പ്രകൃതി ദുരന്തങ്ങളും മഹാമാരിയും യുദ്ധങ്ങളും മനുഷ്യരുടെ സമാധാനം നഷ്ടപ്പെടുത്തുമ്പോൾ ദൈവീകമായ ചിന്തകളിലേക്ക് തിരിയുകയാണ് വേണ്ടത്. കൃസ്തുമസ്വരെയുള്ള പുണ്യദിവസങ്ങൾ നന്മ പുലരുന്നതാക്കുക. ബൈബിളിനെപ്പറ്റി വളരെ ലളിതമായ ചോദ്യങ്ങളാണ് സമാഹരിക്കുന്നത്. ബൈബിൾ വായിക്കാത്തവർക്കും ഇത് വളരെ ഉപകാരപ്രദമാകും. ഉത്തരങ്ങൾ കണ്ടുപിടിക്കയും ചോദ്യങ്ങൾ അയച്ചുതരികയും ചെയ്യുക. കൃസ്തുമസ്സ് ആശംസകൾ.!!
ചോദ്യാവലി ഒന്നിന് ഉത്തരങ്ങൾ കമന്റ് കോളത്തിലൂടെ അറിയിച്ച വായനക്കാരിക്ക് നന്ദി.
1. അടിമകളെ രക്ഷിക്കാൻ മോസസ് മുഖാന്തിരം ദൈവം എന്ത് ചെയ്തു?
2. ചെങ്കടൽ വഴി ഇസ്രായേൽ മക്കളെ പിന്തുടർന്ന ഈജിപ്ഷ്യൻസിനു എന്ത് സംഭവിച്ചു.?
3. സിനായ് പർവതത്തിൽ വച്ച് ഇസ്രായേൽ മക്കൾ ഉണ്ടാക്കിയ സ്വർണ്ണ വിഗ്രഹം എന്തായിരുന്നു. ?
4. യേശുദേവൻ ജനിച്ച നഗരത്തിന്റെ പേര്?
5. യേശുദേവൻ മാമോദീസ മുങ്ങുമ്പോൾ ദൈവം വിളിച്ച് പറഞ്ഞത് എന്ത്?
6. അയ്യായിരം പേരെ തീറ്റാൻ എത്ര അപ്പവും എത്ര മീനും യേശുദേവൻ ഉപയോഗിച്ചു ?
7. അവസാനത്തെ അത്താഴ സമയത്ത് യേശുദേവൻ ശിഷ്യന്മാർക്ക് വേണ്ടി എന്ത് ചെയ്തു?
8. യേശുദേവനെ മൂന്നു തവണ തള്ളിപ്പറഞ്ഞ ശിഷ്യൻ?
9. പത്ത് കല്പനകളിൽ രണ്ടാമത്തെ കൽപ്പന ഏതു?
10. യേശുദേവന്റെ ഭൂമിയിലുള്ള ജീവിതത്തെപ്പറ്റി പറയുന്ന നാല് പുസ്തകങ്ങൾ ഏതൊക്കെ?
11. നുണ പറഞ്ഞു ജോസഫിനെ ജയിലിൽ ആക്കിയത് ആര്?
12. ഫറോന്റെ സ്വപ്നം വ്യാഖാനിച്ച് വരാൻ പോകുന്ന എന്ത് വിപത്താണ് ജോസഫ് പ്രവചിച്ചത്.?
13. ബൈബിളിൽ എത്ര പുസ്തകങ്ങൾ ഉണ്ട്?
14. ഇസ്രേയൽ മക്കൾക്ക് മരുഭൂമിയിൽ തിന്നാനായി ദൈവം എന്ത് നൽകി?
15. ഇസ്രയേലിനെ വിജയത്തിലേക്ക് നയിച്ച വനിതാ ജഡ്ജി ആരായിരുന്നു?
(ഉത്തരങ്ങൾ ഇ-മലയാളിക്ക് നേരിട്ടയക്കുകയോ കമന്റ് കോളത്തിൽ എഴുതുകയോ ചെയ്യാം.)
# E- Malayalee's Christmas celebrations