Image

ആ കത്ത് എന്റേതല്ല : ഹൈക്കോടതിയിലും ആവര്‍ത്തിച്ച് മേയര്‍

ജോബിന്‍സ് Published on 25 November, 2022
ആ കത്ത് എന്റേതല്ല : ഹൈക്കോടതിയിലും ആവര്‍ത്തിച്ച് മേയര്‍

നഗരസഭയിലെ താത്ക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദ കത്തില്‍ തനിക്ക് പങ്കില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ചിന് നല്‍കിയ അതേ മൊഴിയാണ് ഹൈക്കോടതിക്കും മേയര്‍ നല്‍കിയിരിക്കുന്നത്. 

പുറത്തു വന്ന കത്ത് തന്റേതല്ലന്നും ആര്യ ഹൈക്കോടതിയെ അറിയിച്ചു. പട്ടിക ആവശ്യപ്പെട്ട് കത്തു തയാറാക്കിയിട്ടില്ലെന്നും കോര്‍പറേഷന്റെ ലെറ്റര്‍ പാഡില്‍ തന്റെ ഒപ്പ് കൃത്രിമമായി സ്‌കാന്‍ ചെയ്ത് ഉള്‍പ്പെടുത്തിയതാകാമെന്നും മേയറുടെ മൊഴിയില്‍ പറയുന്നു. 

ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെഴുതിയ കത്തുമായി ബന്ധപ്പെട്ടസംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തെങ്കിലും എഫ് ഐ ആറില്‍ പ്രതികളില്ല. മേയറുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡ്ഡില്‍ വ്യാജഒപ്പോട് കൂടി തെയ്യാറാക്കിയ കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് എഫ് ഐ ആറില്‍പറഞ്ഞിരിക്കുന്നത്.

arya rajendren give explanation to hicourt regarding letter

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക