Image

ജീവിതത്തിലെ പരാജയങ്ങള്‍ക്ക് മുന്നില്‍ തോറ്റ് കൊടുക്കരുതെന്ന് ദില്‍ഷ

Published on 05 December, 2022
 ജീവിതത്തിലെ പരാജയങ്ങള്‍ക്ക് മുന്നില്‍ തോറ്റ് കൊടുക്കരുതെന്ന് ദില്‍ഷ

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് വാങ്ങിയ താരമാണ് ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസില്‍ വന്നതോടെയാണ് പിന്നീട് പ്രേക്ഷകര്‍ ഈ ഇഷ്ടം പുതുക്കുന്നത്. ഷോയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിത വിന്നര്‍ എന്ന പട്ടവും ചൂടിയാണ് ദില്‍ഷ ബിഗ് ബോസില്‍ നിന്ന് പുറത്തെത്തുന്നത്. സിനിമയാണ് തന്റെ ലക്ഷ്യം എന്ന് തുറന്നുപറഞ്ഞിട്ടുള്ള താരം അഭിനയത്തില്‍ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ഷോയ്ക്കുള്ളില്‍ ആയിരുന്നപ്പോഴും പുറത്തെത്തിയ ശേഷവും നിരവധി വിവാദങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്ന താരം കൂടിയാണ് ദില്‍ഷ. എന്നാല്‍ വിവാദങ്ങളെയൊക്കെ അതിന്റെ വഴിക്ക് വിട്ട് കലാരംഗത്ത് കൂടുതല്‍ സജീവമാകുകയായിരുന്നു ദില്‍ഷ. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാനും ദില്‍ഷ ശ്രദ്ധിക്കാറുണ്ട്.  തന്റെ കിടിലന്‍ ഡാന്‍സ് വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട് ദില്‍ഷ.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക