Image

സ്ത്രീ പുരുഷ സമത്വം (തോമസ് കളത്തൂർ)

Published on 26 November, 2022
സ്ത്രീ പുരുഷ സമത്വം (തോമസ് കളത്തൂർ)

ഇന്ന്, കേരളത്തിലും ഭാരതത്തിലും മാത്രമല്ലാ,  ലോകമെമ്പാടും അക്രമ വാസനയും ക്രൂരതയും പെരുകി കൊണ്ടിരിക്കുകയാണ്.   രാക്ഷ്ട്രീയ പാർട്ടികൾ തങ്ങളുടെ എതിരാളികളെ നിഷ്പ്രഭരും നിർജ്ജീവരും ആക്കുവാൻ ഈ ദുഷ്ടതകളെ പ്രോത്സാഹിപ്പിക്കുന്നുവോ എന്ന് തോന്നി പോകുന്നു.    സ്നേഹവും ക്ഷമയും, കരുണയും ദയയും പ്രസംഗിക്കുന്ന മതങ്ങളിലും ഈ വൈരത്തിന്റെയും ആക്രമണ ത്തിന്റെയും  സംഭവങ്ങൾ നടക്കുന്നു.    അധികാരത്തിനും  സമ്പ ത്തിനും വേണ്ടിയുള്ള മത്സരങ്ങൾ  കുടുംബങ്ങളിൽ വരെ കാണാവു ന്നതാണ്, ജാതി-മത-നിറ  ഭേദമെന്ന്യേ.   ഇതിനെ എങ്ങനെ നേരിടാം... സമൂഹം എങ്ങനെ ഈ  നിലയിൽ എത്തി എന്ന അന്വേഷണം എവിടെ നിന്നും   ആരംഭിക്കണം...
         
"നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം" എന്ന ക്രിസ്തു ഉപദേശവും,  "പരാ-അപര" ബന്ധത്തെ പ്പറ്റിയുള്ള 
ഹൈന്ദവ വിശ്വാസവും,  സന്തോഷകരമായ ഒരു സാമൂഹ്യ ജീവിതത്തി നു..., കുടുംബ ജീവിതത്തിനു ഒക്കെ പ്രേരണ നൽകുന്നതാണ്.    അതിനാ യി,  ഞാൻ (" I ")എന്ന 'അഹം' ഒരു ഭാവമായി..പെരുമാറ്റത്തിലും മനോഭാവത്തിലും  ഉയർത്തി പിടിക്കാതെ,  'നമ്മൾ' (we) എന്ന 
കാഴ്ചപ്പാട്, ജീവിതത്തിൽ... പരസ്പര ധാരണകളിലേക്കും കരുതലു കളിലേക്കും പ്ര)വർത്തീകമാക്കണം.    ഇന്ന് കുടുംബങ്ങളിൽ നിന്നു പോലും 'വീ ' അഥവാ നമ്മളെന്ന വാക്കിനെ,.. അഹംഭാവം മുറ്റി നിൽക്കുന്ന  "ഐ" അഥവാ ഞാൻ എന്ന  പദം വിഴുങ്ങി കളഞ്ഞിരിക്കുകയാണ്.    കേൾക്കാനേ ഇല്ലാ.      അഹങ്കാരം മുളക്കാതെ,  സൗഹാർദ്ദവും സ്നേഹവും കിളിർക്കണമെങ്കിൽ...,  സമഭാവനയുടെയും  പരസ്പര ബഹുമാനത്തിന്റെയും  വളക്കൂറു അത്യന്താപേക്ഷിതമാണ്.     വളർച്ചക്ക് അനുയോജ്യമായ കാലാവസ്ഥ...,  പോസിറ്റീവ് എനെര്ജി (സകാരാത്മക ഊർജ്ജം) ഉള്ളതും ആയിരിക്കണം.   
     
"സമത്വബോധം", സമൂഹ ജീവിയായ മനുക്ഷ്യന് ഉണ്ടായിരിക്കേ ണ്ടത്, ആരോഗ്യകരവും സമാധാനപരവുമായ ഒരു  ജീവിതത്തിനു 
ആവശ്യമാണ്.     ജാതി-മത ഉച്ഛ നീചത്വങ്ങളിൽ നിന്നു കുറെ ഒക്കെ മുക്തി പ്രാപിച്ചു വരുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.   അതോടൊപ്പം സ്ത്രീ-പുരുഷ സമത്വവും  ശക്തി പ്രാപിക്കേണ്ടി യിരിക്കുന്നു.    കാരണം,  സ്ത്രീ -പുരുഷ ബന്ധങ്ങൾ അടുത്ത തലമുറയ്ക്ക് ജന്മം നൽകി, സമൂഹത്തെ നിലനിർത്തുകയാണ്.     അതിനു, സന്മാർഗീകതയും ധാര്മീകതയും പരസ്പര ബഹുമാനവും പരിചയിച്ച സന്തുഷ്ട കുടുമ്പങ്ങൾ ആവശ്യമായി  വരുന്നു.    ഈ അവസരത്തിൽ, ബഹുമാനപ്പെട്ട ജസ്റ്റിസ് കുരിയൻ തോമസിന്റെ , 'കുടുംബത്തെ' പറ്റിയുള്ള പ്രസംഗത്തിലെ  ഒരു  നല്ല ഉപദേശം ഇവിടെ അനുസ്മരിക്കുകയാണ്.,  ഭാര്യാഭാർത്താക്കന്മാർ അന്യോന്യം കരുതേണ്ടതായിട്ടുള്ളത് .."എന്റെ പങ്കാളി (പാർട്ണർ)ഒരു  വസ്തുവല്ലാ, 
എന്റെ കുറവിന്റെ നിറവാണ്".  അപ്പോൾ ആ കുടുംബം സന്തോഷ പൂർണ്ണമാകുന്നു.
       
സ്ത്രീ പുരുഷ സമത്വം ഇല്ലാതെ, അലംഘനീയമായ പുരുഷ മേധാവിത്വം നടമാടുന്ന കുടുംബങ്ങളിൽ നിന്നാണ്, 'പരസ്പര ബഹുമാനത്തെ  ഇല്ലായ്മ ചെയ്യണമെന്നും, എന്തിനെയും അക്രമം കൊണ്ട് നേരിടേണമെന്നും' ഒക്കെയുള്ള ആസക്തി ഉറവെടുക്കുന്നതു.
പീഡനവും ഭീതിപെടുത്താലും കൊണ്ട് തന്റെ അധീശത്വം പ്രകടിപ്പിച്ചു, കൊച്ചു കുഞ്ഞുങ്ങളെപോലും വിറപ്പിക്കുന്ന ഒരു പുരാതന കുടുംബ പശ്ചാത്തലം,  കുഞ്ചൻ നമ്പ്യാർ തന്റെ ഓട്ടംതുള്ളലിൽ വിസ്തരിക്കു ന്നതിപ്രകാരം ,,,,"നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്ക് അരി ഇട്ടില്ലാ....,    ചുട്ടു തിളക്കും വെള്ളമശേഷം കുട്ടികൾ തന്നുടെ തലയിലൊഴിച്ചു...,   കെട്ടിയ പെണ്ണിനെ മടി കൂടാതെ കിട്ടിയ വടി  കൊണ്ടൊന്നു കുമച്ചു...,    ഉരുളികൾ കുണ്ടികൾ ഒക്കെ ഉടച്ചു..ഉരല് വലിച്ചു കിണറ്റിൽ  മറിച്ചു ...." ഇതുപോലൊരു സംഘർഷത്തിൽ  ജീവി ക്കുന്ന മനുക്ഷ്യരുടെ, പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ, ഭാവിയിൽ അവരെ എവിടെ എത്തിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
മാതാപിതാക്കളും കുടുംബ പശ്ചാത്തലവും അടുത്ത തലമുറയുടെ വിധി നിര്ണയിക്കുന്നതായിക്കണ്ടു വരുന്നു.     ഈ അച്ഛനമ്മമാരിൽ  ചിലർ 
നമ്പ്യാർ കാട്ടും പോലെ, 'വിഷ വിത്തുകളായി' തീരാൻ കാരണം കൂടി അന്വേഷിക്കേണ്ടി ഇരിക്കുന്നു,  ചിലപ്പോൾ  അവരുടെ മാതാപിതാക്കളും കുടുംബവും അതിനു ഉത്തരവാദികളായി  വരാം.   ഇങ്ങനെ പുറകി ലേക്ക് പരിശോധിക്കുമ്പോൾ കാണാവുന്ന ചില ദുർ പരിചയങ്ങൾ കൂടി  അന്വേഷിക്കാം. 
       
മേല്പറഞ്ഞ സാഹചര്യങ്ങൾ അപക്വമായ വ്യക്തിത്വങ്ങളെയും അപകടകാരികളായ കുറ്റവാളികളെയും ജനിപ്പിക്കുന്നു.    "സ്ത്രീയുടെ വ്യക്തിത്വം പൂർണ്ണത പ്രാപിക്കുന്നത്, ഗർഭപാത്രത്തിൽ തുടങ്ങി മരണം വരെ ലിംഗ സമത്വം  അനുഭവിക്കുമ്പോൾ മാത്രമാണ് " എന്ന അമർത്യാ 
സെന്നിന്റെ വാക്കുകൾ ഓർക്കുന്നു.    സ്ത്രീയെ താഴ്ത്തിയും പുരുഷ നെ ഉയർത്തിയും  കരുതുന്ന സാഹചര്യത്തിൽ ജന്മം എടുക്കുന്നവർക്ക്,  
അതിന്റെതായ തിക്താനുഭവങ്ങൾ നൽകുന്ന പകയും വിദ്വേഷവും അപക്വമായ പെരുമാറ്റങ്ങളും  ഉണ്ടാവാം.    സ്ത്രീ പുരുഷ സമത്വം ആവശ്യമാണ്,  ആ ആവശ്യബോധം ഉണ്ടാകുകയാണ് ആദ്യമായി വേണ്ടത്.    അതിനാൽ സ്ത്രീകൾ, ഉടനെ വിശുദ്ധ സ്ഥലത്തു ചാടി കയറണമെന്നോ,  പാതിരിയോ പൂജാരിയോ ആയി വേഷം ഇടണമെന്നോ അല്ല  ഉദ്ദേശിക്കുന്നത്.    അത് , സ്ത്രീ ആയതിനാൽ നിഷിദ്ധമോ  അപ്രാപ്യമോ  ആണെന്നും അർത്ഥമില്ല.  ലിംഗ ഭേദങ്ങൾ കണക്കിടാതെ എല്ലാവരെയും ഒരുപോലെ കരുതുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്.

നിശ്ശ്ബ്ദരായി,  പാർശ്വവത്കരണവും, പാരതന്ത്ര്യവും  അനുഭ വിച്ചു കൊണ്ടേയിരിക്കുന്നവരുടെ ജീവിതത്തിൽ  വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും മുള്ളുകൾ മുളച്ചുവരും.   കുഞ്ചൻ നമ്പിയാരുടെ,   ..മേൽ ഉദ്ധരിച്ച തുള്ളൽപ്പാട്ടിലെ പോലുള്ള കുടുംബങ്ങളിൽ ജീവിച്ച സ്ത്രീ കളിലും  കുട്ടികളിലും ഉണ്ടാകുന്ന പ്രത്യാഘതങ്ങൾ അടുത്ത തലമുറയിലേക്കു,  അമ്മായിഅമ്മ പോരും,  നാത്തൂൻ പോരും, വെറുപ്പും, മത്സരവും, ധാർഷ്ട്യവും, ബന്ധങ്ങൾ മറന്നുള്ള  അക്രമവും അത്യാഗ്രഹവും ....ഒക്കെ ആയി പടർന്നു പിടിക്കും.   കുടുംബ ബന്ധങ്ങളെ തകർക്കാൻ  മറ്റെന്തു വേണം. 

ചിലർ എല്ലാം മത്സരബുദ്ധിയോടെ നോക്കിക്കാണുകയും നേരിടുകയും ചെയ്യുന്നവരാണ്.    മേല്പറഞ്ഞ സാഹചര്യങ്ങൾ അവ രിൽ അവരോധിക്കുന്ന ഭയം, തൃഷ്ണ, (അതിമോഹം ), അഹങ്കാരം ഇവയുടെ ഒക്കെ സംഭാവന ആയിരിക്കാം ഈ മത്സരം.   മത്സരത്തിൽ ജയിക്കാനായി, അടുത്ത് ബന്ധപ്പെടുന്ന ഒരാളെ വെറുക്കാനും, ആ വെറുക്കുന്ന ആളെ   മറ്റുള്ളവരും വെറുക്കാനായി വളെരെ തന്ത്ര പരമായി  കുറ്റാരോപണങ്ങൾ നടത്തി കൊണ്ടിരിക്കും.   ആ വ്യക്തി പുറത്താക്കപെട്ടാൽ, അടുത്ത ആളിലേക്കു  വെറുപ്പ് ആരംഭിക്കുകയായി.    അങ്ങനെ  അവർക്കു ആരെ യെങ്കിലും വെറുത്തു,  പുറത്താക്കി കൊണ്ടിരിക്കണം.    വേറെ ഒരാളെ വെറുക്കാനായി ലഭിക്കുന്നില്ലെങ്കിൽ, സ്വന്തംമക്കളെയോ, കൊച്ചു  മക്കളെ പോലുമോ വെറുക്കാനും  കുറ്റാരോപണം നടത്താനും  ആരംഭിക്കും.   ഇത് മാനസ്സീക രോഗമായി  തീർന്നതാവാം.   "അഹം"  നില നിർത്താനുള്ള  തത്രപ്പാടാണ്,   തന്റേതൊന്നും  മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാൻ.   കൂടുതൽ കൂടുതൽ വേണമെന്ന ആശ ഉണ്ടെങ്കിലും, "എനിക്കൊന്നും വേണ്ട" എന്ന് പുലമ്പി നടക്കും.    മറ്റുള്ളവരുടെ  അഭിപ്രായങ്ങൾ   ഖണ്ണിക്കുന്നതിൽ  സംത്രിപ്തി അടയുകയും, സ്വന്തം അഭിപ്രായങ്ങൾ മാറ്റികൊണ്ടിരി ക്കുക യും  ചെയ്യുന്ന ഒരു  അവികലാവസ്ഥക്കു ഉടമ ആയിരിക്കും.  കുടുംബ സ്വസ്ഥത നഷ്ടപ്പെടുത്താൻ മറ്റെന്താണ് വേണ്ടത്?  

മതങ്ങൾ  പുരുഷ മേധാവിത്വത്തെ ഉത്തേജിപ്പിക്കുന്നതായ പുരാ വൃത്തങ്ങൾ പ്രചരിപ്പിക്കുന്നത്, സമത്വത്തെ കാര്യമായി ബാധിക്കുന്നു.
ദൈവം എന്ന പ്രപഞ്ച ശക്തിക്കു പുരുഷ രൂപം നൽകി, ആരാധിക്കാൻ പ്രേരിപ്പിക്കുന്നു.   ശിലാ യുഗത്തിലെ വിശ്വാസ ധാരണകളെ  യാഥാർഥ്യ 
ബോധത്തോടെ തിരുത്തേണ്ടിയിരിക്കുന്നു.   സമൂഹം വ്യക്തി ബന്ധങ്ങളിൽ നിന്നും സ്നേഹം കരുണ എന്നീ സൽഗുണങ്ങളിൽ നിന്നും വേർപെട്ടു പോകുന്നതും ,  അക്രമ പ്രവണതകൾ വർദ്ധിക്കുന്നതും,  ഒരു കാഴ്ചബംഗ്ലാവിലെ കാഴ്ചകൾ കണ്ടു നടക്കുന്ന അതെ ലാഘവ ത്തോടെ നോക്കി കാണാൻ ശ്രെമിക്കരുത്. കാരണങ്ങൾ ചികഞ്ഞെ ടുക്കകയും, ഫലപ്രദമായ പ്രതിരോധത്തിന് മാർഗങ്ങൾ കണ്ടുപിടി ക്കുകയും വേണം.   മതനേതാക്കളും, പ്രവാചകന്മാരും  ജന്മമെടുത്തത്,  മതം, ജാതികൾ,സഭകൾ ഇവയെ സ്ഥാപിച്ചു  ഭരിക്കാനല്ലാ,  സമൂഹത്തിലെ അഴിമതികളെയും ഉച്ച നീചത്വങ്ങളെയും ഇല്ലായ്മ ചെയ്യാനാണ്.      സമത്വ സുന്ദരവും  ധാര്മീകതയിൽ അധിഷ്ഠിതവും ആയ,  “സ്വർഗം” എന്ന് വിഭാവനം ചെയ്യാവുന്ന ഒരു സാമൂഹത്തെ  സൃഷ്ടിക്കാനാണ്.     അതിനു, ആദ്യമായി  കുടുംബത്തിൽ നിന്നും ആരംഭിക്കാം,  സൃഷ്ടിയും ബാലപാഠങ്ങളും  അവിടെ നിന്നാണല്ലോ  ആരംഭിക്കുന്നത്.      കുടുംബത്തിൽ അതിനു പര്യാപ്തമായ ഒരു സാഹചര്യം സൃഷ്ടിക്കാൻ  സ്ത്രീ-പുരുഷ  സമത്വവും, "വാക്കും അർത്ഥവും" പോലെ, അന്യോന്യം 'നീയെന്റെ കുറവിന്റെ നിറവാണെന്നു’ അംഗീകരിക്കുന്ന ദമ്പതികളും, ദൈവം ആണ് ഒന്നിച്ചാക്കിയിരിക്കുന്നതു എന്ന ബോധവും, ആവശ്യമാണ്.      ഇതിനായി മുന്നോട്ടു വരേണ്ടതും,  ഈ നല്ല ജീവിത ശൈലിയിലേക്ക്  കടക്കുന്നതിനു വിരുദ്ധമായി നിലവിലിരിക്കുന്ന പഴയ  ധാരണകളെയും  വിശ്വാസങ്ങളെയും പുനർ വിചിന്തനം ചെയ്യേണ്ടതും ആവശ്യമാണ്.  മാനവീകതയിൽ ഊന്നിയ ദാര്ശനികത ആണ് ഇന്നിന്റെ ആവശ്യം.    
ആവശ്യം സൃഷ്ടിയുടെ മാതാവാണ്.     

# men-woman equality article by Thomas Kalthoor

Join WhatsApp News
G.Puthenkurish 2022-11-30 13:30:11
How important it is for us to recognize and celebrate our heroes and she-roes!” ― Maya Angelou An excellent article by Thomas Kalatthoor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക