Image

താങ്ക്‌സ് ഗിവിംഗ് ഡേ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 22 November, 2022
താങ്ക്‌സ് ഗിവിംഗ് ഡേ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

‘Fathers’ day’, ‘Mothers’ Day’, Halloween, Diwali, Christmas, തുടങ്ങി ധാരാളം വിശേഷ ദിവസങ്ങള്‍ നാം കൊണ്‍ടാടുന്നു. താങ്ക്‌സ് ഗിവിംഗ് എന്നത് അമേരിക്കയില്‍ പ്രത്യേകിച്ച് ഒരു പ്രധാന ഉത്സവാഘോഷ ദിനമാണല്ലോ. ഒരു രാഷ്ട്രത്തിന്റെ മതപരവും പൗരാണികവുമായ ആചാരമായി 400 വര്‍ഷങ്ങളായി അമേരിക്കയില്‍ ആചരിച്ചുവരുന്ന താങ്ക്‌സ്ഗിവിംഗ് എന്ന ഈ വിശിഷ്ടദിനം. 
    
കേരളത്തില്‍ നിന്നും സമൃദ്ധി നിറഞ്ഞ ഈ അമേരിക്കന്‍ മണ്ണില്‍ എത്തിപ്പറ്റാന്‍ ഭാഗ്യം ലഭിച്ച നാം നന്ദിനിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്‍ടു മാത്രമേ ഈ ദിനത്തെ വരവേല്‍ക്കേവൂ. കേരളത്തിലെ 'ഓണം' നാം എത്ര ആഹ്‌ളാദത്തോടെ ആഘോഷിക്കുന്നതുപോലെ ഈ താങ്ക്‌സ് ഗിവിംഗ് ദിനവും ആഘോഷിക്കുന്നു. 
    
ക്രിസ്തീയ സ്വാതന്ത്ര്യം തേടി ഇംഗ്ലണ്‍ടില്‍ നിന്നും 1620 ഒക്‌ടോബര്‍ 16 ന് ‘May flower’ എന്ന കപ്പലില്‍ 150 തീര്‍ത്ഥാടകര്‍ യാത്ര തിരിക്കയും, പട്ടിണി, കടല്‍ക്ഷോഭം എന്നിവയാല്‍ വളരെപ്പേര്‍ മരിക്കയും,  38 പേര്‍ മാത്രം വെര്‍ജീനിയായില്‍ ജെയിംസ് നദീതീരത്തുള്ള ബെര്‍ക്ക്‌ലി പ്‌ളാന്റേഷനില്‍ എത്തിച്ചേരുകയും, അവിടുത്തെ വാംപനോംഗ് എന്ന അമേരിക്കന്‍ ഇന്‍ഡ്യന്‍സ് അവര്‍ക്ക് ആതിഥ്യമരുളുകയും, ഭക്ഷണപാനീയങ്ങള്‍ നല്‍കുകയും കൃഷി ചെയ്യാനും മറ്റും പഠിപ്പിക്കയും ചെയ്തു. അവര്‍ അടുത്ത വര്‍ഷം,1621 ല്‍ നല്ല വിളകള്‍ ഉണ്‍ടാക്കി, അതുകൊണ്‍ട് ആതിഥേയരെ സല്‍ക്കരിക്കയും ചെയ്തതാണ് ആദ്യത്തെ താങ്ക്‌സ് ഗിവിംഗ്. ടര്‍ക്കി, കിഴങ്ങു വര്‍ക്ഷങ്ങള്‍ തുടങ്ങിയവയായിരുന്നു അന്നത്തെ വിഭവങ്ങള്‍. ഇന്നും അതു തുടര്‍ന്നു പോരുന്നു.

ക്രിസ്ത്യാനികള്‍ മുട്ടിന്‍മേല്‍ നിന്ന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്‍ടാണ് ്   ആ വിശിഷ്ട ദിനത്തെ അവര്‍ ആഘോഷിച്ചത്. അവര്‍ പില്‍ക്കാലത്ത് എഴുതിച്ചേര്‍ത്ത സെറ്റില്‍മെന്റ്  ചാര്‍ട്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, അവര്‍ ആദ്യമായി അമേരിക്കന്‍ മണ്ണില്‍  കാലുകുത്തിയ സുദിനത്തെ  മുട്ടിന്‍മേല്‍നിന്നുുകൊണ്‍ടു  ദൈവത്തിന് നന്ദിയര്‍പ്പിക്കയാണ് പ്രഥമമായി ചെയ്യേണ്‍ടത് എന്നാണ്.

കേരളത്തില്‍ നിന്നും വന്ന നാം സമൃദ്ധിയുടെ കൃതജ്ഞതാര്‍പ്പണമാണ്   ഓണാഘോഷമായി ആചരിക്കുന്നത്, അതു നാം എത്രപേര്‍ ഓര്‍ക്കുന്നുണ്ടോ ആവോ? 
സ്വന്തം പൈതൃകം മറക്കാതിരിക്കുക, നടന്നുപോന്ന പാതകളെ ഓര്‍മ്മയില്‍ സൂക്ഷിക്കുക, ഉച്ചത്തിലേറ്റിയേരേണിപ്പടികളെ പുച്ഛിക്കാതിരിക്കുക, മാതാപിതാക്കളെയും ഗുരുജനങ്ങളെയും പൂജ്യരായി കരുതുക, ദൈവത്തെ മറക്കാതെ അവന്റെ കല്പനകളെ മാനിക്കുക, തുടങ്ങിയവയെ അമൂല്യമായി കരുതുക തുങ്ങിയവയാണ് ഒരു വ്യക്തിയുടെ   നന്മയുടെ അളവുകോല്‍. 

    
ടര്‍ക്കി റോസ്റ്റും പലതരം പാനീയങ്ങളും നിറഞ്ഞ മേശകളില്‍, കുടുംബാംഗങ്ങളും സുഹൃുത്തുക്കളും ഒത്തു കൂടുമ്പോള്‍ കൃതജ്ഞതാ പ്രാര്‍ത്ഥന നടത്തുന്നു, വി. വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ 30, 34, 57, 68. 92. 100, 111, 136                           ഇവ എതെങ്കിലും വായിച്ച് പ്രാര്‍ത്ഥിക്കുക,  എതു മതമായാലും അവരവരുടെ പ്രാര്‍ത്ഥന അനുഷ്ഠിക്കുക,  നന്മയിലും തിന്മയിലും ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക, സമൃദ്ധിയുടെ താളക്കൊഴുപ്പില്‍ മാറ്റിവയ്ക്കാന്‍ പാടില്ലാത്ത ഒരു അനുഷ്ഠാനമാണ്  പ്രാര്‍ത്ഥന എന്നത് നാമും പിന്‍തലമുറകളും മറക്കാതിക്കുക. 
    
1789 ല്‍ അമേരിക്കന്‍  പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍ നടത്തിയ പ്രഖ്യാപനം, നവമ്പറിലെ അവസാനത്തെ വ്യാഴാഴ്ച , ദൈവത്തിന് നന്ദിയര്‍പ്പിക്കാനുള്ള ദിനമാണ്  'താങ്ക്‌സ് ഗിവിംഗ് ഡേ'.സന്തോഷ നിര്‍ഭരമായി കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും ആയുള്ള ഒത്തുചേരലാണ് യഥാര്‍ത്ഥ   'താങ്ക്‌സ് ഗിവിംഗ്'. ദൈവം നല്‍കിയ നന്മകള്‍ക്ക് നന്ദി ചൊല്ലിക്കൊണ്‍ട് ഈ സുദിനത്തെ വരവേല്‍ക്കാം. അമേരിക്കയുടെ നന്മയുടെയും സമ്പല്‍ സമൃദ്ധിയുടെയും  പ്രധാന കാരണവും ദൈവകൃപയെ മറക്കാതിരിക്കലാണ്.. 
    
രണ്‍ടു വര്‍ഷത്തെ മാരക വ്യാധിയ്ക്കുശേഷം ഒരു താങ്ക് ഗിവിംഗ് ആഘോഷിക്കാന്‍ ദൈവം നമുക്ക് നല്‍കിയ ആയുസ്സിനും ആരോഗ്യത്തിനുമായി നന്ദിയര്‍പ്പിക്കാം! നമ്മുടെ പ്രിയപ്പെട്ടവര്‍ എത്രപേര്‍ നമ്മെ വിട്ടുപിരിഞ്ഞു ! വേദനയോടെ അവരെ ഓര്‍ക്കാം !  നമ്മുടെ സമൃദ്ധിയില്‍ നിന്നും അവശതയനുഭവിക്കുന്നവര്‍ക്കായി ഒരു കൈത്താങ്ങല്‍ നല്‍കാം ! 

ഏവര്‍ക്കും സന്തോഷവും, സമൃദ്ധിയും, സമാധാനവും, സൗഖ്യവും നിറഞ്ഞ 'താങ്ക്‌സ് ഗിവിംഗ്' ആശംസിക്കുന്നു !!!

# Thanks giving day article by elcy yohannan sankarathil

Join WhatsApp News
Sreedevikrishnan 2022-11-22 17:02:24
Thanksgiving commomerates the ‘survivors ‘ of the ‘pilgrims’arrival in America and the hospitable American Indians gave them food and shelter. Later, the Pilgrims give a sumptuous feast to show their gratitude to the American Indians . Years later, George Washington through a’Settlement Charter made the day the Pilgrims setting their foot onAmerican soil as a great occasion and everyone should kneel and pray in gratitude over food and merriment- a teadition Continues even today Mrs Elcy Sankarathil’s well- written article on Thanksgiving is quite interesting with the colorful family pictures lending considerable charm to the article. congrats Sreedevikrishnan
Jyothylakshmy Nambiar 2022-11-22 17:37:39
എൽസി ചേച്ചിയുടെ എല്ലാ രചനകളിലും നന്മയുടെ പ്രകാശം കാണാം. നമ്മൾ നന്മയുള്ളവരും നന്ദിയുള്ളവരും ആകണമെന്ന സന്ദേശം ഈ ലേഖനത്തിലും കാണാം. നന്ദി ദിനം ആഘോഷിക്കുന്ന എല്ലാ അമേരിക്കൻ മലയാലാളികൾക്കും അനുഗ്രഹപ്രദമായ നന്ദി ദിനം ആശംസിക്കുന്നു
Sudhir Panikkaveetil 2022-11-22 21:26:44
നന്മ ചെയ്യുകയും നന്മ ചെയ്തവരെ ഓർക്കുകയും ചെയ്യുന്നത് നല്ല മനസ്സുകളുടെ ശീലമാണ്. അഭിവന്ദ്യ കവയിത്രി ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ നന്ദിദിനത്തെ പ്പറ്റി എഴുതുമ്പോൾ അവർ കുടുംബസമേതം ആഘോഷിച്ചപ്പോഴത്തെ ചിത്രങ്ങൾ കൂടി നൽകുന്നു. സന്തോഷം പകരുകയും അതിൽ പങ്കുകൊള്ളുകയും ചെയ്യുന്നതിലൂടെ ദൈവീകമായ ചൈതന്യം സൃഷ്ടിക്കുകയാണ് അവർ. അവർക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
വിദ്യാധരൻ 2022-11-23 03:59:47
അമേരിക്കയിൽ കുടിയേറിയ മലയാളികൾക്ക് എത്ര പേർക്ക് ആത്മാർത്ഥമായി പറയാൻ കഴിയും ഞാൻ ' ഈ രാജ്യത്തോട് നന്ദിയുള്ളവരാണെന്ന് " . ആർക്കും തന്നെ കഴിയില്ല . കാരണം മിക്കവാറും സ്വാർത്ഥരാണ് . 'സ്വന്തം കാര്യം സിന്താബാദ് " നല്ല ഒരു ശതമാനം മലയാളിക്കും കറുത്ത വർഗ്ഗക്കാരെയും മെക്സിക്കരെയും അംഗീകരിക്കാൻ കഴിയില്ല . അവർ ഏതോ അധമ വർഗ്ഗത്തിൽ പെട്ടവർ ആണെന്ന ചിന്തയാണ് മിക്കവർക്കും . നമ്മളുടെ നാട്ടിലെ പുലയ വർഗ്ഗത്തോടും, നാഡി കളോടും ഉള്ള മനോഭാവം. അമേരിക്കയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധം ചെയ്യത് ജീവൻ വെടിഞ്ഞവരിൽ നല്ല ഒരു ശതമാനം കറുത്ത വർഗ്ഗക്കാരുണ്ട്. പക്ഷെ അവരെ മനുഷ്യരായി കണക്കാക്കാൻ, സൃഷ്ടാവിന്റെ അടുത്ത ആൾക്കാർ എന്ന് വിശ്വസിക്കുന്ന ഒരു നല്ല ശതമാനം ക്രിസ്ത്യാനികൾക്കും കഴിയില്ല. ഒരു പുച്ഛ മനോഭാവത്തോടയാണ് അവർ കറുത്ത വർഗ്ഗത്തെയും മെക്സിക്കരെയും കണക്കാക്കുന്നത് . ഇതിന്റ പ്രധാന കാരണം നമ്മളുടെ വിജയ പരാജയങ്ങളെ ഈശ്വര അനുഗ്രഹത്തിന്റെ ത്രാസ്സിൽ തൂക്കി നോക്കാൻ ശ്രമിക്കുമ്പോളാണ് . അതുപോലെ വിദ്യാഭ്യാസം, പണം, എന്നിവയൊക്കെ ദൈവാനുഗ്രഹവുമായി ബന്ധിച്ചു വില ഇരുത്താൻ ശ്രമിക്കുമ്പോളാണ് . ഹൃദയത്തിൽ നിന്ന് നന്ദി ഉണ്ടാകണം എങ്കിൽ. ആദ്യമേ . ബ്രാഹ്മണൻ . ക്ഷത്രീയൻ. വൈശ്യൻ, ശൂദ്രൻ എന്ന മനോഭാവം മാറിയെങ്കിലേ സാധിക്കുകയുള്ളു. ഈശ്വരൻ ഉണ്ടോ ഇല്ലിയോ എന്ന് എനിക്കറിയില്ല - പക്ഷെ ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും . നന്ദി യെന്ന രണ്ടക്ഷരമിട്ട് അമ്മാനമാടുന്ന കൂട്ടുകാരെ ഇന്നേവരെ നിങ്ങൾ ഉള്ളിന്റയുള്ളിൽ ഒന്ന് നോക്കിയിട്ടുണ്ടോ ആത്മാർത്ഥമായി? ഇല്ല എനിക്കറിയാം നാട് ഓടുമ്പോൾ നിങ്ങൾ ഓടുന്നു നാടിൻറെ നടുവേ എന്നുമാത്രം, ഒന്നിരിക്കാൻ സമയമില്ലാത്ത നിങ്ങൾക്ക് എവിടെ സമയം ചിന്തിക്കുവാൻ ? ആവട്ടെ നിങ്ങൾ തുടരുക നിങ്ങടെ കാപട്യ നാടകം മുടങ്ങിടാതെ . വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക