Image

എലിപ്പത്തായ'ത്തിലെ ഉണ്ണിയും 'ഖെദ്ദ'യും തമ്മിലെന്ത് ?

Published on 05 December, 2022
 എലിപ്പത്തായ'ത്തിലെ ഉണ്ണിയും 'ഖെദ്ദ'യും തമ്മിലെന്ത് ?

 


മലയാളിയുടെ അസ്തിത്വമായ ചില സിനിമകളുണ്ട്. അതിലൊന്നാണ് എലിപ്പത്തായം. ഇന്ത്യന്‍ സിനിമകളിലെ ക്ലാസ്സിക്കുകളില്‍ ഒന്നായ ഈ ചിത്രം അടൂര്‍ ഗോപാലകൃഷണന്റെ എക്കാലത്തെയും മികച്ച സൃഷ്ടികളില്‍ ഒന്നാണ്. മാറുന്ന കാലത്തിന് പിന്തിരിപ്പനാകുന്ന ഒരു പഴയ തറവാട്ടിലെ കാരണവരായ ഉണ്ണിയുടെ കഥപറയുന്ന ചിത്രം ഫ്യൂഡലിസത്തിന്റെ അവസ്ഥാന്തരങ്ങളെ ചര്‍ച്ച ചെയ്യുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച  കഥാപാത്ര സൃഷ്ടികളില്‍ ഒന്നാണ് എലിപ്പത്തായത്തിലെ ഉണ്ണി. 

നാടിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മടിയുള്ള കാരണവരായ ഉണ്ണി ഫ്യൂഡലിസത്തിന്റെ അവസാന പ്രതിനിധികളില്‍ ഒന്നാണ്. പൗരുഷം നിറഞ്ഞ ഫ്യൂഡല്‍ മാടമ്പികളില്‍ നിന്നും വ്യത്യസ്തനായ കരമന ജനാര്‍ദ്ദനന്‍ നായരുടെ ഉണ്ണി എന്തിനെയും ഭയക്കുന്ന ഒരാളാണ്. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്ന, ധൈര്യം പലപ്പോഴും ചോര്‍ന്ന് പോകുന്ന അയാള്‍ മലയാള നായക സങ്കല്‍പ്പങ്ങളുടെ വിഭിന്ന മുഖമാണ്. എന്താണ് ഉണ്ണിയും മനോജ് കാനയുടെ ഖെദ്ദ എന്ന ചിത്രവും തമ്മിലുള്ള ബന്ധം എന്ന് ചോദിച്ചാല്‍ ഖെദ്ദയിലെ സുധീര്‍ കരമന ചെയ്ത വേഷം ഉണ്ണിയും തമ്മില്‍ പല സാമ്യതകളുമുണ്ട്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക