Image

കുപ്പായം തയ്പ്പിക്കാന്‍ നാല് വര്‍ഷം കൂടിയുണ്ട് : മുരളീധരനെതിരെ ചെന്നിത്തല

ജോബിന്‍സ് Published on 24 November, 2022
കുപ്പായം തയ്പ്പിക്കാന്‍ നാല് വര്‍ഷം കൂടിയുണ്ട് : മുരളീധരനെതിരെ ചെന്നിത്തല

ശശി തരൂരിനെതിരെ രംഗത്ത് വരുന്നത് മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ചിരിക്കുന്നവരാണെന്ന കെ. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. എന്ത് കുപ്പായം തയ്പ്പിക്കണമെങ്കിലും നാല് വര്‍ഷം സമയമുണ്ടെന്നും ഇപ്പോഴേ ഒന്നും തയ്പ്പിക്കെണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഒരു നേതാവിനെയും ഭയപ്പെടേണ്ട. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ട്. ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്. ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. വി.ഡി.സതീശന്‍ തരൂരിന് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇതിനിടെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. അദ്ദേഹം നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവില്‍ നിന്നോ നിയമസഭയിലേയ്ക്ക് മത്സരിക്കാനാണ് സാധ്യത. 

RAMESH CHENNITHALA - K MURALEEDHARAN- SASI THARUR

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക