Image

പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ 'വോയ്‌സ് ഓഫ് സത്യനാഥന്‍'; ഡബ്ബിംഗ് പുരോഗമിക്കുന്നു

Published on 20 November, 2022
 പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ 'വോയ്‌സ് ഓഫ് സത്യനാഥന്‍'; ഡബ്ബിംഗ് പുരോഗമിക്കുന്നു

 


ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിക്കുകയാണ്. ദിലീപ്- റാഫി കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. ദിലീപിനൊപ്പം ചിത്രത്തില്‍ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായും എത്തുന്നു.

ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. റോഷിത് ലാല്‍, പ്രിജിന്‍ ജെ പി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ജിതിന്‍ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷിജോ ഡൊമനിക്,  റോബിന്‍ അഗസ്റ്റിന്‍, പിആര്‍ഒ- പി ശിവപ്രസാദ്, സ്റ്റില്‍സ് ഷാലു പേയാട്, ഡിസൈന്‍ ടെന്‍ പോയിന്റ് എന്നിവരാണ്  ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക