Image

'പടച്ചോനേ ഇങ്ങള് കാത്തോളീ' ടീസര്‍ 2

Published on 22 November, 2022
 'പടച്ചോനേ ഇങ്ങള് കാത്തോളീ' ടീസര്‍ 2

 

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ'ന്റെ രണ്ടാം ടീസര്‍ പുറത്ത്. സേവ് ദ ഡേറ്റുമായി ബന്ധപ്പെടുത്തി, ഏറെ രസകരമായാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. തിയറ്ററുകളില്‍ ചിരി വിരുന്നൊരുക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബിജിത് ബാലയാണ് സംവിധാനം. ചിത്രം നവംബര്‍ 24ന് തിയറ്ററുകളില്‍ എത്തും. 

ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക