Image

ഒരു ഭര്‍ത്താവ് രണ്ടു ഭാര്യമാര്‍; കാലം 2022

ദുര്‍ഗ മനോജ് Published on 05 December, 2022
ഒരു ഭര്‍ത്താവ് രണ്ടു ഭാര്യമാര്‍; കാലം 2022

ഈ വിവാഹ വാര്‍ത്ത വെറും ഒരു കൗതുക വാര്‍ത്തയായി മാറും, സംശയമില്ല. ഒരേ യുവാവ് മുംബൈയിലെ ഐടി എഞ്ചിനീയര്‍മാരായ ഇരട്ട സഹോദരിമാരെ വിവാഹം കഴിച്ചിരിക്കുന്നു എന്നതാണു വാര്‍ത്ത. യുവതികള്‍ ഇരട്ടകള്‍ ആണ്. റി?ങ്കി, പിങ്കി എന്നിവരെയാണ് അതുല്‍ എന്ന യുവാവ്   മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ മല്‍ഷിറാസ് താലൂക്കിലെ അക്ലൂജില്‍ വെച്ചു വിവാഹം കഴിച്ചത്. മല്‍ഷിറാസ് താലൂക്കില്‍ നിന്നുമുള്ള അതുല്‍ എന്ന വരന് പെണ്‍കുട്ടികളുടെ കുടുംബവുമായി നേരത്തേ ബന്ധമുണ്ടായിരുന്നു.

 യുവതികളുടെ അച്ഛന്റെ മരണശേഷം അമ്മ രോഗബാധിതയായി. ഈ സമയം അവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിച്ചതു വഴിയാണ് കുടുംബവുമായി അതുലിന് ബന്ധം ഉണ്ടായത്. ഈ സമയത്താണ് അതുല്‍ രണ്ട് യുവതികളുമായും അടുക്കുന്നത്.
വിവാഹിതരായി വേര്‍പിരിഞ്ഞു താമസിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വിവാഹമെന്നാണ് യുവതികളുടെ പക്ഷം. പക്ഷേ, ഇതിന് ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ സാധ്യതയുണ്ടോ എന്നതാണ് നിയമപരമായ ചോദ്യം.

ബഹുഭാര്യത്വവും, അതുമായി ബന്ധപ്പെട്ട അനാചാരങ്ങളും ഒഴിവായി വരികയായിരുന്നു. ക്രമേണ പുതിയ തലമുറ വിവാഹമേ വേണ്ട എന്ന മട്ടിലായി. എന്നാല്‍ ലിവിങ്ങ് ടുഗദറുകള്‍ ആഘോഷിക്കപ്പെടുന്നതിനിടയില്‍ അത്തരം ബന്ധങ്ങളിലും ക്രിമനലുകള്‍ ഉള്‍പ്പെട്ടാല്‍ കൊന്നു കഷണങ്ങളാക്കപ്പെട്ടേക്കും എന്ന ഭീതിയും ഉണ്ടായി. അതിനിടയിലാണ് ഒരാള്‍ തന്നെ രണ്ടു പേരെ വിവാഹം ചെയ്യട്ടെ എന്ന നിലപാടില്‍ യുവതികള്‍ വരുന്നത്. അധികം വൈകാതെ, സ്വയംവരം, കന്യാപഹരണം തുടങ്ങിയ കലാപരിപാടികള്‍ കൂടി സംഭവിച്ചുകൂടായ്കയില്ല. 
പണ്ടൊക്കെ നമ്മുടെ നാട്ടിലും ഒരേ വീട്ടില്‍ ഒന്നാം ഭാര്യം രണ്ടാം ഭാര്യയും മക്കളും തമ്മില്‍ത്തലും കടിപിടി കളുമായി കഴിഞ്ഞിരുന്നല്ലോ. അതിന്റെ ആവര്‍ത്തനമായി ഏതായാലും ഈ സംഭവം.

One husband two wives; The time is 2022.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക