Image

എൻ.എസ്. മാധവന്റെ 'ഹിഗ്വിറ്റ' രണ്ടു വാദങ്ങൾ

Published on 02 December, 2022
എൻ.എസ്. മാധവന്റെ 'ഹിഗ്വിറ്റ' രണ്ടു വാദങ്ങൾ

അനാവശ്യമായ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു :

പോളി പായമ്മൽ

എൻ.എസ് മാധവന് തന്റെ കഥയ്ക്ക് ഹിഗ്വിറ്റ എന്ന പേര് എങ്ങനെ കിട്ടിയെന്നോർത്തെങ്കിൽ ഇപ്പോൾ ആ പേരിൽ ഒരു സിനിമ ഇറങ്ങുന്നതിൽ അനാവശ്യമായ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു.

പ്രശസ്തനായിരുന്ന ഒരു ലാറ്റിനമേരിക്കൻ ഗോൾ കീപ്പറുടെ പേര് തന്റെ കഥയ്ക്കായ് അടിച്ചു മാറ്റിയതല്ലേ എന്നു ചോദിച്ചാൽ മാധവന് എന്തു മറുപടിയാണ് നൽകാനാവുക.

ഒരു പേര് ഒരായിരം പേർക്കുള്ള നാട്ടിലാണ്  ഹിഗ്വിറ്റ എന്ന പേരിന്റെ പിതൃത്വം മാധവൻ അവകാശപ്പെടുന്നത്.
മാധവൻ എന്ന പേര് മറ്റൊരാൾക്ക് ഇടാൻ പാടില്ലെന്നുണ്ടോ ? അതേ പോലെ ഹിഗ്വിറ്റ എന്ന പേരും.

ഒന്നാലോചിച്ചു നോക്കു കേരളത്തിൽ തന്നെ എത്രയെത്ര മാധവന്മാരാണുള്ളത്. ഈയവസരത്തിൽജോൺ എബ്രഹാമിന്റെ ഒരു കഥയുടെ പേര് ഓർത്തു പോകുന്നു , "എത്രയെത്ര മത്തായിമാർ"

കർത്താവായ യേശുവിന്റെ പേര് എന്റെ നാട്ടിലുള്ള ഒരു വ്യക്തിക്കുമുണ്ട്.

യേശു എന്ന പേര് സ്വീകരിച്ചതു കൊണ്ട് മാത്രം  അദ്ദ്ദേഹം യഥാർത്ഥ യേശുവൊന്നും ആകുന്നില്ലല്ലോ.!!

ആരുടെ ഹിഗ്വിറ്റ ?
സതീഷ് ചേലാട്ട്/എഡിറ്റർ/ സാഹിത്യ സംവേദനം മാസിക
.

മലയാളകഥാസാഹിത്യത്തെ വിശ്വജനീനമാക്കിയ കഥാകാരനാണ് എൻ.എസ്.മാധവൻ. കഥാസാഹിത്യത്തിൽ ആർക്കുമപഹരിക്കാനാവാത്ത ശീർഷകങ്ങളിൽ ഒന്നാണ് ഹിഗ്വിറ്റ.ഒരു പേരിലെന്തിരിക്കുന്നുവെന്നു ചോദിക്കാം, മലയാളിക്ക്. കഥാകാരനെ സംബന്ധിച്ചിടത്തോളം സൗന്ദര്യബോധത്തിൻ്റെയും സർഗ്ഗാത്മക യുടെയും സമന്വയത്തിൽ പിറവികൊണ്ടതാണ് ഹിഗ്വിറ്ററ്റ എന്നതി തർക്കമില്ല.മലയാളകഥാചരിത്രത്തിൽ തിളങ്ങിനിന്ന നക്ഷത്രത്തെ യാതൊരു ക്ലേശവുമില്ലാതെ സ്വന്തമാക്കുന്ന പ്രവൃത്തിത്തിക്കു പ്രതിഭയുടെ ആവശ്യമില്ല.
മലയാളിയുടെ ഇഷ്ടപ്പെടുന്ന കഥകളുടെ ശീർഷകങ്ങളിൽ ഹിഗ്വിറ്റയും അതേപോലെ നില്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എൻ.എസ്.മാധവൻ്റെ ശീർഷകം അദ്ദേഹത്തിൻ്റെ സ്വത്താണ് എന്നു ബോദ്ധ്യപ്പെടുത്തുന്നു.

TITLE CONTROVERSY NS MADHAVAN  HIGWITTA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക