Image

ഇഞ്ചോടിഞ്ചില്‍ സമനില പിടിച്ച് ജര്‍മ്മനിയും സ്‌പെയിനും 

ജോബിന്‍സ് Published on 28 November, 2022
ഇഞ്ചോടിഞ്ചില്‍ സമനില പിടിച്ച് ജര്‍മ്മനിയും സ്‌പെയിനും 

ഗ്രൂപ്പ് ഇ യില്‍ നടന്ന അന്ത്യന്തം വാശിയേറിയ മത്സരത്തില്‍ ജര്‍മ്മനിക്കും സ്‌പെയിനിനും (1-1) സമനില. കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിന്റെ തുടക്കം മുതല്‍ സ്‌പെയിനാണ് കളം നിറഞ്ഞ് കളിച്ചത്. ജര്‍മ്മനിക്കെതിരെ സ്പെയിനിന്റെ അല്‍വാരോ മൊറാട്ട ആദ്യ ഗോള്‍ നേടി. നിക്ലാസ് ഫുള്‍ക്രഗ് ആണ് ജര്‍മ്മനിക്കായി ആശ്വസ ഗോള്‍ നേടിയത്. 

സ്‌പെയിന്‍ ആരാധകര്‍ വിജമുറപ്പിച്ച കളിയുടെ അവസാന പകുതിയിലായിരുന്നു ജര്‍മ്മനിയുടെ തിരിച്ചടി. ഒന്നാം പകുതി അവസാനിരിക്കാനിരിക്കെ അന്റോണിയോ റൂഡിഗര്‍ ജര്‍മ്മനിക്കായി പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോറ്റ ജര്‍മ്മനിക്കിത് നിലനില്‍പ്പിനായുളള പോരാട്ടം കൂടിയായിരുന്നു.

ആദ്യ മത്സരത്തില്‍ ജപ്പാനാണ് ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. സമനില വഴങ്ങേണ്ടി വന്നതോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്പെയിന്‍ ഇനിയും കാത്തിരിക്കണം. ഈ മത്സരത്തോടെ സ്പെയിനിന് നാല് പോയിന്റും ജര്‍മ്മനിക്ക് ഒരു പോയിന്റുമാണ് കൈവശമുള്ളത്.

QATAR WORLD CUP SPAIN VS GERMANY

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക