Image

ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിന്റെ  ദശവത്സരാഘോഷങ്ങളുടെ സമാപനം നവംബര്‍ 26, 27  തീയതികളില്‍.

അനൂപ് മുകളേല്‍ (P.R.O.) Published on 23 November, 2022
ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിന്റെ  ദശവത്സരാഘോഷങ്ങളുടെ സമാപനം നവംബര്‍ 26, 27  തീയതികളില്‍.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിന്റെ ഒരു വര്ഷം നീണ്ടു നിന്ന  ദശവത്സരാഘോഷങ്ങളുടെ സമാപനം നവംബര്‍ 26, 27  തീയതികളില്‍  നടത്തപ്പെടും. 

നവംബര്‍ 26 ശനിയാഴ്ച വൈകുന്നേരം 4:00ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍. ജോസഫ് പണ്ടാരശ്ശേരിയുടെ സാന്നിധ്യത്തില്‍ ഫൊറോനാ പാരിഷ് കമ്മിറ്റി യോഗം നടത്തപ്പെടും. തുടര്‍ന്ന്  ബിഷപ്പിന്റെ  നേതൃത്വത്തില്‍  ഇടവകയ്ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ഇടവക ജനത്തോട് ചേര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥന നടത്തപ്പെടും.

തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ ബിഷപ്പ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ്, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുഖ്യ വികാരി ജനറാളും ക്‌നാനായ റീജിയന്‍ ഡയറക്ടറും ആയ  റെവ. ഫാ. തോമസ് മുളവനാല്‍, ന്യൂയോര്‍ക്കിലെ ആദ്യത്തെ ക്‌നാനായ മിഷന്റെ പ്രഥമ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ശൗര്യാമാക്കില്‍, റോക്ലാന്‍ഡ് ക്‌നാനായ കാതോലിക്ക  ഇടവക വികാരി ഫാ. ബിപി തറയില്‍,  ന്യൂ ജേഴ്‌സി ക്‌നാനായ കാതോലിക്ക  ഇടവക വികാരി ഫാ. ബിന്‍സ് ചേത്താലില്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന്  ശേഷം സ്‌നേഹവിരുന്നും ഇടവകയിലെ  വിവിധ മിനിസ്ട്രികളുടെയും, ന്യൂ ജേഴ്സി, റോക്ലാന്‍ഡ് ഇടവകാംഗങ്ങളുടെയും നേതൃത്വത്തില്‍ വര്‍ണാഭമായ കലാപരിപാടികള്‍  അരങ്ങേറും. അതിന് ശേഷം പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ബാബു നേതൃത്വം നല്‍കുന്ന ഗാനമേളയും നടത്തപ്പെടും.

ഈ അവസരത്തില്‍ ദേവാലയത്തിന്റെ തീം സോങ്ങും ദേവാലയത്തിന്റെ  ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയും പ്രകാശനം ചെയ്യുന്നതാണ്.

നവംബര്‍ 27 ഞായര്‍ രാവിലെ 10:30ന്  ബിഷപ്പ് മാര്‍. ജോസഫ് പണ്ടാരശ്ശേരിയുടെ  പ്രധാന കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടത്തപ്പെടും. വിശുദ്ധ കുര്‍ബാനക്ക് ശേഷം ദശവത്സരാഘോഷങ്ങളുടെ  ഭാഗമായി നടത്തപ്പെട്ട സി.സി. ഡി.  കുട്ടികളുടെ ചാരിറ്റി പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച കുട്ടികളെ അനുമോദിക്കുന്നതാണ്.

ദശവത്സരാഘോഷങ്ങളുടെ സമാപന ചടങ്ങുകള്‍  ഭക്തി നിര്‍ഭരവും ആഘോഷപ്രദവുമാക്കുവാന്‍ ഇടവക വികാരി ഫാ. ജോസ് തറക്കല്‍, കൈക്കാരന്മാരായ ജോസ് കോരക്കുടിലില്‍, ബാബു തൊഴുതുങ്കല്‍, സജി ഒരപ്പാങ്കല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി എബ്രാഹം  തെര്‍വാലകട്ടേല്‍, സാക്രിസ്റ്റി ജോമോന്‍ ചിലമ്പത്, പാരിഷ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേത്വര്‍ത്തത്തില്‍ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു. 

ഏവരെയും ഈ ആഘോഷങ്ങളില്‍ പങ്കുചേരുവാന്‍ സാദരം ക്ഷണിക്കുന്നു.


അനൂപ് മുകളേല്‍ (P.R.O.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക