Image

കെജിഎഫ് നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു 

ജോബിന്‍സ് Published on 08 December, 2022
കെജിഎഫ് നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു 

മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു. ബുധനാഴ്ച ബാംഗ്ലൂരില്‍ വച്ചായിരുന്നു അന്ത്യം. യഷ് നായകനായ 'കെജിഎഫ്' ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ആണ് കൃഷ്ണ പ്രശസ്തനായത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.

2018ല്‍ 'കെജിഎഫ് ചാപ്റ്റര്‍ 1' റിലീസ് ചെയ്ത ശേഷം മുപ്പതില്‍ അധികം സിനിമകളില്‍ നടന്‍ അഭിനയിച്ചു. 'കെജിഎഫ് 2'ല്‍ കൃഷ്ണ പറയുന്ന 'ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദേശം നല്‍കട്ടെ, അവന്റെ വഴിയില്‍ നില്‍ക്കാന്‍ പോകരുത് സാര്‍,' എന്ന ഡയലോഗ് ജനപ്രിയമായി. കന്നഡ സിനിമയില്‍ പതിറ്റാണ്ടുകളായി അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കൃഷ്ണ.

'നാനോ നാരായണപ്പ'യാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ് കൃഷ്ണ. രാവണനെപ്പോലെ പത്ത് തലകളുമായി നടനെ വീഡിയോയില്‍ കാണാം.

kgf actor krishna g ravu passed away

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക