Image

റഫറി പണിപറ്റിച്ചു., ജയിച്ചകളി സമനിലയിലാക്കി (ലേഖനം: സാം നിലമ്പള്ളില്‍)

Published on 24 November, 2022
റഫറി പണിപറ്റിച്ചു., ജയിച്ചകളി സമനിലയിലാക്കി (ലേഖനം: സാം നിലമ്പള്ളില്‍)

റഫറി വിചാരിച്ചാല്‍ ഒരുടീമിനെ ജയിപ്പിക്കാനും തോല്‍പിക്കാനും കഴിയുമെന്ന് പറയാറുണ്ട്. അതാണ് കഴിഞ്ഞദിവസം നടന്ന യു എസ്സ്-വെയ്ല്‍സ് മത്സരത്തില്‍ കണ്ടത്. ഫഫറിക്ക് യു എസ്സിനോട് എന്തോവിരോധം ഉള്ളതുപോലെയാണ് ആദ്യമുതല്‍ക്കേ തോന്നിയത്. കളിതുടങ്ങി ആദ്യത്തെ അഞ്ചുമിനിറ്റിനുളളില്‍ രണ്ട് യു എസ്സ് കളിക്കാര്‍ക്ക് മഞ്ഞകാര്‍ഡ് കൊടുത്തത്  കളിക്കാരുടെ വീര്യംകെടുത്താന്‍ ഇടയാക്കി. ഏതുനിമിഷവും ഇയാള്‍ മഞ്ഞക്കാര്‍ഡും റെഡ്കാര്‍ഡും പുറത്തെടുക്കുമെന്ന ഭയം കളക്കാരെ ബധിച്ചു. യുഎസ്സിന്റെ ചെറിയതെറ്റുകള്‍ക്കുപോലും (മറ്റ് റഫറിമാര്‍ അവഗണിക്കുമായരുന്നവ) അയാള്‍ വിസ്സില്‍ മുഴക്കികൊണ്ടിരുന്നു. ഇത് നല്ലൊരവസരമായി കണക്കാക്കിയ വെയ്ല്‍സ് കളിക്കാര്‍ യുഎസ്സ് കളിക്കാരുമായി കൂട്ടിയിടിക്കാനും മറിഞ്ഞുവീഴാനും തുടങ്ങി. ആദ്യപകുതിയില്‍ ഫീല്‍ഡ് അടക്കിവാണ യുഎസ്സ് ഒരുഗോള്‍നേടിയത് അംഗീകരിക്കാനെ റഫറിക്ക് കഴിയുമായിരുന്നുള്ളു. 

രണ്ടാംപകുതിയില്‍ നിറംമങ്ങിയ യുഎസ്സിനെയാണ് കണ്ടത്. നേടിയ ഒരുഗോളുകൊണ്ട് കളിമതിയാക്കിയാല്‍ മതിയെന്ന ചിന്തയാണ് അവരെ നയിച്ചത്. റഫറി റെഡ് കാര്‍ഡ് കാണിച്ചാല്‍ അടുത്തകളിക്കുള്ള അവസരം ഇല്ലാതാകുമെന്ന ചിന്ത അവരെ സൂക്ഷിച്ചുകളിക്കാന്‍ പ്രേരിപ്പിച്ചു.  യുഎസ്സിനെ ജയിക്കാന്‍ അനുവദിക്കരുതെന്ന ദുഷ്ടചിന്തയാണ് റഫറിയെ നയിച്ചത്. അതിനായ അവസരംകാത്തിരുന്ന അയാള്‍ക്ക് അവസാനനിമിഷംവരെ കാത്തിരിക്കേണ്ടിവന്നു വെയ്ല്‍സിന് പെനാല്‍റ്റി അനുവദിക്കാന്‍. മറ്റൊരു റഫറി ആയിരുന്നെങ്കില്‍ അവഗണിക്കുമായിരുന്ന തെറ്റിനാണ് ഇയാള്‍ പെനാല്‍റ്റി കൊടുക്കാന്‍  തീരുമാനിച്ചത്. യു എസ്സിനെ തോല്‍പിക്കാന്‍ സാധിച്ചില്ലെങ്കിലും മത്സരം സമനലയിലാക്കാന്‍ അയാള്‍ക്ക് സാധിച്ചു.

ഗോളിലേക്ക് മുന്നേറുന്ന കളിക്കാരനെ ഫൗള്‍ചെയ്താലാണ് സാധരണഗതിയില്‍ പെനാല്‍റ്റി അനുവദിക്കാറുള്ളത്. ഇവിടെ വെയ്ല്‍സ് കളിക്കാരന്‍ ഗോള്‍പോസ്റ്റിന് എതിര്‍മുഖമായിട്ടാണ് നിന്നിരുന്നത്. അയാള്‍ മനഃപൂര്‍വം മറിഞ്ഞുവീണ് റഫറിക്ക് പെനാല്‍റ്റിക്കുള്ള അവസരം ഉണ്ടാക്കുകയായിരുന്നു. 

യുഎസ്സിന്റെ അടുത്തകളി ശക്തമായ ഇംഗ്‌ളണ്ടിനെതിരെയാണ്. വിജയിക്കാന്‍ സാധ്യത തീരെയില്ലത്ത കൡായിരിക്കും യു എസ്സിന്. ഒരു സമനില കിട്ടിയാല്‍ മുന്‍പോട്ട് നീങ്ങാനുള്ള സാധ്യതയുണ്ട്. തോറ്റാല്‍ പെട്ടിയുമെടുത്തുകൊണ്ട് മടങ്ങാം. ഇംഗ്‌ളണ്ട് ശക്തമായ പ്രൊഫഷണല്‍ ടീമാണ്., ഇറാനെ ആറുഗോളിന് താല്‍പിച്ച ടീം. ഇത്രയും കളികള്‍ കണ്ടടത്തോളം ഇംഗ്‌ളണ്ട് ഫ്രാന്‍സ് സ്‌പെയിന്‍ എന്നീടീമുളളാണ് ട്രോഫിനേടാന്‍ സാധ്യതയുള്ളത്.

മെസ്സിയുടെ അര്‍ജന്റീന സൗദിയോട് പരാജയപ്പെട്ടത് ലോകത്തെ ഞെട്ടിച്ചെന്നുപറഞ്ഞാല്‍മതി. ഡി മരിയയെ പോലുള്ള കിളവന്മാരുമായിവന്ന അര്‍ജന്റീന പരാജയപ്പെട്ടതില്‍ അത്ഭുതമില്ല. പക്ഷേ, സൗദിയെങ്ങനെ വിജയിച്ചു എന്നുള്ളതാണ് അറിയേണ്ടത്. ഫ്രഞ്ചുകാരനായ കോച്ചിന്റെകീഴില്‍ പരിശീലിച്ച ടീം ഫ്രാന്‍സിന്റെ സ്റ്റൈലാണ് പുറത്തെടുത്തത്.  അതിന്റെ ക്രെഡിറ്റുമൊത്തം ഫ്രഞ്ചുകാരനായ പരിശീലകനും അയാള്‍ക്ക് പരിപൂര്‍ണ്ണ പിന്‍തുണ നല്‍കിയ സാല്‍മാന്‍ രാജാവിനും ഉള്ളതാണ്.

മറ്റൊരുഷോക്കിന് ഇടയാക്കിയത് ജപ്പാനോട് പരാജയപ്പെട്ട ജര്‍മനിയുടെ അവസ്തയാണ്. ആദ്യവസാനം കളംനിറഞ്ഞുകളച്ചിട്ടും തോറ്റതിന്റെകാരണം ജര്‍മനി പഠിക്കേണ്ടതായിട്ടുണ്ട്. നല്ലതുപോലെ കളിച്ചാല്‍മാത്രം പോര ഗോളടിക്കുകയുംകൂടി വേണം എങ്കിലെ ജയിക്കാന്‍സാധിക്കു എന്നപാഠം ഒരിക്കല്‍കൂടി പഠിക്കുക. ജര്‍മ്മന്‍ കളിക്കാരുടെ തോളറ്റംമാത്രം ഉയരമുള്ള ജപ്പാന്‍കളിക്കാര്‍ പന്ത് ഹെഡ്ഡുചെയ്യാന്‍ പാടുപെടുന്നതാണ് കണ്ടത്. എന്നിട്ടും വിജയം കരസ്ഥമാക്കിയ ജപ്പാന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഏഷ്യന്‍ രാജ്യമെന്ന നിലക്ക് ജപ്പാന്‍ വിജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.

കളികള്‍ ഇനിയും കാണാന്‍ കിടക്കുന്നതേയുള്ളു. അത്ഭുതങ്ങളും ആഹ്‌ളാദങ്ങളും കാണാന്‍ കാത്തിരിക്കുക.

സാം നിലമ്പള്ളില്‍.
samnilampallil@gmail.

# USA vs Wales, FIFA World Cup 2022

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക