Image

കേജരിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നതായി സിസോദിയ

ജോബിന്‍സ് Published on 25 November, 2022
കേജരിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നതായി സിസോദിയ

ബിജെപിക്കെതിരെ ഗുരുതര ആരോപണവവുമായി മനീഷ് സിസോദിയ. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാളിനെ വധിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നതായാണ് സിസോദിയ ആരോപിച്ചത്. 
ഡല്‍ഹി എംപി മനോജ് തിവാരിക്ക് ഇതില്‍ പങ്കുണ്ടെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെയും തോല്‍വി ഭയന്നാണ് ബിജെപി കേജ്രിവാളിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത്, ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ തോറ്റ് തുന്നംപാടുമെന്ന് ഭയന്ന് ബിജെപി അരവിന്ദ് കേജ്രിവാളിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണ്. കേജ്രിവാളിനെ ആക്രമിക്കാന്‍ അവരുടെ എംപി മനോജ് തിവാരി പരസ്യമായി ആഹ്വാനം ചെയ്യുകയാണ് അയാളാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ എഎപി ഇത്തരം ഭീഷണികളില്‍ ഭയപ്പെടുന്നില്ല. തക്കതായ മറുപടി നല്‍കും-സിസോദിയ ട്വീറ്റ് ചെയ്തു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയാല്‍ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്ന് അരവിന്ദ് കെജ്രിവാള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് ബിജെപിയുടെ ഭയമാണ് കാണിക്കുന്നതെന്ന് കെജ്രിവാള്‍ അവകാശപ്പെട്ടിരുന്നു.

manish sisodhiya says bjp trys to kill kejariwal

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക