Image

ഖത്തര്‍ വേള്‍ഡ് കപ്പിലും താരമായി സഞ്ജു സാംസണ്‍

ജോബിന്‍സ് Published on 28 November, 2022
 ഖത്തര്‍ വേള്‍ഡ് കപ്പിലും താരമായി സഞ്ജു സാംസണ്‍

ഖത്തറിലെ ഫിഫ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തിലും സഞ്ജു സാംസണ് പിന്തുണയുമായി ആരാധകര്‍. സഞ്ജുവിന് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സഞ്ജുവിനെ പിന്തുണച്ച് ഖത്തറില്‍ നിന്നും ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. 

താരത്തിന് പിന്തുണയറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇതിനിടെയാണ് ഖത്തറില്‍ നിന്നുമുള്ള ആരാധകരുടെ പിന്തുണയാണ് സമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് ചിത്രങ്ങള്‍ പങ്ക് വെച്ചത്. 

 ഖത്തറിലെ നിറഞ്ഞുകവിഞ്ഞ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആരാധകന്‍ എത്തിയത് സഞ്ജുവിന്റെ ചിത്രമുള്ള ബാനറുമായാണ്. ഇന്ത്യന്‍ ടീമിന്റേയും രാജസ്ഥാന്‍ റോയല്‍സിന്റെയും ജേഴ്സിയില്‍ നില്‍ക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങള്‍ക്കു താഴെ 'സഞ്ജു സാംസണ്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഖത്തറില്‍ നിന്നും ഒരുപാട് സ്നേഹത്തോടെ' എന്ന് എഴുതിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത

്.'ഏതു മാച്ച് ആണെന്നോ ഏത് ടീം ആണെന്നോ ഏത് കളിക്കാരന്‍ ആണെന്നോ ഞങ്ങള്‍ പരിഗണിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് സഞ്ജു സാംസണ്‍' എന്നെഴുതിയ ബാനറുമായും ആരാധകര്‍ എത്തിയിരുന്നു. 'ഫിഫ ലോകകപ്പില്‍ നിങ്ങള്‍ ആരെയാണ് പിന്തുണക്കുന്നത്  ഞങ്ങള്‍ സഞ്ജുവിനെ' എന്ന അടിക്കുറിപ്പോടെയാണ് ഇരു ചിത്രങ്ങളും.

FIFA WORLD CUP - SANJU SAMSON 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക