Image

വിഴിഞ്ഞത്ത് കോടതിക്കും പോലീസിനുമെതിരെയാണ് യുദ്ധം നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍

ജോബിന്‍സ് Published on 28 November, 2022
വിഴിഞ്ഞത്ത് കോടതിക്കും പോലീസിനുമെതിരെയാണ് യുദ്ധം നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍

വിഴിഞ്ഞത്ത് സമരക്കാര്‍ സ്വന്തം നിയമമാണ് നടപ്പിലാക്കുന്നതെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ പറഞ്ഞു. അവിടെ യുദ്ധം നടക്കുന്നത് പോലീസിനും കോടതിക്കുമെതിരെയാണെന്നും പോലീസ് നിഷ്‌ക്രിയമാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. 

സമരക്കാരില്‍ നിന്നും സംരക്ഷണം വേണമെന്ന അദാനി ഗ്രൂപ്പിന്റെ ഹര്‍ജി കോടതി പരിഗണക്കവെയായിരുന്നു ഈ വാദങ്ങള്‍ നടന്നത്. 5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സര്‍ക്കാര് കോടതിയെ അറിയിച്ചു.മൂവായിരം പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞു. 

പോലീസുകാര്‍ക്ക് പരിക്കേറ്റു,എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച അറിയിക്കാന്‍ സര്‍ക്കാരിനോട്  ഹൈകോടതി ആവശ്യപ്പെട്ടു

വിഴിഞ്ഞം സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍ദ്ദേശിച്ചു.  സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന്  സര്‍ക്കാര്‍ അറിയിച്ചു.

adhani group -vizhinjam issue -kerala high court

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക