Image

രാമപുരം കൂത്താട്ടുകുളം റോഡ് ബിസി ഓവര്‍ലേ ആരംഭിച്ചു

എബി ജെ ജോസ് Published on 24 November, 2022
രാമപുരം കൂത്താട്ടുകുളം റോഡ് ബിസി ഓവര്‍ലേ ആരംഭിച്ചു

രാമപുരം: മഴമൂലം ടാറിംഗ് ജോലികള്‍ തടസ്സപ്പെട്ടു കിടന്ന രാമപുരം - കൂത്താട്ടുകുളം റോഡിന്റെ ബി എം ബി സി ഓവര്‍ലേ പണികള്‍ക്ക് രാമപുരം ടൗണില്‍ തുടക്കമായി. ശബരിമല തീര്‍ത്ഥാടനത്തിനു മുമ്പായി ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രവൃത്തി വിലയിരുത്തുവാന്‍ എത്തിയ മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. റോഡിന്റെ ദുരവസ്ഥ നാട്ടുകാരും ജനപ്രതിനിധികളും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മഴമൂലമാണ് ഓവര്‍ലേ ജോലികള്‍ താമസിക്കാനിടയായതെന്നു എം എല്‍ എ ചൂണ്ടിക്കാട്ടി. ഇതിനായി നാലുകോടി 90 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ നാലമ്പല ദര്‍ശനവുമായി ബന്ധപ്പെട്ട് താല്ക്കാലികമായി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നതായും എം എല്‍ എ ചൂണ്ടിക്കാട്ടി.

 എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് രാജന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ  രഞ്ജു ബാലന്‍, എസ് അനീഷ്  കോണ്‍ട്രാക്ടര്‍ ബേബി തോമസ്   പഞ്ചായത്ത് അംഗങ്ങളായ മനോജ് ചീങ്കല്ലേല്‍,  റോബി ഊടുപുഴ,  ലിസമ്മ മത്തച്ചന്‍,  സൗമ്യ സേവ്യര്‍,   പൊതുപ്രവര്‍ത്തകരായ തോമസ് ഉഴുന്നാലില്‍, സി ടി രാജന്‍,എം പി കൃഷ്ണന്‍നായര്‍,   കൗണ്‍സിലര്‍ ജിമ്മി ജോസഫ്, മത്തച്ചന്‍ പുതിയിടത്തുചാലില്‍,മധുപാല്‍ ബി,റെജി കുമാര്‍, മത്തായി വെണ്ണായിപ്പിള്ളില്‍,    സി ജി വിജയകുമാര്‍, ഷാജി ഇല്ലിമൂട്ടില്‍ തുടങ്ങിയവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.

ഫോട്ടോ അടിക്കുറിപ്പ്


രാമപുരം - കൂത്താട്ടുകുളം റോഡിന്റെ ബി എം ബി സി ഓവര്‍ലേ ജോലി മാണി സി കാപ്പന്‍ എം എല്‍ എ വിലയിരുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക