Image

കാന്താര ഇന്ന് മുതല്‍ ഒടിടിയില്‍

Published on 23 November, 2022
കാന്താര ഇന്ന്  മുതല്‍ ഒടിടിയില്‍

ഇന്ത്യയില്‍ ഒട്ടാകെ ഏറെ പ്രശംസ നേടിയെടുത്ത കന്നഡ ചിത്രം കാന്താര ഇന്ന് അര്‍ധ രാത്രിയി മുതല്‍ ഒടിടിയില്‍ എത്തും.ആമസോണ്‍ പ്രൈം വീഡിയോയാണ് ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ന് അര്‍ധ രാത്രി മുതല്‍ ചിത്രം ഒടിടി സംപ്രേഷണം ചെയ്യും. കന്നഡയില്‍ 16 കോടി രൂപയ്ക്ക് നിര്‍മിച്ച റിഷഭ് ഷെട്ടി ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ മൊഴിമാറ്റി എത്തുകയും ചെയ്തു. തിയറ്ററില്‍ നിന്ന് തന്നെ ഏകദേശം 400 കോടിയില്‍ അധികമാണ് കളക്ഷന്‍ സ്വന്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക