Image

2022 ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ സിനിമകള്‍

ജോബിന്‍സ് Published on 08 December, 2022
2022 ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ സിനിമകള്‍

2022ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ സിനിമകളുടെ പട്ടികയെത്തി. ഈ വര്‍ഷം കൂടുതല്‍ ആളുകള്‍ തിരഞ്ഞ സിനിമകളുടെ പട്ടികയില്‍ ബോളിവുഡ് ആണ് ഒന്നാം സ്ഥാനത്ത്. 'ബ്രഹ്‌മാസ്ത്ര'യ്ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. ആദ്യ അഞ്ചില്‍ ബ്രഹ്‌മാസ്ത്രയ്ക്ക് പുറമെ മൂന്നാം സ്ഥാനവും ബോളിവുഡിനാണ്. രണ്ട്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ തെന്നിന്ത്യന്‍ സിനിമകള്‍ ആണ്. 

ആഗോള തലത്തില്‍ പ്രേക്ഷകര്‍ തിരഞ്ഞ സിനിമകളുടെ പട്ടികയിലും രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ള ബ്രഹ്‌മാസ്ത്രയ്ക്കും കെജിഎഫ്ഫിനും ആറും എട്ടും സ്ഥാനങ്ങള്‍ ആണ് പട്ടികയില്‍. ലോകത്താകമാനം കൂടുതല്‍ ആളുകള്‍ കാണാന്‍ ആഗ്രഹിച്ച ചിത്രം 'തോര്‍: ലവ് ആന്‍ഡ് തണ്ടര്‍' ആണ്. കൂടുതല്‍ ആളുകള്‍ തിരഞ്ഞ അഭിനേതാവ് ജോണി ഡെപ്പ് ആണ്, ആംബര്‍ ഹേര്‍ഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. 

ഓസ്‌കാര്‍ വേദിയിലെ തല്ല് വിവാദത്തെ തുടര്‍ന്ന് വില്‍ സ്മിത്ത് രണ്ടാം സ്ഥനത്താണ് പട്ടികയില്‍. 2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ സുസ്മിത സെന്നും കാമുകന്‍ ലളിത് മോദിയും ഉണ്ട്.

google trends indian films

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക