Image

റിലീസ് പ്രഖ്യാപിച്ച് 'അറിയിപ്പി'ന്റെ ട്രെയിലര്‍

Published on 07 December, 2022
 റിലീസ് പ്രഖ്യാപിച്ച് 'അറിയിപ്പി'ന്റെ ട്രെയിലര്‍

 

വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിലൂടെ ഇതിനകം പേരെടുത്തതാണ് 'അറിയിപ്പ്'.  മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന് അന്തര്‍ദ്ദേശീയ പ്രശംസ ലഭിച്ചിരുന്നു. 'അറിയിപ്പ്' ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലായിരുന്നു വേള്‍ഡ് പ്രീമിയര്‍. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

'അറിയിപ്പി'ന്റെ റിലീസും പ്രഖ്യാപിച്ചിച്ചാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ 16 മുതലാണ് സ്ട്രീം ചെയ്യുക. സനു വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.  രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനുമാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക