Image

മനുഷ്യനായാല്‍ ആത്മാഭിമാനം വേണം'; അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടിയുമായി അഹാന

Published on 23 November, 2022
 മനുഷ്യനായാല്‍ ആത്മാഭിമാനം വേണം'; അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടിയുമായി അഹാന

 

മലയാള സിനിമയിലെ പ്രിയ യുവതാരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണകുമാര്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമര്‍ശനങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ താന്‍ പങ്കുവച്ചൊരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് അഹാന നല്‍കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

''രണ്ട് ചാണക പീസ് തരട്ടെ'' എന്നായിരുന്നു അഹാനയുടെ ഇന്‍സ്റ്റാ?ഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റ്. 'സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു മാറ്റത്തിന് വേണ്ടി, ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു... മനുഷ്യനെന്ന നിലയില്‍ ഒരാള്‍ക്ക് അല്‍പ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം. തീര്‍ച്ചയായും ഒരുപാട് ആത്മസ്‌നേഹവും. അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അര്‍ത്ഥശൂന്യമായ ഡയലോഗുകള്‍, പ്രത്യേകിച്ച് ഒരു പൊതുസഞ്ചയത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും നിങ്ങളെത്തന്നെ വിഡ്ഢികളാക്കുകയും ചെയ്യരുത്. ശ്രദ്ധപുലര്‍ത്തുക', എന്നാണ് അഹാന മറുപടി നല്‍കിയത്.

പിന്നാലെ നിരവധി പേരാണ് അഹാനയ്ക്ക് പിന്തുണയുമായി രം?ഗത്തെത്തിയത്. കൃത്യമായി തന്നെ മറുപടി നല്‍കിയെന്നും ഇത്തരക്കാര്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക