Image

പാലായില്‍ ഇരുനില വീടിന് ഇടിമിന്നലേറ്റു; ഇന്റര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ചു

Published on 27 November, 2022
പാലായില്‍ ഇരുനില വീടിന് ഇടിമിന്നലേറ്റു; ഇന്റര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ചു

 

പാലാ: ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ ഇരുനില വീടിന് നേരെ ഇടിയേറ്റതിനെ തുടര്‍ന്ന് ഇന്റര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ചു. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടില്‍ ചിറ്റാനപാറയില്‍ തറപ്പേല്‍   ജോസഫ് കുരുവിളയുടെ  വീടാണ് ഇടിമിന്നലില്‍ തകര്‍ന്നത്.

ഇടിയുടെ ആഘാതത്തില്‍ മുറ്റത്തെ ഇന്റര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ച് ഉയര്‍ന്നു പൊങ്ങി.  രണ്ടാം നിലയിലെ ഓടില്‍ വീണ് ആ ഭാഗവും തകര്‍ന്നിട്ടുണ്ട്. വീടിന്റെ മതില്‍ പൂര്‍ണ്ണമായി തന്നെ മിന്നലേറ്റ് തകര്‍ന്നിരിക്കുകയാണ്.

ഇന്റര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ചു മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ വീണ് കാറിനും തകരാര്‍ പറ്റി. വൈകിട്ട് മൂന്നേമുക്കാലോടെ മഴയെ തുടര്‍ന്നാണ് ഇടിവെട്ടിയത്, വീട്ടിലെ വൈദ്യുതി ബന്ധങ്ങള്‍ മുഴുവന്‍ കത്തിയിട്ടുണ്ട് .വീട്ടുകാര്‍ പഞ്ചായത്ത് ,വില്ലേജ് അധികാരികളെ വിവരമറിയിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക