Image

സിദ്ധാര്‍ഥ് ഭരതന്റെ 'ചതുരം'; സ്വാസിക തകര്‍ത്തഭിനയിച്ച ചിത്രത്തിലെ ഗാനമെത്തി

Published on 22 November, 2022
 സിദ്ധാര്‍ഥ് ഭരതന്റെ 'ചതുരം'; സ്വാസിക തകര്‍ത്തഭിനയിച്ച ചിത്രത്തിലെ ഗാനമെത്തി

 

റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ചതുര'ത്തിലെ ഗാനം റിലീസ് ചെയ്തു. പ്രശാന്ത് പിള്ള സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും ശ്രീരാഗ് സജിയും ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ ഈ ഗാനം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. 

നവംബര്‍ നാലിന് റിലീസ് ചെയ്ത ചതുരം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ഭരതന്‍ ആണ്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക