Image

'എത്ര വയ്യെങ്കിലും ജോലി ചെയ്‌തേ പറ്റൂവെന്ന അവസ്ഥയാണ്'; കുറിപ്പുമായി ബീന ആന്റണി

Published on 05 December, 2022
'എത്ര വയ്യെങ്കിലും ജോലി ചെയ്‌തേ പറ്റൂവെന്ന അവസ്ഥയാണ്'; കുറിപ്പുമായി ബീന ആന്റണി




മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. 1991ല്‍ അഭിനയരംഗത്തേക്ക് എത്തിയ താരം മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോഴും സിനിമ-സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ്. നായികയായും സ്വഭാവ നടിയായും ഹാസ്യ താരമായും വില്ലത്തിയായുമെല്ലാം തിളങ്ങിയ താരം, ടെലിവിഷന്‍ രംഗത്ത് കൈവെക്കാത്ത വേഷങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തില്‍ ബീന എത്തിയിട്ടുണ്ട്. ഇപ്പോള്‍ മൗനരാഗം സീരിയലില്‍ തിളങ്ങുകയാണ് താരം. ബീനയുടെ ഭര്‍ത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്.

ഇപ്പോഴിതാ ബീന ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും കുറിപ്പുമാണ് വൈറലാകുന്നത്. കടുത്ത പനിയായിട്ടും അത് വകവെയ്ക്കാതെ ഡബ്ബിങ് ജോലികള്‍ ചെയ്യുന്ന ബീന ആന്റണിയുടെ ഫോട്ടോയാണ്  പുതിയ പോസ്റ്റിലുള്ളത്. 'എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്‌തെ പറ്റൂവെന്ന അവസ്ഥയാണ്.' 'സീരിയല്‍.... റെസ്റ്റ് എടുത്ത് ഇരിക്കാന്‍ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെ എല്ലാം ഈശ്വരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം. കുറച്ച് ദിവസങ്ങളായി വൈറല്‍ ഫീവറിന്റെ പിടിയിലാണ്...' ബീന ആന്റണി കുറിച്ചു

ബീന ആന്റണിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതും നിരവധി പേര്‍ കമന്റുമായി എത്തി. പെട്ടന്ന് സുഖം പ്രാപിക്കുന്നതിനായി ഞങ്ങള്‍ എല്ലാവരും പ്രാര്‍ഥിക്കുന്നുണ്ടെന്നാണ് ബീനയുടെ ആരാധകര്‍ കമന്റിലൂടെ കുറിച്ചത്. പ്രാര്‍ഥനകള്‍ നേര്‍ന്നവര്‍ക്ക് ബീനയും നന്ദി അറിയിച്ചു. മൗനരാഗത്തിന് പുറമെ ആവണി എന്നൊരു സീരിയലിലും ബീന ആന്റണി പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. അമ്മ വേഷമാണ് ആവണിയില്‍ ബീന ആന്റണിക്ക്. സീരിയലിന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്. ബീനയ്ക്കും ഭര്‍ത്താവ് മനോജിനും നിരവധി കുടുംബപ്രേക്ഷകര്‍ ആരാധകരായുണ്ട്. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ ഇരുവരുടേയും വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക