Image

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കി 

ജോബിന്‍സ് Published on 24 November, 2022
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കി 

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ഫുട്‌ബോള്‍ ആരാധകന്റെ ഫോണ്‍ എടുത്തെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും 50,000 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടനോട് തോറ്റ മത്സരത്തിന് പിന്നാലെയാണ് റൊണാള്‍ഡോ ആരാധകനോട് മോശമായി പെരുമാറിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോയ വിലക്കിയിരിക്കുന്നത്. എന്നാല്‍ ഈ വിവാദങ്ങള്‍ക്കെല്ലാം റൊണാള്‍ഡോ ലോകകപ്പിലെ പ്രകടനത്തിലൂടെ മറുപടി നല്‍കുമെന്നാണ് ആരാധകര്‍ പറയുന്നത്. 

''ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു, 50,000 പൗണ്ട് പിഴയും എഫ്എ റൂള്‍ E3 ലംഘിച്ചതിന് അദ്ദേഹത്തിന്റെ ഭാവി പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. താന്‍ ചെയ്തത് തെറ്റായി പോയെന്ന് റൊണാള്‍ഡോ സമ്മതിക്കുകയും ചെയ്തു.'' അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

CR7 BAN FROM TWO MATCHES

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക