Image

'ജിന്ന്' റിലീസ് പ്രഖ്യാപിച്ച് സിദ്ധാര്‍ഥ് ഭരതന്‍

Published on 03 December, 2022
 'ജിന്ന്'  റിലീസ് പ്രഖ്യാപിച്ച് സിദ്ധാര്‍ഥ് ഭരതന്‍

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്ന്’  ഡിസംബര്‍ 30ന്   തിയേറ്ററുകളിലെത്തും. സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ലാലപ്പന്‍ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് സിനിമ വരച്ചു കാണിക്കുക.

ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബുമോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘കലി’ എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക