Image

ഖത്തർ ലോക കപ്പ് (കവിത : നജിത പുന്നയൂർക്കുളം)

Published on 17 November, 2022
ഖത്തർ ലോക കപ്പ് (കവിത : നജിത പുന്നയൂർക്കുളം)

അത്തറ് മണക്കും 
ഖത്തറിലാകെ ഉത്സവ മേളാങ്കം
മരുഭൂമിയാകെ ആഘോഷമാക്കാൻ 
അറബി നാട്ടിലാദ്യമായ് 
ഫുട്ബോൾ മാമാങ്കം
ഖത്തറമീറിൻ സ്വപ്നം
യാഥാർഥ്യം
ഖത്തറ് മുത്തിന് സ്വപ്ന സായൂജ്യം
ഇത് കനൽ വഴികൾ താണ്ടിയ 
ലോക കപ്പ് വിസ്മയം.
 കാൽപന്തു കളിയുടെ പോരാട്ടം
വീരന്മാരുടെ പോരാട്ടം
നീലപ്പടയുടെ വിളയാട്ടം 
മഞ്ഞപ്പടയുടെ തേരോട്ടം 
പോരാളികളുടെ മുന്നേറ്റം.
കാല്പന്ത് കളിയിൽ തിളക്കമേകാൻ
നാനാ രാജ്യങ്ങൾ.
ഫുട്ബോളിൻ മാസ്മരികതയിൽ
അലിഞ്ഞു ചേർന്നു മാമലനാടും 
ആവേശം ആരവമാക്കി മലബാറും.
"ഹയ്യ ഹയ്യ... മികവോടെ ഒന്നിച്ചെന്ന്"
പാടി വരവേറ്റിടാം, ആഘോഷമായ് 
ഖത്തറിനൊപ്പം നമുക്കും 
അണിചേരാം...

 

Join WhatsApp News
Sudhir Panikkaveetil 2022-11-17 14:05:50
പന്ത് ഉരുളുന്ന പോലെ പദങ്ങളുടെ വിസ്മയജാലം. കളിക്കാർക്കും കാണികൾക്കും പാടി രസിക്കാം. കവയിത്രിക്ക് അനുമോദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക