Image

പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു

Published on 27 November, 2022
പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു

കൊച്ചി :പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നൽകുന്നതെന്ന് കെപിസിസി പ്രസിഡന്റ കെ സുധാകരൻ . പ്രൊഫഷണലുകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് നല്ലതെന്ന് കോൺഗ്രസ് കരുതുന്നു. വിവിധ വിഷയങ്ങളിൽ ഇടപെട്ട് ജനത്തെ ബോധവൽകരിക്കാൻ പ്രൊഫഷണൽ കോൺഗ്രസിന് കഴിഞ്ഞു. കൊവിഡ് സമയത്തുൾപ്പെടെ ഇത് വ്യക്തമായതാണ് . പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത്   കെപിസിസി അധ്യക്ഷൻ   പറഞ്ഞു.


കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാന സർക്കാർ പ്രൊഫഷനുകളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ശശി തരൂർ എംപി പറഞ്ഞു . എല്ലായിടത്തും ചുവപ്പു നാടകളാണ്. നിക്ഷേപകരെ ക്ഷണിച്ചാൽ പോരാ, അവരിൽ നിന്ന് നിക്ഷേപം വരുന്നത് ഉറപ്പാക്കി ഉത്പാദനം കൂട്ടണം. വരുമാനമുയരാതെ കടപ്പത്രം കൊണ്ടു മാത്രം ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈബി ഈഡൻ എംപി, മാത്യു കുഴൽനാടൻ എംഎൽഎ തുടങ്ങിയവർ പ്രസം​ഗിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക