Image

'അറിയിപ്പ്' നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ് ചെയ്യും

Published on 07 December, 2022
'അറിയിപ്പ്' നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ് ചെയ്യും

ഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'അറിയിപ്പ്' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ 16ന് സിനിമ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.

കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബുസാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഏഷ്യന്‍ പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബിഐഎഫ്‌എഫില്‍ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ് 'അറിയിപ്പ്'.

ചിത്രം നേരത്തെ ലൊക്കാര്‍ണോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 വര്‍ഷത്തിന് ശേഷം മേളയുടെ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു 'അറിയിപ്പ്'. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക