്പർ: 05  .  
 
ചതയം : നല്ല കാര്യങ്ങൾ നന്നായി ചെയ്യുന്നവരെ ആദരിക്കും. കഴിവുകൾ അംഗീകരിക്കാനുള്ള വലിയൊരു മനസ്സുണ്ടായാൽ അസൂയയും കലഹവും ഉണ്ടാവില്ല. അദ്ധ്യാത്മികവും ആത്മീയമായ പ്രവർത്തനങ്ങൾക്ക്  താല്പര്യം തോന്നും. വർഷങ്ങൾക്കുമുമ്പ് കടമായോ  സ്നേഹ സമ്മാനമായോ  നൽകിയ പണം തിരിച്ചു വരും. ഉന്നതരുമായി സൗഹൃദത്തിൽ  ഏർപ്പെടാൻ സാധ്യത തെളിയും. സാമ്പത്തിക സൗഖ്യവും സമാധാനവും പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിലുമില്ല പ്രതിസന്ധി . ഭാഗ്യദിനം: തിങ്കൾ , ഭാഗ്യനിറം: റോസ് , ഭാഗ്യനമ്പർ: 09    
 
പൂരൂരുട്ടാതി : ലഭിക്കുന്ന സന്തോഷങ്ങളിൽ സമ്പൂർണ്ണ സംതൃപ്തി കിട്ടുന്ന വരുമാനത്തിൽ ഒതുങ്ങി കഴിയാനുള്ള പ്രത്യേക കഴിവ്. മേലധികാരികൾക്ക് ഇത്തരക്കാരെ വളരെയേറെ ഇഷ്ടമാകും. ആശയവും ലക്ഷ്യവും കൃത്യമായി ബോധ്യപ്പെട്ടാൽ  ആ ഏജൻസിക്ക് നല്ല കച്ചവടം വാങ്ങിക്കൊടുക്കാൻ ഈ നാളുകാർക്ക് കഴിയും. ഭക്തജനങ്ങൾക്ക് ദേവാലയ ദർശനത്തിന്  യോഗമുണ്ട്. മത്സരപരീക്ഷകളിൽ വിജയിക്കാം. സുതാര്യത വേണ്ടത്ര ഇല്ലാത്ത ഒന്നിലും  പങ്കാളിയോ  പ്രചാരകനോ  ആവില്ല. ഭാഗ്യദിനം: വ്യാഴം , ഭാഗ്യനിറം: വയലറ്റ്, ഭാഗ്യനമ്പർ: 05     
 
ഉത്രട്ടാതി : കർമ്മമണ്ഡലം സ്വന്തം ആണെങ്കിൽ ഈ  വാരം ഗുണകരമാകും. പക്ഷേ ഇതൊന്നും നിങ്ങളുടെ ലാഭം വിലയിരുത്താൻ ഉത്സാഹിക്കുന്നവർക്ക് സഹിക്കില്ല. അതുകൊണ്ടുതന്നെ ജനപ്രിയനാകാൻ പ്രയാസം വരും. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവരുമായി സഖ്യം  ഉണ്ടാക്കും. ചിരിയും കളിയും എന്നും ജീവിതത്തിലെ ഒരു വലിയ സൗഭാഗ്യമായി മാറും. ജീവിത നിലവാരത്തിൽ തന്നെ വലിയ മാറ്റം ഉണ്ടാക്കുന്ന നടപടികൾ തമ്മിൽ ഞങ്ങൾ മാറ്റിമറിക്കും. ഭാഗ്യദിനം: തിങ്കൾ , ഭാഗ്യനിറം: ഓറഞ്ച്      , ഭാഗ്യനമ്പർ: 01      
 
രേവതി : സൗമ്യമായ പെരുമാറ്റത്തിലൂടെ ചില ചൂടൻമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവും. സാമ്പത്തിക സൗകര്യം വർദ്ധിക്കും. സാധിക്കേണ്ടതായ കാര്യങ്ങൾ നേടാൻ സമയമെടുക്കും. വസ്ത്രധാരണയിലും  മറ്റും അനാവശ്യമായ ഭ്രമം  വരാനും ഇടയുണ്ട്. പരിസരശുചീകരണം പോലെയുള്ള കാര്യങ്ങളിൽ  സന്തോഷം തോന്നും. ചിരിയും കളിയും നല്ലവണ്ണം പ്രതീക്ഷിക്കാം. ഭാഗ്യദിനം: ബുധൻ  , ഭാഗ്യനിറം: വയലറ്റ്      , ഭാഗ്യനമ്പർ: 03
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക